മലപ്പുറം: മലപ്പുറത്ത് പരീക്ഷാഫലവുമായി ബന്ധപ്പെട്ട മാനസിക വിഷമത്തെ തുടർന്ന് 18കാരൻ ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. നിലമ്പൂർ വടപുറം സ്വദേശിയായ ദീപക് (18) ആണ് മരിച്ചത്.
മഞ്ചേരി ഐടിഐയിലെ വിദ്യാർഥിയായ ദീപകിനെ ചൊവ്വാഴ്ച രാവിലെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


