Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

വഖഫ് ബോർഡ് നിയമന വിവാദം; സർക്കാർ നിലപാടിനെതിരെ സമസ്ത മുഖപത്രം

മലപ്പുറം: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. സർക്കാരിന്റെ നിലപാട് ആശങ്കപ്പെടുത്തുന്നതാണെന്നും ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതാണെന്നും എഡിറ്റോറിയലിൽ പറയുന്നു. വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രധാന വിമർശനം. ഹർജിക്കാരുടെ വാദങ്ങൾ സർക്കാർ അഭിഭാഷകൻ അംഗീകരിച്ചതായി തോന്നുന്നുവെന്നും ഇത് കേസിന്റെ തുടർ നടപടികളെ ബാധിച്ചേക്കാമെന്നും എഡിറ്റോറിയലിൽ പറയുന്നു. മുൻ നിലപാടുകളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയാണോ എന്ന ചോദ്യവും […]
Read more

നെടുങ്കയം വനപാതയില്‍ ആനപ്പാറയ്ക്ക് മുകളില്‍ പുള്ളിപ്പുലി; ജാഗ്രത നിർദ്ദേശം

മലപ്പുറം: നിലമ്പൂർ കരുളായി നെടുങ്കയം വനപാതയിൽ പുള്ളിപ്പുലിയെ കണ്ടതിനെ തുടർന്ന് നാട്ടുകാരും വിനോദസഞ്ചാരികളും ജാഗ്രതയിൽ. ചെറുപുഴ- നെടുങ്കയം വനപാതയിൽ ചെറുപുഴ വനം ചെക്ക് പോസ്റ്റിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആനപ്പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടെത്തിയത്. കോഴിക്കോട് ഐടിഐയിൽ വാച്ച്മാനായി ജോലി ചെയ്യുന്ന നെടുങ്കയം ട്രൈബൽ വില്ലേജ് സ്വദേശി രതീഷാണ് പുലിയെ ആദ്യം കണ്ടത്. രാവിലെ ആറുമണിയോടെ ജോലിക്ക് പോകുന്നതിനിടെയാണ് റോഡരികിലെ പാറപ്പുറത്ത് വിശ്രമിക്കുന്ന പുലിയെ ശ്രദ്ധയിൽപ്പെട്ടത്. രതീഷ് സഞ്ചരിച്ച ഓട്ടോ നിർത്തി മൊബൈൽ ഫോണിൽ […]
Read more

സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 25കാരൻ പിടിയില്‍

മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് പിടിയിലായത്. ചങ്ങരംകുളം- കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം. ബസിലെ തിരക്ക് മുതലെടുത്ത് മുർഷിദ് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബസിൽ വെച്ചുതന്നെ ഇയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തു. യാത്ര അവസാനിച്ച ഉടൻ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴിയുടെ […]
Read more

ഓൺലൈൻ എഴുത്തുലോട്ടറി മാഫിയ തലവൻ ‘റൈറ്റർ മണി’ അറസ്റ്റിൽ

മലപ്പുറം: കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി ആപ്പുകൾ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, വിവിധ നെറ്റ്‌വർക്കിങ് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഓൺലൈൻ എഴുത്തുലോട്ടറി ചൂതാട്ടം നടത്തിയെന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. പൊന്നാനി നൈതല്ലൂർ സ്വദേശി പുലകുന്നത്ത് മണികണ്ഠൻ എന്ന ‘റൈറ്റർ മണി’ (52)യെയാണ് പൊലീസ് പിടികൂടിയത്. കടകൾ കേന്ദ്രീകരിച്ച് എഴുത്തുലോട്ടറി നടത്തിയ കേസിൽ ഇയാൾ മുമ്പ് മൂന്ന് തവണ അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിന്നീട് സംശയം ഒഴിവാക്കാനായി കടകൾ ഉപേക്ഷിച്ച് വീട്ടിൽ നിന്നാണ് ഫോൺ മുഖേന ആവശ്യക്കാരെ സമീപിച്ച് ചൂതാട്ട […]
Read more

മസ്‌ക്കറ്റിലേക്കുള്ള സലാം എയര്‍ വിമാനം വൈകുന്നു; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. മസ്‌കറ്റിലേക്കുള്ള സലാം എയർ വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. മണിക്കൂറുകളായി കാത്തിരിക്കുന്ന യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. അഞ്ച് മണിക്കൂറിലധികമായി കാത്തിരുന്നിട്ടും യാത്രക്കാർക്ക് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ലെന്നാണ് പരാതി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിമാനക്കമ്പനി വീഴ്ച വരുത്തിയെന്നും യാത്രക്കാർ ആരോപിച്ചു. വിമാനത്തിലെ സാങ്കേതിക തകരാറാണ് സർവീസ് വൈകാൻ കാരണമെന്നാണ് സലാം എയർ അധികൃതരുടെ വിശദീകരണം. പ്രശ്നം പരിഹരിച്ച് എത്രയും വേഗം യാത്ര പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ […]
Read more

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ പരാതി

മലപ്പുറം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഒരു യൂട്യൂബ് ചാനലിനെതിരെ യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകി. BRAHMA COGNITION എന്ന യൂട്യൂബ് ചാനലിനെതിരെയാണ് മലപ്പുറം പൊലീസിന് പരാതി നൽകിയത്. യൂത്ത് ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങലാണ് പരാതി നൽകിയത്. തിരുവനന്തപുരംയിൽ നടന്ന ഒരു പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും നിലവിളക്ക് കൊളുത്തിയ സംഭവത്തെ കുറിച്ച് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ മതസ്പർധ ഉണ്ടാക്കുന്നതും അശ്ലീല സ്വഭാവമുള്ളതുമായ […]
Read more

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ സമീപത്തെ കുന്നുംപുറം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ചെവിയില്‍ പിടിച്ചത് തമാശയ്ക്ക്, നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല: കെ ടി ജലീല്‍

മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. അധ്യാപകനെന്ന നിലയിൽ കുട്ടികളുമായി സംവദിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും, തമാശയുടെ ഭാഗമായാണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും കെ.ടി. ജലീൽ പറഞ്ഞു. വിദ്യാർഥിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുട്ടിക്കും അത്തരമൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും വിദ്യാർഥിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെന്ന് വ്യക്തമാക്കിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും കെ.ടി. ജലീൽ പറഞ്ഞു. വിദ്യാർഥികൾക്ക് പൊതുവായന […]
Read more

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പുതിയ പോക്‌സോ കേസിൽ പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. മറ്റൊരു പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് മുമ്പും സമാന പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസെടുത്ത് നിബ്രാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കോച്ചിന്റെ പീഡനത്തെക്കുറിച്ച് ഒന്നിലധികം വിദ്യാർഥിനികൾ […]
Read more

വണ്ടൂരിൽ MDMA യുമായി രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം വണ്ടൂരിൽ വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസും (റിയാസ്), സുഹൃത്തും അയൽവാസിയുമായ ഇല്ലിക്കൽ ഷിഹാദും അറസ്റ്റിലായത്. നിലമ്പൂർ ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ പരുത്തിപ്പറ്റയിലെ റിയാസിന്റെ വീട്ടിൽ വണ്ടൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer