Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

സമസ്ത മുശാവറ പുനർസംഘടന; ഇത്തവണ പരിഗണിക്കപ്പെടാതെ പാണക്കാട് കുടുംബം

മലപ്പുറം: ലീഗ് അനുകൂലികളുടെ ആവശ്യം കണക്കിലെടുക്കാതെ സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. പാണക്കാട് കുടുംബത്തെ ഇത്തവണയും മുശാവറയിലേക്ക് പരിഗണിച്ചില്ല. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ മുശാവറയില്‍ രണ്ടുപേരെയും ഉള്‍പ്പെടുത്തിയില്ല. മാത്രവുമല്ല, സസ്‌പെന്റ് ചെയ്ത ലീഗ് അനുകൂല പണ്ഡിതനായ മുസ്തഫല്‍ ഫൈസിയെയും തിരിച്ചെടുത്തില്ല. മുസ്തഫല്‍ ഫൈസിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് നേതൃത്യം ഇതിന് കാരണമായി പറയുന്നത്. ആറു പേരെയാണ് നിലവില്‍ […]
Read more

ഒന്നാമത് പ്രീമിയർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു

മലപ്പുറം: ഒന്നാമത് പ്രീമിയർ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 26 മുതൽ 30 ദിവസങ്ങളിലായി പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനമായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സൂപ്പർ സ്റ്റുഡിയോ മലപ്പുറം, എഫ് സി കുപ്പൂത്ത്, ലിൻഷാ മണ്ണാർക്കാട്, അൽ മദീന ചെർപ്പുളശ്ശേരി , എഫ് സി തെന്നല, എഫ് സി ഗോവ മുതലായ 22 ടീമുകളാണ് മത്സര രംഗത്തുണ്ടാവുക എന്ന് ക്ലബ് സെക്രട്ടറി സി എച്ച് റിയാസ്, പ്രസിഡന്റ് യു അബ്ദുൽ കരീം, ട്രഷറർ പച്ചീരി […]
Read more

പിഎംഎ സലാമിന്റെ ഡിവിഷനില്‍ ലീഗിന് വിമത സ്ഥാനാര്‍ഥി

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഇരുപത്തി അഞ്ചാം ഡിവിഷനില്‍ ലീഗ് വിമത സ്ഥാനാര്‍ഥി. പിഎംഎ സലാമിന്റെ ഡിവിഷനിലാണ് ലീഗിന് വിമത സ്ഥാനാര്‍ഥിയുള്ളത്. നിലവിലെ ഇരുപത്തി നാലാം ഡിവിഷന്‍ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്. നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കൂടിയായ കാലൊടി സുലൈഖയാണ് 25-ാം ഡിവിഷന്‍ തിരൂരങ്ങാടി കെ.സി. റോഡ് ഡിവിഷനില്‍ പ്രചാരണം തുടങ്ങിയത്.വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ഇവരുടെ പേര് ഉയര്‍ന്നിരുന്നതാണ്. തര്‍ക്കമുയര്‍ന്നതോടെ ഇവര്‍ക്ക് സ്ഥാനാര്‍ഥിത്വം ഇല്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന തിരൂരങ്ങാടിയിലെ മുസ്ലിംലീഗ് […]
Read more

തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ

മലപ്പുറം: മയക്കുമരുന്ന് വിൽപ്പനയ്‌ക്കെതിരെ എക്സൈസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ പിടിയിൽ. പറവണ്ണ സ്വദേശി അലി അസ്കറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 10 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ക്വാഡും തിരൂർ സർക്കിൾ, റേഞ്ച് ഓഫീസുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ് നടന്നത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read more

മലപ്പുറത്ത് മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.തുടർന്ന് ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത […]
Read more

പി വി അന്‍വറിന്റെയും സി.കെ ജാനുവിന്റേയും യുഡിഎഫ് പ്രവേശനം ഉടനില്ല

മലപ്പുറം: പി വി അന്‍വറിന്റെയും സി.കെ ജാനുവിന്റെയും യുഡിഎഫ് പ്രവേശനം ഉടനില്ല. പ്രാദേശികമായി ചര്‍ച്ച ആവശ്യമെന്ന് യുഡിഎഫ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം പിന്നീടത്തേക്ക് മാറ്റിയത്. ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത യുഡിഎഫ് യോഗം വിഷയം പരിഗണിക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ഇരു പാര്‍ട്ടികളെയും യുഡിഎഫിലേക്ക് എടുക്കണമെന്ന ആവശ്യമുയര്‍ത്തിയത്. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുമാണ് യുഡിഎഫിനെ സമീപിച്ചിരുന്നത്. എന്നാല്‍ വിശദമായ പ്രാദേശിക ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമാകാം എന്ന പൊതുഅഭിപ്രായമാണ് […]
Read more

മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആദിവാസി യുവാക്കൾ

മലപ്പുറം : ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിന് വനം വകുപ്പ് തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് മലപ്പുറം നിലമ്പൂർ സൗത്ത് ഡി എഫ് ഒ ഓഫീസിനു മുന്നിൽ മരത്തിന് മുകളിൽ കയറി ആദിവാസി യുവാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കി. നാല് മണിക്കൂർ നീണ്ട ശ്രമത്തിന് ശേഷം യുവാക്കളെ അനുനയിപ്പിച്ച് താഴെയിറക്കി. കരുളായി പുലിമുണ്ട ഉന്നതിയിലെ ബാബുരാജും വിനീതുമാണ് മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 2019 ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായ ഇവർക്ക് ഭൂമി ലഭിച്ചിട്ടില്ല. […]
Read more

മണികണ്ഠൻ കൊളത്തൂരിൻ്റെ പ്രഥമ നോവൽ ‘ഗോഷ്ഠി’ പ്രകാശനം ചെയ്തു

മലപ്പുറം: മാധ്യമ പ്രവർത്തകൻ മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ ഗോഷ്ഠി എഴുത്തുകാരൻ വി. ആർ. സുധീഷ് പ്രകാശനം ചെയ്തു. കോഴിക്കോട് ഓറ ടെയിൽസ് പബ്ലിക്കേഷൻ ആണ് പുസ്തകം പുറത്തിറക്കിയത്. ഓറ ടെയിൽസ് പബ്ലിക്കേഷൻസ് ഡയറക്ടർ എ. പി ശ്രുതി പുസ്തകം പരിചയപ്പെടുത്തി . ഓറ ഡയറക്ടർ സരിഗ ജംഷീർ, എഴുത്തുകാരായ കൃഷ്ണ മാധവ്, മനാഫ് മുഹമ്മദ്, എ. ആർ. വി. ആൽ, മാത്യു കുര്യാക്കോസ്, ഇളവൂർ ശശി തുടങ്ങിയവർ സംസാരിച്ചു . മണികണ്ഠൻ കൊളത്തൂർ മറുപടി പറഞ്ഞു […]
Read more

പെരിന്തൽമണ്ണ നഗരത്തിൽ പുതിയ ബ്യൂട്ടി സ്പോട്ട് ആയി ഹരിതതീരം

മലപ്പുറം: പെരിന്തൽമണ്ണ നഗരത്തിൽ പുതിയ ബ്യൂട്ടി സ്പോട്ട് ആയി ഹരിതതീരം. നഗരസഭ ദുബായ്പ്പടിയിൽ നിർമിച്ച ഹരിതതീരം ബ്യൂട്ടി സ്പോട്ട് നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണയിൽ വലിയ മാറ്റത്തിനു വഴിയൊരുക്കിയ നഗരസഭാ പദ്ധതിയാണ് ബ്യൂട്ടിസ്പോട്ട്. ജനകീയ ബ്യൂട്ടി സ്പോട്ടുകളുടെ കൂട്ടത്തിലേക്ക് ദുബായ്പ്പടിയിലെ ഹരിതതീരം കൂടി ചേരുകയാണെന്നും പ്രകൃതി ഭംഗി ആസ്വദിക്കാനും വിശ്രമ വിനോദ സമയങ്ങൾ ചെലവഴിക്കാനുമായൊരിടമായി ഹരിതതീരം മാറും. റോട്ടറി ക്ലബ്‌ പെരിന്തൽമണ്ണയാണ് നഗരസഭ 13 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ബ്യൂട്ടി സ്പോട്ടിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് […]
Read more

വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലാ ഭരണകൂടത്തിൻ്റെ അഭിമാന പദ്ധതിയായ ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം  വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഇൻ്റേൺഷിപ്  പൂർത്തിയാക്കിയ മൂന്ന് വിദ്യാർഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. അനുഷ കെ. പി, മുഹമ്മദ് നിസാർ, ഷിയാസ് അഹമ്മദ് എന്നിവരാണ് ജില്ലാ കളക്ടറുടെ കൈയ്യിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്.ഇൻ്റേൺഷിപ് കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ജില്ലാ കളക്ടർ അഭിനന്ദിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer