Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

നിപ സമ്പർക്കപ്പട്ടിക; 11 പേർ മലപ്പുറം ജില്ലയിൽ, ഒരാൾ കണ്ണൂർ ജില്ലയിൽ

കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കാത്തത് രോഗ വ്യാപനം ഇല്ലാത്തതിനാലെന്നും പ്രോട്ടോക്കോൾ പ്രകാരം പ്രതിരോധം തുടങ്ങിയെന്നും നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വ്യക്തമാക്കി. മൂന്ന് പേരുടെ റിസൾട്ട് നെഗറ്റീവാണ്. രോഗവ്യാപനം ഉണ്ടായിട്ടില്ല. രോഗലക്ഷണം ഉള്ളവർ ചികിത്സ തേടണം. സമ്പർക്ക പട്ടികയിലെ 11 പേർ മലപ്പുറം ജില്ലയിലുള്ളവരാണ്. ഒരാൾ കണ്ണൂർ ജില്ലയിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു. നിപ ബാധിതന്റെ നില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ആരോഗ്യ നിലയിൽ […]
Read more

കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസ്; അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണം പൊട്ടിക്കൽ കേസിൽ അന്വേഷണം അർജുൻ ആയങ്കിയിലേക്കും. കണ്ണൂരിൽ നിന്ന് സംഘം എത്തിയത് അർജുന്റെ നിർദേശപ്രകാരമാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. അർജുൻ ആയങ്കിയുടെ കൂട്ടാളികൾ കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തെളിവുകൾ ലഭിച്ചാൽ അർജുനെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും. വിദേശത്ത് നിന്ന് സ്വർണം കടത്തിയത് എ.ആർ. നഗർ സ്വദേശിക്ക് വേണ്ടിയാണെന്നും ഇയാളെ കണ്ടെത്താൻ […]
Read more

പുളിങ്കാവിൽ 10 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മലപ്പുറം: പുളിങ്കാവ് മലറോഡിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ കഞ്ചാവ്, തൂക്കാൻ ഉപയോഗിച്ച ത്രാസ്, ഒരു മൊബൈൽ ഫോൺ, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ചെന്ന് കരുതുന്ന 18,645 രൂപ എന്നിവ […]
Read more

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടു വന്ന ലഹരി കേസ് പ്രതി രക്ഷപ്പെട്ടു

മലപ്പുറം: പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവന്ന ലഹരി കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. 19 ഗ്രാം എംഡിഎംഎയുമായി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് രക്ഷപ്പെട്ടത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ജയിലിന് പുറത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ഒരു കയ്യിലെ വിലങ് അഴിച്ചു കൊടുത്തിരുന്നു. ഇതേ തുടർന്നാണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഉടൻ പൊലീസ് പിന്തുടർന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. അമീർ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ […]
Read more

മലപ്പുറത്ത് വാഹനാപകടത്തിൽ 23കാരിക്ക് ദാരുണാന്ത്യം

മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാടില്‍ റോഡപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. തെന്നല പൂക്കിപ്പറമ്പ് സ്വദേശി കൂനാരി മുബഷിറിന്റെ ഭാര്യ അഷിത (29) ആണ് മരിച്ചത്. അഷിതയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച സുഹൃത്ത് പ്രജിതക്ക് പരുക്കേറ്റു. ഇരുവരെയും ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രജിത ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. സ്കൂട്ടറിൽ ബസ് പിടിച്ചായിരുന്നു അപകടം. കോട്ടക്കല്‍ പൊലീസ് സംഭവസ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചു. അഷിത പറപ്പൂര്‍ കുരിക്കള്‍ […]
Read more

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; നിർണായക വഴിത്തിരിവ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ കാരിയറായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സൽമാൻ സാലിഹിനെയും പരപ്പനങ്ങാടി സ്വദേശി സാദിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ സ്വർണം പൊട്ടിക്കൽ സംഘങ്ങളിലെ 13 പേർ അറസ്റ്റിലായ ദിവസം വിദേശത്ത് നിന്ന് എത്തിയ സൽമാനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിമാനത്താവളത്തിന് പുറത്തു കാത്തുനിന്ന വിവിധ സ്വർണം പൊട്ടിക്കൽ സംഘങ്ങളെ വെട്ടിച്ചാണ് […]
Read more

മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് ദാരുണ സംഭവം നടന്നത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ അഫിയയും അഫ്നാനും ആണ് മരിച്ചത്. അഫിയ നാലാം ക്ലാസ് വിദ്യാർത്ഥിനിയും അഫ്നാൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം വീടിന് സമീപമുള്ള കുളത്തിൽ കുളിക്കാൻ പോയ ഇരുവരും പിന്നീട് തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തിൽ നിന്ന് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

കരുളായി വനത്തിനുള്ളിൽ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്

മലപ്പുറം: കരുളായി വനമേഖലയിൽ വനംവകുപ്പ് പ്ലാന്റേഷൻ ജോലിക്കെത്തിയ തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്. മൂത്തേടം ബാലങ്കുളത്തെ വടക്കേത്തല സൈനബ (62)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏകദേശം 8.30 ഓടെയായിരുന്നു സംഭവം. ശങ്കരക്കോട് പ്രദേശത്ത് പുതിയ പ്ലാന്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. തേക്ക് തൈകൾ നട്ട് കുഴിയെടുക്കുന്നതടക്കമുള്ള ജോലികൾക്കായി സൈനബ ഉൾപ്പെടെയുള്ള തൊഴിലാളികൾ വനത്തിനുള്ളിൽ എത്തിയിരുന്നു. ചീനിക്കുന്ന് ഭാഗത്ത് നിന്ന് വനത്തിലേക്ക് പ്രവേശിച്ച് കുറച്ച് ദൂരം മുന്നേറിയപ്പോഴാണ് കാട്ടാന മുന്നിലേക്ക് എത്തിയത്. അപകടഭീതിയിൽ തൊഴിലാളികൾ ചിതറിയോടിയെങ്കിലും ആന […]
Read more

കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷപെടുത്തി ബസ് ജീവനക്കാർ

മലപ്പുറം: കൊണ്ടോട്ടി വലിയ പറമ്പിലെ നടുറോഡിൽ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ 8.30 ഓടെയാണ് റോഡിൽ കുഞ്ഞിനെ കണ്ടത്. ഈ സമയം സഫ മർവ എന്ന ബസ് കടന്നുപോകുകയായിരുന്നു. ഡ്രൈവർ രാമചന്ദ്രന്റെ സമയോചിത ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിച്ചു. ബസ് ഉടനെ നിർത്തുകയും കണ്ടക്ടർ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയായിരുന്നു. റോഡിലെ കുഞ്ഞിന്റെ ദൃശ്യങ്ങൾ ബസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി മുട്ടിലൊഴിഞ്ഞ് റോഡിലേക്ക് വന്നത്. നല്ല തിരക്കുള്ള റോഡ് ആയിരുന്നു.
Read more

മിനിമം ചാര്‍ജ് 50 രൂപയാക്കണം; ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്

മലപ്പുറം: ഓട്ടോ റിക്ഷയുടെ മിനിമം ചാർജ് 50 രൂപയാക്കണമെന്ന ആവശ്യവുമായി ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്. നിലവിലെ നിരക്ക് വർധിപ്പിച്ച് മിനിമം ചാർജ് 50 രൂപയും, അതിന് ശേഷം ഓരോ കിലോമീറ്ററിനും 25 രൂപയും ഈടാക്കാൻ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇന്ധനവിലയും വാഹന പരിപാലന ചെലവും വർധിച്ച സാഹചര്യത്തിലാണ് നിരക്ക് കൂട്ടണമെന്ന ആവശ്യം ശക്തമായത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും തൊഴിലാളി സംഘടനകൾ പരാതി നൽകിയിട്ടുണ്ട്. സിഐടിയുവും അഖില കേരള സ്വതന്ത്ര ഓട്ടോതൊഴിലാളി യൂണിയനുമാണ് സമരപരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചാർജ് […]
Read more
Advertisement
WhiteswanTV Footer