സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kozhikode

സ്തനാർബുദം മൂർച്ഛിച്ച് യുവതി മരിച്ച സംഭവത്തിൽ അക്യുപങ്ചർ സ്ഥാപനത്തിനെതിരെ വീണ്ടും പരാതി

കോഴിക്കോട് : കുറ്റ്യാടി മരുതോങ്കര സ്വദേശിനി ഹാജറയുടെ മരണത്തെ തുടർന്ന് അക്യുപഞ്ചർ സ്ഥാപനത്തിനെതിരെ കുടുംബം വീണ്ടും പരാതി നൽകി. കനാർബുദം ബാധിച്ച ഹാജറ ഞായറാഴ്ചയാണ് മരിച്ചത്. ശരീരവേദനയെ തുടർന്നാണ് യുവതി കുറ്റ്യാടിയിലെ അക്യുപങ്ചർ സ്ഥാപനത്തിൽ ചികിത്സ തേടിയത്. ഹാജറക്ക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞിട്ടും അത് മറച്ചുവെച്ചു. സ്തനാർബുദം മൂർച്ഛിച്ചപ്പോഴും എന്താണ് അസുഖം എന്ന് പറയാതെ തെറ്റിദ്ധരിപ്പിക്കുകയും ചികിത്സ തുടരുകയാണ് ചെയ്തതു. ചില പ്രതികരണങ്ങൾ രോഗം ഭേദമാകുന്ന ലക്ഷണമെന്നാണ് പറഞ്ഞത് എന്ന് കുടുംബം പറയുന്നു. പിന്നീട് എംബിആർ കാൻസർ […]
Read more

‘ഓർമപ്പൂക്കൾ’; റോഡപകട മരണങ്ങളിൽ അനുസ്മരണം, സുരക്ഷാ ബോധവത്കരണവുമായി എംവിഡി

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) ആഭിമുഖ്യത്തിൽ രാമനാട്ടുകര ഫറോക്ക് സബ് ആർ.ടി.ഒ. ഓഫീസ് കേന്ദ്രീകരിച്ച് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമദിനംആചരിച്ചു. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഹാളിൽ നടന്ന പരിപാടി ജോ. ആർ ടിഒ സി പി സക്കറിയ്യ ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ സ്മരണ പുതുക്കിയാണ് ഓർമ്മദിനം ആചരിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. ഉമ്മർ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. എംവിഐ ബ്രൈറ്റി ഇമ്മാനുവേൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി സുരക്ഷാ നിയമങ്ങൾ പാലിക്കുമെന്ന് പ്രതിജ്ഞചൊല്ലിക്കൊടുത്തു.​ട്രോമാ കെയർ ജില്ലാ […]
Read more

എൽ ഡി എഫ് പെരുമണ്ണ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമ നാഥു ഉദ്ഘാടനം ചെയ്തു. സി സുന്ദരൻ അധ്യക്ഷത വഹിച്ചു. അബ്ദുൾ നാസർ മാസ്റ്റർ, കെ കെ സലിം, ഒ പ്രകാശൻ, ഒ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി സുന്ദരൻ ചെയർമാൻ, വി പി രവീന്ദ്രൻ കൺവീനർ, ഷാജി പുത്തലത്ത് ട്രഷറർ,കെ അഭിജേഷ്, അബ്ദുൽ നാസർ മാസ്റ്റർ,വി പി ഷാജ കുമാർ, പി മുഹമ്മദ്,ഇ കെ […]
Read more

കോഴിക്കോട് കുണ്ടായി സ്കൂളിൽ നാളെ ‘കുഞ്ഞരങ്’ ഉണരും

കോഴിക്കോട്: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുണ്ടായി എ എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജ് കം ആക്ടിവിറ്റി റൂം നാളെ വിദ്യാർത്ഥികൾക്കായി തുറന്നു നൽകുന്നു. കുട്ടികളിലെ കലാ സാംസ്കാരിക രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി പുതുതായി പണി കഴിപ്പിച്ച ബിൽഡിംഗിലാണ് കുഞ്ഞരങ്ങ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. കൊടുവള്ളി AEO ശ്രീ അബ്ദുൽ ഖാദർ 2025 നവംബർ 18 ന് ഉച്ചക്ക് 2:30 ന് ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയിൽ മുഖ്യ അഥിതിയായി ഫ്ലവേഴ്സ് ടോപ് […]
Read more

ജനപക്ഷ വികസനത്തിന് എൽഡിഎഫ് ഭരണം അനിവാര്യം: മന്ത്രി റിയാസ്

കോഴിക്കോട്: പ്രാദേശിക തലത്തിൽ ജനപക്ഷ വികസനം ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എൽഡിഎഫ് അധികാരത്തിൽ എത്തണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കടലുണ്ടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സംഘടിപ്പിച്ച കുടുംബ സംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷൻ സ്ഥാനാർഥി അഞ്ജിത ഷനൂബ്, കടലുണ്ടി പഞ്ചായത്തിലുൾപ്പെടുന്ന കോഴിക്കോട് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ കെ. ജയപ്രകാശ്, നിഷ പനയംമാത്തിൽ, പി. റസിയാബി, നാസർ ചെമ്മട്ട്, വി.എസ്. അജിത, കെ. ഗീത […]
Read more

ഡയാലിസിസ് സെന്റർ അനിശ്ചിതത്വത്തിൽ

കോഴിക്കോട് : ഗവൺമെന്റ് ആശുപത്രി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലെ രോഗികൾ പുതിയ കെട്ടിടത്തിലേക്ക് മാറാനായി കാത്തിരിക്കുകയാണ്. കഴിഞ്ഞാഴ്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും, ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് നടത്തിയതാണെന്നാണ് ആരോപണം. പുതിയ കെട്ടിടത്തിന്റെ പ്രധാന ഘടകമായ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇതോടെ പത്തുവർഷത്തിലേറെയായി പഴയ ആശുപത്രിയുടെ ഓടുമേഞ്ഞ കെട്ടിടത്തിലാണ് ഡയാലിസിസ് സേവനം തുടരുന്നത്. മുന്‍പ് തകർച്ചയിലായിരുന്ന കെട്ടിടം എച്ച്.എം.സി അനുമതിയോടെ കരുണാ സൊസൈറ്റി അറ്റകുറ്റപ്പണി നടത്തി […]
Read more

ഡോക്ടറെന്ന പേരിൽ സന്ദേശമയച്ച ആൾമാറാട്ടക്കാരനും ഡോക്ടറുടെ മുഖത്തടിച്ച യുവതിയുംഅറസ്റ്റിൽ

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ യുവതി മുഖത്തെടിച്ച സംഭവത്തിൽ യുവതിയെയും ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി യുവതിയെ വാട്സാപ്പിൽ ശല്യം ചെയ്തു വിവാഹ വാഗ്ദാനം നടത്തിയ യുവാവിനെയും മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടർ എന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കുന്നമംഗലം പെരിങ്ങൾ സ്വദേശി മൈലം പറമ്പത്ത് മുഹമ്മദ് നൗഷാദ് (27) ഡോക്ടറെ മർദ്ദിച്ച കുരുവട്ടൂർ സ്വദേശിയായ (39) കാരി എന്നിവരെയാണ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം […]
Read more

തിരുവണ്ണൂരിൽ ഇന്ന് ബി.ജെ.പി സ്ഥാനാർത്ഥിയുടെ റോഡ് ഷോ

കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂരിൽ ഇന്ന് ബി.ജെ.പി സ്ഥാനാർത്ഥിയുടെ റോഡ് ഷോ വൈകുന്നേരം 5 മണിക്ക് മങ്കാവ് പെട്രോൾ പമ്പിന് സമീപത്ത് നിന്ന് ആരംഭിക്കും. കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടുന്ന 40-ാം വാർഡായ തിരുവണ്ണൂരിലെ ബി.ജെ.പിയുടെ സ്ഥാനാർത്ഥി, നിലവിൽ കോഴിക്കോട് കോർപ്പറേഷനിലെ മീഞ്ചന്ത വാർഡ് കൗൺസിലർ കൂടിയായ ശ്രീമതി രമ്യ സന്തോഷ് മാറത്തത് ഇനി മാറും എന്ന മുദ്രാവാക്യവുമായാണ് വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനായ് കളത്തിലിറങ്ങുന്നത്.
Read more

കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം കൊടിയേറി

കോഴിക്കോട് : കോഴിക്കോട് കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം കൊടിയേറി. മണ്ഡല മാസത്തോടനുബന്ധിച്ച് വർഷാ വർഷം നടന്നു വരുന്ന താലപ്പൊലി മഹോത്സവം ഇന്ന് ആചാര പെരുമയോടെ കൊടിയേറി. ഇനി വരുന്ന 41 ദിനങ്ങളും ക്ഷേത്രം ഭക്തജനങ്ങളാൽ നിറഞ്ഞിരിക്കും. മണ്ഡലകാല വ്രതാരംഭം ആയതിനാൽ ധാരാളം അയ്യപ്പ ഭക്തരും കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്താറുണ്ട്. അതോടനുബന്ധിച്ച് ധാരാളം കെട്ടുനിറ ചടങ്ങുകളും നടന്നു പോരുന്നു. മണ്ഡല മാസാവസനമാകുന്നതോടു കൂടി പ്രധാനമായും നാല് ദേശക്കാർ ചേർന്ന് അവസാന നാലു […]
Read more

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം യു പോക്കർ സി. പി. ഐ. എമ്മിലേക്ക്

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 43, നല്ലളത്ത് ടിവി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എസ്. ടി യു മുൻ ദേശീയ സെക്രട്ടറിയുമായ യു. പോക്കർ ലീഗ് വിട്ട് സി. പി. ഐ. എമ്മിൽ ചേർന്നു. നല്ലളം ജയന്തി നഗർ ശാഖയിൽ നിന്നും ഇദ്ദേഹത്തിന്റെ പേരായിരുന്നു പാർട്ടി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇവിടെ സ്ഥാനാർത്ഥിയായി വി പി ഇബ്രാഹിമിന്റെ പേരാണ് പാർട്ടി പ്രഖ്യാപിച്ചത്. നല്ലളം ഡിവിഷനിൽ എം.സി. മായിൻ ഹാജിയുടെ താല്പര്യം അടിച്ചേൽപ്പിച്ചതായി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.