ബെലഗാവി: പെറ്റമ്മയുടെ മരണശേഷം മൃതദേഹം ഏറ്റുവാങ്ങാൻ മക്കൾ തയ്യാറാകാത്തതിനെ തുടർന്ന് സംസ്കാരം നടത്തി സാമൂഹ്യപ്രവർത്തകർ. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. മൃതദേഹം ദിവസങ്ങളോളമാണ് മോർച്ചറിയിൽ സൂക്ഷിച്ചത്. ഏപ്രിൽ 15നാണ് അഞ്ജന ധാമോനെ മരണപ്പെട്ടത്. അഞ്ജന മരിച്ച വിവരം നാട്ടുകാർ ഉടൻതന്നെ മക്കളെ അറിയിച്ചു. എന്നാൽ, നിങ്ങൾ തന്നെ അന്ത്യകർമ്മങ്ങൾ ചെയ്തോളൂ എന്നായിരുന്നു മക്കളുടെ മറുപടി. ഇതിനെത്തുടർന്നാണ് നാട്ടുകാരും സാമൂഹ്യപ്രവർത്തകരും ചേർന്ന് വയോധികയുടെ മൃതദേഹം സംസ്കരിച്ചത്. രണ്ട് ആൺമക്കളുണ്ടായിട്ടും അഞ്ജന ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.




