Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: കൽപകഞ്ചേരിയിലെ എംഎസ്എം ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവത്തിൽ അധ്യാപകൻ ബൽരാജിനെ സസ്‌പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ മാനേജ്മെന്റിന്റെ നടപടി. സംഭവത്തിൽ ബൽരാജിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വടകര സ്വദേശിയായ ബൽരാജ് കണക്ക് അധ്യാപകനായാണ് സ്കൂളിൽ ജോലി ചെയ്തിരുന്നത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച ചൂരൽ ഉപയോഗിച്ച് വിദ്യാർഥിനിയെ മർദിച്ചത്. അടിയേറ്റതിനെ തുടർന്ന് കുട്ടിയുടെ കൈയുടെ എല്ല് പൊട്ടുകയായിരുന്നു. സംഭവത്തിൽ കുടുംബം ബാലാവകാശ കമ്മീഷനിലും […]
Read more

അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞ സംഭവം; അധ്യാപകനെതിരെ കേസ്

മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങലിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അടിച്ച് ഒടിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കൽപകഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എംഎസ്എം ഹയർ സെക്കൻഡറി സ്കൂൾ കല്ലിങ്ങൽപ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയാണ് നടപടി. ക്ലാസിൽ ശ്രദ്ധിക്കാത്തതിനെ തുടർന്ന് ചൂരൽ കൊണ്ട് അടിച്ചപ്പോഴാണ് വിദ്യാർഥിനിയുടെ കൈയ്ക്ക് ഗുരുതര പരിക്കേറ്റത്. പരിശോധനയിൽ കൈയിലെ എല്ല് പൊട്ടിയതായി കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ കുടുംബം ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് പരിക്കേറ്റിട്ടും അധ്യാപകർ ആശുപത്രിയിൽ എത്തിക്കാതെ വീട്ടിലെത്തിച്ചുവെന്നാണ് മാതാപിതാക്കളുടെ […]
Read more

കോട്ടക്കലിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: കോട്ടക്കൽ എടരിക്കോട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്തുകയായിരുന്ന 1.24 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് ചൈൽഡ് വെൽഫെയർ ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ […]
Read more

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം നാലുദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. മമ്പാട് സ്വദേശിയായ യാഷിക്കിന്റെ മൃതദേഹമാണ് എടവണ്ണ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓടായിക്കൽ പാലത്തിന് താഴെവെച്ച് യാഷിക് ഒഴുക്കിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വിവിധ ഏജൻസികൾ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഉൾപ്പെടെ ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചും തെരച്ചിൽ തുടർന്നു. ഇന്ന് പുലർച്ചെ വീണ്ടും ആരംഭിച്ച തെരച്ചിലിനിടെയാണ് എടവണ്ണ പാലം ഭാഗത്ത് മൃതദേഹം […]
Read more

ചേലാകർമ്മത്തിലെ ചികിത്സാപിഴവ്; കുഞ്ഞിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം

മലപ്പുറം: 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലാകർമ്മത്തിന് പിന്നാലെ അണുബാധയും പഴുപ്പും ബാധിച്ച കുഞ്ഞിനെ തൃശൂരിലെ അമല ആശുപത്രിയിലും ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് ചികിത്സയ്ക്ക് പ്രവേശിപ്പിക്കേണ്ടിവന്നു. പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, ചേലാകർമ്മം നടത്തിയ ആശുപത്രിയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചികിത്സ നടത്തിയ ഡോക്ടർക്ക് മതിയായ പരിചയസമ്പത്ത് ഇല്ലായിരുന്നെന്നും കണ്ടെത്തിയതായി കമ്മീഷൻ വ്യക്തമാക്കി. ചികിത്സാപിഴവിന്റെ പ്രത്യാഘാതങ്ങൾ കുഞ്ഞിന് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഉത്തരവ് […]
Read more

പൊന്നാനി ബലാത്സംഗ കേസ്; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

മലപ്പുറം: പൊന്നാനി ബലാത്സംഗക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അതിജീവിത നൽകിയ പരാതിയിലാണ് നടപടി. മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, അന്നത്തെ പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫീസറായ വിനോദ് വലിയാറ്റൂർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. കോടതിയുടെ നിർദേശപ്രകാരം ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ […]
Read more

നിലമ്പൂരില്‍ കാട്ടാന ആക്രമണം; വീടിന്റെ ഗെയ്റ്റും മതിലും തകര്‍ത്തു

മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണം. പെരുമ്പത്തൂർ ആലോടിയിലെ ഹൈദരാലിയുടെ വീടിന്റെ മതിലും ഗേറ്റുമാണ് കാട്ടാന തകർത്തത്. വീട്ടുവളപ്പിലെ കൃഷിയും ആന നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ആറുമാസം മുൻപും ഇതേ വീട്ടിലെ മതിലും ഗേറ്റും കാട്ടാന തകർത്തിരുന്നു. കാനകുത്ത് വനമേഖലയിൽ നിന്ന് കാഞ്ഞിരപ്പുഴ നീന്തിക്കടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് സോളാർ വൈദ്യുതി വേലി തകർത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. അതേസമയം, […]
Read more

ട്രാഫിക് പൊലീസുകാരന് നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

മലപ്പുറം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. മങ്കേരി കട്ടച്ചിറ സ്വദേശി കബീർ (39) നെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 11.25ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി ജങ്ഷനിൽ ട്രാഫിക് നിയന്ത്രണ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെയാണ് അതിക്രമമുണ്ടായത്. പട്ടാമ്പി ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ എന്തോ വസ്തു […]
Read more

പരീക്ഷയിൽ കുറഞ്ഞ മാർക്ക്; മലപ്പുറത്ത് 18കാരൻ ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറത്ത് പരീക്ഷാഫലവുമായി ബന്ധപ്പെട്ട മാനസിക വിഷമത്തെ തുടർന്ന് 18കാരൻ ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. നിലമ്പൂർ വടപുറം സ്വദേശിയായ ദീപക് (18) ആണ് മരിച്ചത്. മഞ്ചേരി ഐടിഐയിലെ വിദ്യാർഥിയായ ദീപകിനെ ചൊവ്വാഴ്ച രാവിലെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് KSEB ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: വിരിപ്പാടത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാനായ സുരേഷ് ബാബുവാണ് അപകടത്തിൽ മരിച്ചത്. വിരിപ്പാടം ഇടശ്ശരിക്കോളിൽ ലൈൻ അഴിച്ചുമാറ്റുന്നതിനിടെയാണ് ദാരുണ അപകടമുണ്ടായത്. ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒരുവശത്തേക്ക് ചെരിഞ്ഞ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. പോസ്റ്റിനടിയിൽപ്പെട്ട സുരേഷ് ബാബുവിനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

Recent News

Advertisement
WhiteswanTV Footer