സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Malappuram

രക്തദാന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി

മലപ്പുറം: അരീക്കോടുള്ള മുസലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ മുടങ്ങാതെ അഞ്ചാം വർഷവും രക്തദാന ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. രക്തദാനത്തിന് സന്നദ്ധരായ 128 ആളുകളിൽ നിന്നും 70 പേരുടെ രക്തം ശേഖരിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ അബ്ദുസ്സലാം നിർവഹിച്ചു. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോ:സൽവ അലി രക്തദാന ബോധവൽക്കരണം […]
Read more

എഴുത്തുത്സവം 2.0ക്ക് ഇന്ന് തുടക്കമാകും

മലപ്പുറം: തുഞ്ചൻ പറമ്പിൽ വെച്ച് ഇന്ന് നടക്കുന്ന തപാൽ ജീവനക്കാരുടെ സാംസ്ക്കാരിക കൂട്ടായ്മയായ തിരൂർ തപാൽ കൂട്ടം നടത്തുന്ന എഴുത്തുത്സവം 2.0 ഇന്ന് ഔപചാരികമായി തുടക്കമാകും. പ്രസിദ്ധ എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്‌റ്റ്‌ മണികണ്ഠൻ പട്ടാമ്പി മുഖ്യാഥിതിയായ് പങ്കെടുക്കും. പു.ക.സ ജില്ലാ പ്രസിഡങ്ങ് Dr ഉണ്ണി ആമ പാറക്കൽ തിരൂർ പോസ്റ്റൽ സൂപ്രണ്ട്. എം.കെ. ഇന്ദിര എന്നിവർ ചടങ്ങിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ NFPE നേതാക്കളായ എൻ.പി. അബ്ദുൾ കാദർ, വി.കെ.ടി. […]
Read more

കടലോര ജാഗ്രതാ സമിതി യോഗം ചേർന്നു

മലപ്പുറം: കടലോര ജാഗ്രതാ സമിതിയുടെ തിരൂർ പോലീസ് സ്റ്റേഷൻതല യോഗം തിരൂർ ഡിവൈഎസ്പി ഓഫീസിൽ വെച്ച് ചേരുകയുണ്ടായി. യോഗം തിരൂർ ഡിവൈഎസ്പി എ. ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. കടലോര മേഖലയിൽ കൂടുതൽ ജനസമ്പർക്ക മീറ്റിങ്ങുകൾ നടത്തുന്നതിനും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിനും മത്സ്യ തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. കടൽ വഴി കടന്നു വരുന്ന ഭീകര പ്രവർത്തനത്തിൻ്റെയും നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെയും നുഴഞ്ഞുകയറ്റത്തിന്റെയും പശ്ചാത്തലത്തിൽ കടലോര പ്രദേശങ്ങളുമായി അടുത്ത് ഇടപഴകുന്ന […]
Read more

താനാളൂർ ദുൽദുൽഫുട്ബോൾ; എസ്എഫ്സി പരേങ്ങത്ത് ജേതാക്കൾ

മലപ്പുറം: താനാളൂർ ഇഎംഎസ്ഫഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ടാഴ്ചയായി നടന്നു വരുന്ന ദുൽദുൽഅഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനലിൽ എസ്എഫ്സി പരേങ്ങത്ത് ടോസിലൂടെ വിജയികളായി. അൽ ശബാബ് ആറ്റില്ലവുമായി നടന്ന ഫൈനലിൽ ഇരു ടീമുകളും ഒരോ ഗോളുകൾ വീതം നേടി സമനില പാലിച്ചു. ടൈം ബ്രേക്കറിലും സമനിലയായിരുന്നു. തുടർന്നതോടെ ടോസിലുടെ വിജയികളെ കണ്ടെത്തുകയായിരുന്നു. ഘാന, ഐവറികോസ്റ്റ് , ഉഗാണ്ട തുടങ്ങിയവിദേശ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങൾ ഇരു ടീമുകളിലായികളിക്കാനെത്തിയിരുന്നു ടൂർണ്ണമെൻ്റിലെ ലാഭം പഞ്ചായത്തിലെ രണ്ട് ഡയാലിസിസ് സെൻററുകളുടെ പ്രവർത്തനങ്ങൾക്ക് […]
Read more

യുവജന പ്രതിഷേധം താൽക്കാലികം; മലപ്പുറം പെരുവള്ളൂർ ലീഗിലെ വിരുദ്ധശബ്ദം പരിഹരിച്ചു

മലപ്പുറം: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മലപ്പുറം പെരുവള്ളൂർ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് ഉയർത്തിയ വിമത നീക്കം അവസാനിച്ചു. നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് വിമത സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്ന യൂത്ത് ലീഗ് നേതാക്കൾ മത്സര രംഗത്തുനിന്ന് പിന്മാറി. ഇതോടെ പാർട്ടിയിലെ പ്രശ്നം രമ്യമായി പരിഹരിച്ചതായി മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു. പഞ്ചായത്തിലെ കൊല്ലംചിന, പറമ്പിൽപീടിക ബ്ലോക്ക് ഡിവിഷനുകളിലെ ഔദ്യോഗിക സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവജനങ്ങൾക്ക് അവസരം നിഷേധിച്ചു എന്നതായിരുന്നു യൂത്ത് ലീഗിന്റെ പ്രധാന പ്രതിഷേധം. നിലവിലെ പഞ്ചായത്ത് ലീഗ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു […]
Read more

അന്താരാഷ്ട്ര ശിശുദിനം; മലപ്പുറത്ത് റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചു

