Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

പ്രിയദർശിനി ബസിൽ മോഷണം; 2 ബസുകളിൽ സ്വർണമാല കവർന്നു

മലപ്പുറം: പ്രിയദർശിനി ബസുകളിൽ യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന ബസിൽ നിന്നും പെരിന്തൽമണ്ണ–കോഴിക്കോട് റൂട്ടിലോടുന്ന മറ്റൊരു ബസിൽ നിന്നുമാണ് സ്വർണമാലകൾ നഷ്ടമായത്. കോഴിക്കോട്–പാലക്കാട് റൂട്ടിലെ ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ 2 പവൻ സ്വർണമാലയും, പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിലെ യാത്രക്കാരിയുടെ 3 പവൻ തൂക്കമുള്ള താലിമാലയുമാണ് മോഷണം പോയത്. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് സംശയം. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ബസുകളിൽ പരിശോധന നടത്തിയെങ്കിലും മോഷണം പോയ […]
Read more

PK നവാസ് അധ്യക്ഷനായുളള MSF സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു

മലപ്പുറം: പി.കെ. നവാസ് അധ്യക്ഷനായിരുന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു. പുതിയ സംസ്ഥാന കമ്മിറ്റിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് താൽക്കാലിക കമ്മിറ്റിക്ക് രൂപം നൽകി. ഇന്നലെ ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് താൽക്കാലിക ഭാരവാഹികളെ തീരുമാനിച്ചത്. ഷറഫുദ്ദീൻ പിലാക്കലിന് സംസ്ഥാന പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി. അഖിൽ ആനക്കയം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കും. നിലവിലെ ജനറൽ സെക്രട്ടറി സി.കെ. നജാഫ്, ട്രഷറർ അഷർ പെരുമുക്ക് ഉൾപ്പെടെ ആറ് ഭാരവാഹികൾ കാലാവധി പൂർത്തിയായതിനെ തുടർന്ന് […]
Read more

തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ കുളിക്കവെ വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം: തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശികളായ നസീം–റൗളാബി ദമ്പതികളുടെ മകൻ നിബിൻ ഷാൻ (15) ആണ് മരിച്ചത്. ബന്ധുവിന്റെ മകനൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു നിബിൻ. വൈകുന്നേരമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽ കണ്ടെത്തിയത്. കുളത്തിനുള്ളിലെ ഗുഹയിൽ കുടുങ്ങിയ നിലയിലായിരുന്ന നിബിനെ ഉടൻ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ ബോയ്സ് ഹയർ സെക്കൻഡറി […]
Read more

ഫീസടിച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കിയില്ല; കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മലപ്പുറം: ഫീസ് വാങ്ങിയിട്ടും അച്ചടിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) നൽകാതിരുന്ന മോട്ടോർ വാഹന വകുപ്പിനെതിരെ മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി വിധി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ കോടതി ഉത്തരവിട്ടു. കൊണ്ടോട്ടി പള്ളിക്കൽ സ്വദേശിയായ ആത്മേശൻ പച്ചാട്ടാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. 2025 ഫെബ്രുവരി 14-ന് ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനും അച്ചടിച്ച ആർസി തപാൽ വഴി ലഭിക്കാനുമായി 245 രൂപ ഫീസ് അടച്ച് അപേക്ഷ നൽകിയിരുന്നു. എന്നാൽ ആർസി ലഭിക്കാത്തതിനെ തുടർന്ന് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ, […]
Read more

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

മലപ്പുറം: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ. ഐസക് ന്യൂട്ടൻ (30) ആണ് അറസ്റ്റിലായത്. അഡീഷണൽ എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു പരിശോധന. ട്രെയിനിൽ നിന്ന് ഇറങ്ങിയ പ്രതി വലിയ ട്രാവൽ ബാഗിൽ മദ്യം ഒളിപ്പിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ […]
Read more

