Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

അഞ്ചാം തീയതി വരെ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത തുടരണം: എ പി അനിൽ കുമാർ

മലപ്പുറം: സംസ്ഥാനത്ത് ഇന്നലെ രാത്രി അതിശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അഞ്ചാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവർഷം അവസാനിക്കുന്നതുവരെ ജാഗ്രത തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വെള്ളം കയറിയ റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എത്രയും വേഗം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ […]
Read more

മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. ആലപ്പുഴയിൽ നിന്ന് മാതാവിന്റെ വീട്ടിലേക്ക് എത്തിയ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ലാബ് മൂടിയ തോടായതിനാൽ ഉടൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ മണിക്കൂറുകളായുള്ള തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ, കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ […]
Read more

മേഘാലയയിൽ അപകടത്തിൽപ്പെട്ട വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി

മലപ്പുറം: മേഘാലയയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി. ചികിത്സ പൂർണമായി പൂർത്തിയായ ശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും അതുവരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ് അഭ്യർഥിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദിൽഷാദ് യാത്രയ്ക്കിടെ കാണാതായതിനെ തുടർന്ന് കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മേഘാലയയിൽ […]
Read more

പി.എം. ശ്രീ ചര്‍ച്ചയായിട്ടില്ല; അടൂർ പ്രകാശിനെ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പി.എം. ശ്രീ പദ്ധതിയെച്ചൊല്ലി യു.ഡി.എഫിനുള്ളിൽ വ്യത്യസ്ത നിലപാടുകൾ. പദ്ധതിയെക്കുറിച്ച് യു.ഡി.എഫ് യോഗത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പി.എം. ശ്രീ പദ്ധതിയിൽ യു.ഡി.എഫിനും മുസ്ലിം ലീഗിനും ഒരേ നിലപാടാണുള്ളതെന്നും വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി പഠനം നടത്തിയതിന് ശേഷമേ അന്തിമ നിലപാട് വ്യക്തമാക്കുകയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. “പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് യു.ഡി.എഫ് യോഗത്തിൽ […]
Read more

എടപ്പാളിൽ കാർ ഇടിച്ച് രണ്ടുവയസുകാരന് പരിക്ക്

മലപ്പുറം: എടപ്പാളിൽ കാർ ഇടിച്ച് രണ്ടുവയസുകാരന് പരിക്കേറ്റു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. ചങ്ങരംകുളം പള്ളിക്കര സ്വദേശി റാഷിദിന്റെ മകനാണ് അപകടത്തിൽപ്പെട്ടത്. മാതാവിനൊപ്പം പടിഞ്ഞാറങ്ങാടിയിലെ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ വലതുകാലിന് പൊട്ടലേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Read more

30 വർഷത്തെ സേവനത്തിന് വിരാമം; സംസ്ഥാനത്തെ അവസാന പൗണ്ട് കീപ്പർ പടിയിറങ്ങുന്നു

മലപ്പുറം: ഒരുകാലത്ത് ഗ്രാമീണ കാർഷിക ജീവിതത്തിന്റെ ഭാഗമായിരുന്ന ‘പൗണ്ട് കീപ്പർ’ എന്ന തസ്തികയുടെ അവസാന അധ്യായത്തിനും തിരശീല വീഴുന്നു. സംസ്ഥാനത്തെ അവസാന പൗണ്ട് കീപ്പറായ തൃശൂർ കുട്ടനല്ലൂർ അഞ്ചേരി ശോശാമ്മ (ലിസി) 30 വർഷത്തെ സേവനത്തിന് ശേഷം വെള്ളിയാഴ്ച വിരമിക്കും. 1996-ലാണ് ശോശാമ്മ വട്ടംകുളം പഞ്ചായത്തിൽ ആല (പൗണ്ട്) സൂക്ഷിപ്പുകാരിയായി ജോലിയിൽ പ്രവേശിച്ചത്. കൃഷിയിടങ്ങളിൽ കയറി വിളകൾ നശിപ്പിച്ച പശു, പോത്ത്, ആട് തുടങ്ങിയ കന്നുകാലികളെ പിടിച്ചുകെട്ടുന്ന ആലയുടെ മേൽനോട്ടമായിരുന്നു ഇവരുടെ ചുമതല. പഞ്ചായത്ത് നിശ്ചയിച്ച പിഴയടച്ച […]
Read more

ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: കുറ്റിപ്പുറം–തൃശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് സ്വദേശി നരോത്ര സന്തോഷിന്റെ മകൻ സെൽബിൻ (24) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പടിഞ്ഞാറെത്തറ സ്വദേശി അമൽ (29) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ […]
Read more

മലപ്പുറത്ത് കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി

മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി. ബൈക്ക് അപകടത്തിൽപ്പെട്ട ദിൽഷാദ് നിലവിൽ മേഘാലയയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. വനമേഖലയോട് ചേർന്ന പ്രദേശത്ത് നിന്നാണ് ദിൽഷാദിനെ കണ്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻ നാട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ദിൽഷാദ് ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രദ്ധ നേടിയത്. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ വീഡിയോകൾ പങ്കുവെച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ വ്ലോഗറാണ് […]
Read more

കുറ്റിപ്പുറം ബസ് അപകടം; ബസ് അമിതവേഗത്തിലായിരുന്നെന്ന് പ്രാഥമിക കണ്ടെത്തൽ

മലപ്പുറം: കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിനിടയായ സ്വകാര്യ ബസ് അപകടത്തിൽ ബസ് അമിതവേഗത്തിലായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള സ്ഥലത്ത് ബസ് ഏകദേശം 100 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് കണ്ടെത്തിയത്. അമിതവേഗത്തിൽ എത്തിയ ബസ് വളവ് തിരിയാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മഴയെ തുടർന്ന് റോഡിൽ വെള്ളപ്പാളി രൂപപ്പെട്ടതിനാൽ ടയറുകൾക്ക് റോഡുമായുള്ള പിടിത്തം നഷ്ടപ്പെടുന്ന ‘അക്വാപ്ലെയിനിങ്’ പ്രതിഭാസവും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി സംയുക്ത പരിശോധനയിൽ വിലയിരുത്തി. അപകടമുണ്ടായ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദമായി […]
Read more

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ

മലപ്പുറം: നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിനുള്ളിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം. വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് യുവതി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് യുവതി ആശുപത്രിയിൽ നിന്ന് മടങ്ങിയെന്നാണ് വിവരം. […]
Read more

Recent News

Advertisement
WhiteswanTV Footer