ലക്‌നൗ: പ്രണയം എതിര്‍ത്തിട്ടും തുടര്‍ന്നതിന്റെ ദേഷ്യത്തില്‍ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. വന്ദന ചൗബേയ് എന്ന പെണ്‍കുട്ടിയെയാണ് പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മുഖം തിരിച്ചറിയാനാകാത്ത വിധത്തില്‍ ആസിഡ് ഒഴിച്ച് വികൃതമാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
പിതാവ് വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ വീട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും പോക്‌സോ കേസില്‍ യുവാവ് മൂന്ന് മാസം ജയിലില്‍ കിടന്നു. നവംബറില്‍ ജയിലില്‍ നിന്നിറങ്ങിയ യുവാവുമായി പെണ്‍കുട്ടി വീണ്ടും ബന്ധം തുടര്‍ന്നു. ഇതോടെയാണ് പിതാവിന്റെ ക്രൂരത അരങ്ങേറിയത്.