പരപ്പനങ്ങാടി സ്റ്റേഷനിൽ റെയിൽവേ ജീവനക്കാരന് മർദനം; രണ്ട് യുവാക്കൾക്കെതിരെ കേസ്

മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9.25ഓടെയായിരുന്നു സംഭവം. ആലപ്പുഴ–കണ്ണൂർ എക്സ്പ്രസിൽ ജനറൽ ടിക്കറ്റെടുത്ത് എ.സി. കോച്ചിൽ യാത്ര ചെയ്തിരുന്ന യുവാക്കളെ ടി.ടി.ഇ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷനിലെത്തിയപ്പോൾ ഇരുവരും പുറത്തിറങ്ങി ടി.ടി.ഇയെ അസഭ്യം പറയാൻ തുടങ്ങി. ഈ ദൃശ്യങ്ങൾ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെ പ്രകോപിതരായ പ്രതികൾ ഇയാളെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. […]
Read more

സിജെപി സമരം വലിയ തിരിച്ചടി; ബിജെപിക്കെതിരെ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണ് കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തിയതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സിജെപിയുടെ സമരവിജയം മോദി സർക്കാരിന് വലിയ തിരിച്ചടിയാണെന്നും ബിജെപിയുടെ തകർച്ചയുടെ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കൾ മുന്നോട്ടുവച്ച സമരത്തിന്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ പ്രതിഷേധം ഉയർന്നുവരുന്നത് മനസ്സിലാക്കിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് സമരം ഒത്തുതീർപ്പാക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, […]
Read more

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് മറിഞ്ഞു; ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ യാത്രാബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മലപ്പുറത്ത് റേഷൻ കടകളിൽ പുഴുവരിച്ച ആട്ട; തിരിച്ചെടുക്കാൻ സംവിധാനമില്ല

മലപ്പുറം: ജില്ലയിലെ വിവിധ റേഷൻ കടകളിൽ കാലാവധി കഴിഞ്ഞ ആട്ട പാക്കറ്റുകൾ കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്ക് വലിയ പ്രതിസന്ധിയായി. ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫിസുകളുടെ പരിധിയിലുള്ള റേഷൻ കടകളെയാണ് പ്രശ്നം ബാധിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ, തിരൂർ മേഖലകളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. ചില റേഷൻ കടകളിൽ ആറു ക്വിന്റൽ വരെ ഉപയോഗശൂന്യമായ ആട്ടപ്പൊടി കെട്ടിക്കിടക്കുന്നതായാണ് വിവരം. അതേസമയം, ചില കടകളിൽ ആട്ടയ്ക്ക് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ആവശ്യത്തിനനുസരിച്ചല്ല വിതരണം നടക്കുന്നതെന്നതാണ് വ്യാപാരികളുടെ പ്രധാന പരാതി. പ്രശ്നം ബന്ധപ്പെട്ട […]
Read more

ബാങ്കിൽ മിന്നൽ പരിശോധന; തട്ടിപ്പുസംഘത്തിന് അക്കൗണ്ട് വാടകയ്ക്ക് നൽകിയ യുവാവ് പിടിയിൽ

മലപ്പുറം: ബാങ്കിംഗ് നെറ്റ്‌വർക്കിൽ നിന്ന് ലഭിച്ച അടിയന്തര രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ സാമ്പത്തിക തട്ടിപ്പ് ശ്രമം തടഞ്ഞു. മലപ്പുറത്തെ ഒരു പ്രമുഖ സ്വകാര്യ ബാങ്ക് ശാഖയിൽ നിന്ന് ഒരേ ദിവസം രണ്ടുതവണയായി വൻതുക പിൻവലിക്കാൻ ഒരാൾ ശ്രമിച്ചതാണ് സംശയത്തിന് ഇടയാക്കിയത്. രഹസ്യസൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ബാങ്കിലെത്തി പണം പിൻവലിക്കുന്നത് തടഞ്ഞു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ വ്യക്തമായ വിശദീകരണം നൽകാൻ ഇയാൾക്ക് കഴിഞ്ഞില്ല. തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer