സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kozhikode

കോഴിക്കോട് ആശാരിക്കാവിൽ വൃശ്ചിക മാസത്തോടനുബന്ധിച്ച് അയ്യപ്പ നാമജപവും ഭിക്ഷയും നടത്തി

കോഴിക്കോട് : കോഴിക്കോട് പന്നിയങ്കര ആശാരിക്കാവ് ദേവി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തോടനുബന്ധിച്ച് അയ്യപ്പ നാമജപവും, ഭിക്ഷയും നടത്തി. കഴിഞ്ഞ ദിവസം സന്ധ്യയോടെ അമ്പലത്തിലെ ദീപാരാധനയോടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് അയ്യപ്പ ഭക്തർ നാമജപം നടത്തി. തുടർന്ന് നടന്ന ഭിക്ഷയിൽ കന്നി മാളികപ്പുറവും, അയ്യപ്പന്മാരും ഭക്തജനങ്ങളും പങ്കുചേർന്നു.
Read more

വി.എം വിനുവിന് തിരിച്ചടി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലേക്ക് യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായ് മത്സരിക്കാൻ ഇരിക്കെ വോട്ടർപ്പട്ടികയിൽ പേരില്ലാത്തത് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിനാലെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ വി.എം. വിനുവിന് തിരിച്ചടി. സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും, രാജ്യത്തെ നിയമം എല്ലാ പൗരന്മാർക്കും ഒരു പോലെ ബാധകമാണെന്നും കോടതി പറഞ്ഞു. വോട്ടർപ്പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് വ്യക്തിയാണെന്നും, നിങ്ങളുടെ കഴിവുകേട് മുൻ നിർത്തി മറ്റ് രാഷ്ട്രീയ പാർട്ടികളെ കുറ്റപ്പെടുത്തരുതെന്നും കോടതി കൂട്ടിച്ചേർത്തു. […]
Read more

കോഴിക്കോട് രണ്ട് ദിവസമായി ദുരിതപ്പെയ്ത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴയുടെ ദുരിതപ്പെയ്ത്ത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൈകുന്നേരങ്ങളിൽ ജില്ലയിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പെയ്ത മഴയിൽ ജനം വലഞ്ഞു. മഴയോടൊപ്പം അതിതീവ്ര കാറ്റും, ഇടിയും മിന്നലും, പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നതിനും കാരണമായി. റോഡുകളിൽ പലയിടങ്ങളിലും വെള്ളം കയറിയതും, കുഴികളും, റോഡും മനസ്സിലാകാതെ യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി. കോഴിക്കോട് പെരുന്തുരുത്തിയിൽ വൈദ്യുത കമ്പിയിലേക്ക് ചാഞ്ഞ ഉണങ്ങിയ ഓലയ്ക്ക് തീ പിടിച്ചത് പ്രദേശവാസികളിൽ ആശങ്ക പടർത്തി.
Read more

ഉറി തൂക്കി മല: സാഹസിക സഞ്ചാരികളുടെ പുതുചുവടുകൾക്ക് വെല്ലുവിളിയും വാതായനവും

കോഴിക്കോട്: കുറ്റിയാടിയുടെ പ്രകൃതി ഭംഗിയുടെ പടശാലയിൽ പുതുതായി നിറം ചേര്‍ക്കുന്ന സ്ഥലമാണ് ഉറി തൂക്കി മല. നൂറ്റാണ്ടുകളായി നാട്ടുചരിത്രത്തിലും ആചാരങ്ങളിലും ദൃഢമായി പതിഞ്ഞിരുന്ന ഈ മലനിരകൾ ഇന്ന് സാഹസിക സഞ്ചാരികളുടെ പുതിയ ദിശയായി മാറുകയാണ്. പേരുപോലും കൗതുകം ഉണർത്തുന്ന ഈ മലയുടെ മുകളിലെത്തുന്നവർക്ക് പ്രകൃതിയുടെ അമൂല്യ അനുഭവവും ഹൃദയം നിശ്ശബ്ദമാകുന്ന കാഴ്‌ചകളും ലഭിക്കുന്നു. അടുത്ത കാലത്ത് ഇവിടെ രൂപംകൊണ്ട സാഹസിക സഞ്ചാരകേന്ദ്രം ചെറു പ്രാദേശിക ഉൾക്കാഴ്ചകളെ മറികടന്ന് വൈവിധ്യമാർന്ന രീതിയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. സമൃദ്ധമായ ഹരിതാഭം, തണുത്ത […]
Read more

വേ​ള​ത്ത്​ തക്കം പാർത്ത് എൽ.ഡി.എഫ്; മു​സ്ലിം ​ലീ​ഗി​ലെ വി​മ​ത​ശ​ല്യം പ​രി​ഹ​രി​ച്ചി​ല്ല