മലപ്പുറം: വനിതാ ശിശു വികസന വകുപ്പ് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ശിശുദിനത്തിന്റെ ഭാഗമായി ബാലസംരക്ഷണ സംവിധാനങ്ങളുടെ റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചു.  ജില്ലാകളക്ടറുടെ വസതി മുതല്‍ മലപ്പുറം കുന്നുമ്മല്‍ കെ. എസ്. ആര്‍.ടി.സി. ഡിപ്പോ വരെയാണ് റെയിന്‍ബോ വാക് സംഘടിപ്പിച്ചത്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഷാബിര്‍ ഇബ്രാഹിം റെയിന്‍ബോ വാക്കിന്റെ ഫ്ളാഗ് ഓഫ് ചെയ്തു. നവംബര്‍  14 മുതല്‍ നടത്തിവരുന്ന അന്താരാഷ്ട്ര ബാലവകാശ  പരിപാടികളുടെ ഭാഗമായാണ്  ”റെയിന്‍ബോ വാക്” സംഘടിപ്പിച്ചത്. […]
Read more

വാർഡ് പിടിക്കാൻ ദമ്പതിമാർ കളത്തിലിറങ്ങി

മലപ്പുറം: കാളികാവ് ഗ്രാമപഞ്ചായത്തിൽ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ ഭാര്യയും ഭർത്താവും തൊട്ടടുത്ത വാർഡുകളിൽ മത്സര രംഗത്ത്. വാർഡ് 21 ചെരിപ്പലം വാർഡിൽ സിപിഎം നേതാവ് റിയാസ് പാലോളി മത്സര രംഗത്ത് ഇറങ്ങുമ്പോൾ തൊട്ടടുത്ത 19 വാർഡിൽ റിയാസിന്റെ ഭാര്യ കുറ്റീരി ഉമ്മുഹബീബ മത്സര രംഗത്തുണ്ട്. യുഡിഎഫ് സ്വതന്ത്രൻ കെ കെ മുഹമ്മദ് എന്ന കുഞ്ഞാപ്പയാണ് റിയാസിന്റെ എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ പറമ്പത്ത് നസീബയാണ് ഉമ്മുഹബിബയുടെ എതിർ സ്ഥാനാർത്ഥി. 2020 നടന്ന തെരഞ്ഞെടുപ്പിൽ ചേരിപ്പലം വാർഡിൽ നിന്ന് […]
Read more

ചങ്ങരംകുളം സ്വദേശിയെ പോട്ടൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളം സ്വദേശിയെ പോട്ടൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലൂർമ്മ സ്വദേശിയായ പടിക്കൽ ശ്രീജിത്ത് (46) നെയാണ് പോട്ടൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസം മുൻപാണ് ശ്രീജിത്ത് പോട്ടൂരിലെ വാടക ക്വാർട്ടേഴ്സിൽ താമസം ആരംഭിച്ചതെന്ന് ഉടമ പറഞ്ഞു. ശ്രീജിത്തിന്റെ താമസ സ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ പ്രദേശത്തുകാർ റൂം തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ ശ്രീജിത്തിനെ കണ്ടത്. തൃത്താല പോലീസെത്തി നിയമ നടപടികൾ ആരംഭിച്ചു.
Read more

തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയതോടെ പ്രിന്റിംഗ് യൂണിറ്റുകൾക്ക് ഉത്സവ കാലം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയതോടെ ജില്ലയിലെ പ്രിന്റിംഗ് യൂണിറ്റുകൾക്കും ഉത്സവ കാലമാണ്. ഫ്ളക്സ് ബോർഡുകൾ, വാൾ പോസ്റ്ററുകൾ, സ്ഥാനാർത്ഥികളുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ, ആശംസാ കാർഡുകൾ എന്നിവയ്‌ക്കെല്ലാം ആവശ്യക്കാരേറെയാണ്. നഗരങ്ങളിൽ എ.ഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തിയുള്ള ഡിജിറ്റൽ പ്രിന്റിംങിനാണ് കൂടുതൽ ഡിമാന്റ്. ബലൂണുകളിൽ സ്ഥാനാർത്ഥികളുടെ ചിത്രം പ്രിന്റ് ചെയ്യുന്നതും ട്രന്റാണ്. മണിക്കൂറിൽ 1,600 സ്‌ക്വയർ ഫീറ്റ് വരുന്ന ബാനറുകൾ വരെ നിർമ്മിക്കാൻ സാധിക്കുന്ന ആധുനിക മെഷിനറികളുണ്ട്. ലേസർ പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന […]
Read more

തൃക്കലങ്ങോട് തിരിച്ചുപിടിക്കാൻ എൽഡിഎഫ്; പത്രിക സമർപ്പണം പൂർത്തിയായി

മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കവുമായി എൽ.ഡി.എഫ്. പഞ്ചായത്തിലെ 24 വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിമൂലത്ത് മൊയ്തീൻ ചെയർമാനായും​കെ.പി. മധു കൺവീനറായുമുള്ള 501 അംഗങ്ങളുള്ള വിപുലമായ കമ്മിറ്റിയാണ് രൂപീകരിചത്. കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് തലങ്ങളിലുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. തൃക്കലങ്ങോട് പഞ്ചായത്തിൽ തിളക്കമാർന്ന വിജയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസം എൽ.ഡി.എഫ്. നേതാക്കൾ പ്രകടിപ്പിച്ചു.
Read more

Recent News

Advertisement