Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

ട്രെയിനില്‍ ചാര്‍ജ് ചെയ്യാനിട്ട ഐഫോണ്‍ മോഷ്ടിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: ട്രെയിനിനുള്ളില്‍ യാത്രക്കാരന്‍റെ ഐഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി ഹരികൃഷ്ണന്‍ ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പുര്‍ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. യാത്രക്കാരന്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിട്ടിരുന്ന ഏകദേശം 1.5 ലക്ഷം രൂപ വിലവരുന്ന ഐഫോണാണ് പ്രതി മോഷ്ടിത്. ഹരികൃഷ്ണന്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി മൊബൈല്‍ മോഷണം, സ്വര്‍ണക്കവര്‍ച്ച, അക്രമം, ലഹരി ഉപയോഗം, ബൈക്ക് മോഷണം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ട്. കാപ്പാ നിയമം […]
Read more

എസ് ഐ ആർ : വെൽഫെയർ പാർട്ടി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കോഴിക്കോട് : രാജ്യത്തെ ന്യൂനപക്ഷ സമുദായ അംഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് വെട്ടി മാറ്റാനുള്ള ആസൂത്രണ നീക്കത്തിന്റെ ഭാഗമായിട്ടാണ് എസ്.ഐ.ആർ നടപ്പിലാക്കുന്നത് എന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഇ.പി. അൻവർ സാദത്ത് അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി കുന്ദമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. അമീൻ അധ്യക്ഷത വഹിച്ചു. സുബൈർ കുന്ദമംഗലം, എം.എ. സുമയ്യ, തൗഹീദ അൻവർ, എം.പി. ഫാസിൽ എന്നിവർ സംസാരിച്ചു. പി.എം. ഷെരീഫുദ്ധീൻ, എം.പി. അഫ്സൽ, എം.സി. […]
Read more

എ.ടി.എം പദ്ധതി കെട്ടാങ്ങലിലും ആരംഭിച്ചു

കോഴിക്കോട് : പൊതുജനങ്ങൾക്ക് ശുദ്ധവും സൗജന്യവുമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വാട്ടർ എ.ടി.എം (കിയോസ്ക്) പദ്ധതി കെട്ടാങ്ങലിലും പ്രവർത്തനം തുടങ്ങി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമുള്ള ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.വിരൽ ഒന്ന് അമർത്തിയാൽ തന്നെ ശുദ്ധജലം ലഭ്യമാകുന്ന ഈ എ.ടി.എം സംവിധാനം ദാഹിക്കുന്ന യാത്രക്കാർക്കും അങ്ങാടിയിൽ എത്തുന്നവർക്കും വലിയ സഹായമായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അടിസ്ഥാന സൗകര്യങ്ങളും […]
Read more

സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു

കോഴിക്കോട്: നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കോഴിക്കോട് സർക്കാർ മെഡിക്കൽ കൊള്ളേജിലെ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം, കെ ജി എം സി ടി എ യുടെ നേതൃത്വത്തിലാണ് സമരംശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പരിഷ്കരിച്ച ക്ഷാമബദ്ധ കേന്ദ്ര നിരക്കിൽ അനുവദിക്കുക, പുതിയ മെഡിക്കൽ കോളജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, എന്നിവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ .കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി എങ്കിലും […]
Read more

ഫ്രഷ് കട്ട് സമരം; കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് നിരാഹാരത്തിലേക്ക്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ സമരസമിതി പ്രതിഷേധം ശക്തമാക്കി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്കാണ് അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിൽ നിരാഹാരം തുടങ്ങുന്നത്. ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തിന് സഹായകരമാകാനാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സമരസമിതി ആരോപിച്ചു. സമരം ജില്ലാതലത്തേക്കും പിന്നീട് സെക്രട്ടറിയേറ്റിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയും സമരസമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ […]
Read more

വാഹന പരിശോനക്കിടെ 10 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ ഒളിപ്പിച്ച നിലയിൽ 10 കിലോയിലേറെ കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാടിക്കൽ സ്വദേശി തോട്ടുകടവ് വീട്ടിൽ സി കെ ഷാജി(45), വാഴക്കാട് സ്വദേശി ചെറുവായൂർ തലേക്കുന്നുമ്മൽ കെ അബ്ദുൽ കരീം (52) എന്നിവരെ ഡാൻസാഫ് സംഘവും പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്ന് കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസ് സംഘത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. […]
Read more