കോഴിക്കോട്: കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളിൽ ആരംഭിച്ച വേളം പഞ്ചായത്തിലെ ലീഗിലെ വിമതശല്യത്തിന് ഇനിയും പരിഹാരമായില്ല. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ എല്ലാ വാർഡുകളിലും സ്ഥാനാർഥിയെ നിർത്തുമെന്ന് ഭീഷണിയുള്ളതായി ആരോപണം. നേരത്തേയുണ്ടായിരുന്ന മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പുനഃസ്ഥാപിക്കുക, വിജയ സാധ്യതയുള്ള അഞ്ച് സീറ്റുകളിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. പ്രശ്നം പാർട്ടി ജില്ല കമ്മിറ്റിക്ക് പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാന കമ്മിറ്റിയിൽ വരെ എത്തിയെന്നാണ് അറിയുന്നത്. യു.ഡി.എഫിലെ മുൻധാരണ പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കോൺഗ്രസിന് […]
Read more

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ. ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1: സുനിത പികെ, വാർഡ് 2: മൃതുവന രഘുനാഥൻ, വാർഡ് 3: കിണറുവീട്ടിൽ രാരുകുട്ടി, വാർഡ് 4: വിജിന ടീച്ചർ, വാർഡ് 5: രജനി.ടിപി, വാർഡ് 6: സരസു സുബ്രഹ്മണ്യൻ, വാർഡ് 7: പ്രവീൺ കുമാർ, വാർഡ് 8: ബിനുദേവ്, വാർഡ് 9: പ്രകാശൻ മാണ്ടിക്കാവിൽ, വാർഡ് 10: ടി.കെ.നാസർ, വാർഡ് 11: മേഘ പിഎം, വാർഡ് 12: […]
Read more

കുന്ദമംഗലത്ത് ഹെൽത്തി കേരള പരിശോധന; രണ്ട് ഹോട്ടലുകൾക്ക് പിഴ

കോഴിക്കോട് : കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി ഹെൽത്ത് സ്ക്വാഡ് ഹോട്ടലുകളും കൂൾബാറുകളും ബേക്കറികളും ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ വ്യാപകമായ ആരോഗ്യ–ശുചിത്വ പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡുകൾ, കുടിവെള്ള പരിശോധന റിപ്പോർട്ടുകൾ, മാലിന്യ നിർമാർജ്ജന സംവിധാനം, ശുചിമുറികളുടെ നിലവാരം, പുകവലി നിരോധന ബോർഡുകൾ എന്നിവ പരിശോധിച്ചു.കുടിവെള്ള പരിശോധന റിപ്പോർട്ട് ഇല്ലാതിരുന്നതും മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതുമായ രണ്ട് ഹോട്ടലുകൾക്ക് പിഴ ചുമത്തി. പരിശോധനയ്ക്ക് കുന്ദമംഗലം ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. […]
Read more

ചാത്തമംഗലം യു. ഡി. എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1: അൻഷിദ പുള്ളന്നൂർ, വാർഡ് 2: ബബിത്ത് മലയമ്മ, വാർഡ് 3: സലിം മുട്ടയം, വാർഡ് 4: സുഹ്റ ഈസ്റ്റ് മലയമ്മ, വാർഡ് 5: സലീന കള്ളൻ തോട്, വാർഡ് 6: അനില കെട്ടാങ്ങൽ, വാർഡ് 7: സജീവൻ പരതപ്പൊയിൽ, വാർഡ് 8: വിശ്വനാഥൻ ഏരിമല, വാർഡ് 9: ഷാജി നായർക്കുഴി, വാർഡ് 10: അസീസ് പാഴൂർ, […]
Read more

കേരളോത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ കേരളോത്സവത്തിനിടെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി മണിയൂർ സ്വദേശി എം.പി വിജയൻ ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത് . തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. മണിയൂർ പഞ്ചായത്ത് ഓഫീസിലേക്കും പയ്യോളി പൊലീസ് സ്റ്റേഷനിലേക്കും ഭരണ പ്രതിപക്ഷ കക്ഷികൾ മാർച്ച് നടത്തിയിരുന്നു. പ്രതി ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യത്തിന് […]
Read more

കോഴിക്കോട് ലീഗിൽ തർക്കം; മുൻ കൗൺസിലർ എൽഡിഎഫ് സ്ഥാനാർഥി

കോഴിക്കോട്: കോഴിക്കോട് മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി. ലീഗിനോട് തെറ്റി പിരിഞ്ഞ കൗൺസിലർ ആര്‍ജെഡിയില്‍ ചേർന്നു. വനിതാ ലീഗ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കൂടിയായ കെ റംലത്താണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്. പ്രാദേശിക ലീഗ് നേതൃത്വവുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാന്‍ കാരണം. കോഴിക്കോട് കോര്‍പ്പറേഷന്‍ മൂന്നാലിങ്കല്‍ ഡിവിഷനിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ റംലത്ത് മത്സരിക്കും. ആര്‍ജെഡി നേരത്തെ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ ഇതോടെ പിന്‍വലിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.