ബിജെപി വികസന പദയാത്ര കുന്ദമംഗലത്ത് സമാപിച്ചു

കോഴിക്കോട് : “മാറാത്തത് ഇനി മാറും, നമുക്ക് വേണം വികസിത കുന്ദമംഗലം” എന്ന സന്ദേശവുമായി ബിജെപി കുന്ദമംഗലം, കളരിക്കണ്ടി ഏരിയകളുടെ ആഭിമുഖ്യത്തിൽ വികസിത സന്ദേശ പദയാത്ര നടത്തി. കുന്ദമംഗലത്ത് നടന്ന സമാപന യോഗം ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 2014ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്ന ശ്രീമാൻ നരേന്ദ്രമോദി ഈ രാജ്യത്ത് കഴിഞ്ഞ 11 വർഷക്കാലം ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും,ദേശീയപാത പദ്ധതിയുടെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 586 കിലോമീറ്ററിലായി […]
Read more

ബെംഗളൂരു- കോഴിക്കോട് സ്വിഫ്റ്റ് ബസിൽ 87 ലക്ഷം രൂപയുമായി 2 യുവാക്കൾ പിടിയിൽ

മാനന്തവാടി: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണവുമായി രണ്ടു യുവാക്കൾ പിടിയിൽ. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിന്റെ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ 86,58,250 രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ പണം കടത്തിക്കൊണ്ടുവന്ന ഇതരസംസ്ഥാനക്കാരായ രണ്ട് യുവാക്കളും കസ്റ്റഡിയിലായിട്ടുണ്ട്. ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന മഹാരാഷ്ട്ര സംഗ്ലീ ജില്ലയിലെ ഖാനപ്പൂര്‍ കര്‍വ ചിന്‍ഞ്ചനി സാന്‍കേത് തുക്കാറാം നിഗം (24), മഹാരാഷ്ട്ര സംഗ്ലീ ടാന്‍ഗാവ് സൊര്‍ഗാവ് നിംബ്ലാക്ക് ഉമേഷ് പട്ടേല്‍ (25) പിടിയിലായത്. […]
Read more

മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയില്‍ തിമിംഗല ഛര്‍ദി കുടുങ്ങി; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയില്‍ തിമിംഗല ഛര്‍ദി കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടിയിലാണ് മത്സ്യതൊഴിലാളികള്‍ക്ക് കോടികള്‍ വിലവരുന്ന തിമിംഗല ഛര്‍ദി ലഭിച്ചത്. ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു എന്നിവരുടെ ഉടമസ്ഥയിലുള്ള ഗ്യാലക്‌സി വള്ളത്തില്‍ പോയവരാണിവര്‍. തങ്ങള്‍ക്ക് ലഭിച്ചത് അപൂര്‍വ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ തൊഴിലാളികള്‍ കോസ്റ്റല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വള്ളം കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിയ ഉടനെ അവ പേരാമ്പ്ര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി. സ്‌പേം തിമിംഗലങ്ങള്‍ സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയായതിനാല്‍ ഇന്ത്യയില്‍ തിമിംഗല ഛര്‍ദി വില്‍പന നടത്താന്‍ […]
Read more

വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി വിൽപ്പന; കാമുകൻ അറസ്റ്റിൽ

കോഴിക്കോട് : പ്രണയം നടിച്ച് വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി വിൽപ്പന. കാമുകൻ അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ക്ലമൻറാണ് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. ഇൻസ്പെക്ടർ സി.ആർ രാജേഷ് കുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരാതി നൽകിയ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പ്രണയം നടിച്ച് വീഡിയോ കോൾ ചെയ്യുന്നത് പതിവായിരുന്നു. വീഡിയോ കോളിങ്ങിന് യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ സ്ക്രീൻ റെക്കോർഡ് ഓണാക്കി ഇയാൾ പകർത്തി. പിന്നീട് സമൂഹമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer