Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

കൊണ്ടോട്ടിയിലെ സ്വത്ത് തര്‍ക്കം; ജ്യേഷ്ഠനെ കൊലപ്പെടുത്തിയ അനുജൻ പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ സഹോദരനെ കൊലപ്പെടുത്തി അനുജൻ. ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അനുജനായ ചിറ്റങ്ങാടൻ സാജിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ഇത് സംഘർഷത്തിലേക്ക് മാറുകയായിരുന്നു എന്നാണ് വിവരം. തർക്കത്തിനിടെ കത്തിയെടുത്ത് ആക്രമിച്ചതായി സൂചനയുണ്ട്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. […]
Read more

വയറിളക്കവും പനിയും; ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശി ഷൈജുവിന് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ സ്വദേശിയായ ഷൈജു കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ ഷൈജുവിനെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ മരിച്ച ഇയാളുടെ പരിശോധനാഫലത്തിലാണ് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

ടിപി കേസ് പ്രതി കൊടിസുനിയുടെ ഫോണ്‍ വിളി; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ സൂപ്രണ്ട്

തവനൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചതായി കണ്ടെത്തി. സഹതടവുകാരന് അനുവദിച്ചിരുന്ന ഫോൺ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഫോൺ വിളിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ജയിലിലെ തടവുകാർക്ക് അനുവദിക്കുന്ന ഫോൺ കാർഡ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരമാവധി മൂന്ന് നമ്പറുകളിലേക്കാണ് വിളിക്കാൻ അനുമതിയുള്ളത്. ഈ വിളികൾ അധികൃതരുടെ നിരീക്ഷണത്തിനും വിധേയമാണ്. എന്നാൽ, സഹതടവുകാരന്റെ ഫോൺ കാർഡ് കൈവശപ്പെടുത്തി അതുവഴി ഫോൺ ചെയ്തെന്നാണ് കണ്ടെത്തൽ. സംഭവം […]
Read more

ലയണൽ മെസ്സി പൊന്നാനിയിലേക്ക്? വമ്പൻ പ്രഖ്യാപനവുമായി കെ പി നൗഷാദലി

മലപ്പുറം: പൊന്നാനിയിൽ സംഘടിപ്പിക്കുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് ലോകപ്രശസ്തരായ നിരവധി വ്യക്തികളെ ക്ഷണിക്കാൻ ആലോചനയുണ്ടെന്ന് കെ.പി. നൗഷാദലി എംഎൽഎ പറഞ്ഞു. ഫുട്ബോൾ താരം ലയണൽ മെസി, ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെ പരിപാടിയിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പറഞ്ഞ പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎ പറഞ്ഞു. പൊന്നാനിയിൽ നടന്ന […]
Read more

ഓപ്പറേഷൻ തൂഫാൻ; മലപ്പുറത്ത് 97.60 ഗ്രാം MDMAയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടിയുടെ ഭാഗമായി മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. കൊളത്തൂർ പോലീസും മലപ്പുറം ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 97.60 ഗ്രാം എം.ഡി.എം.എയുമായി തിരൂർ പൊന്മുണ്ടം സ്വദേശി സക്കീർ ഹുസൈൻ (43) അറസ്റ്റിലായി. ഞായറാഴ്ച രാത്രി കൊളത്തൂർ പലകപ്പറമ്പ്–പാങ്ങ് റോഡിൽ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി പ്രതിയെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. […]
Read more

OLX വഴിയും ഹാർഡ്‌വെയർ കടകളിലും തട്ടിപ്പ്; 38കാരൻ അറസ്റ്റിൽ

മലപ്പുറം: ഹാർഡ്‌വെയർ സ്ഥാപനങ്ങളിലും ഒ.എൽ.എക്‌സ് വഴിയും വ്യാജ ചെക്കുകൾ നൽകി തട്ടിപ്പ് നടത്തിയ നിരവധി കേസുകളിലെ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാരം മടത്തറ സ്വദേശി പറയാട്ട് ഹൗസിൽ അഖിൽ (38) ആണ് പിടിയിലായത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ഒരു ഹാർഡ്‌വെയർ കടയിലെത്തി സൈറ്റ് എൻജിനീയറാണെന്ന് പരിചയപ്പെടുത്തിയ പ്രതി വാട്ടർപ്രൂഫ് പെയിന്റ് വാങ്ങിയ ശേഷം പണത്തിനുപകരം വ്യാജ ചെക്ക് നൽകി കടന്നുകളയുകയായിരുന്നു. പിന്നീട് തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ സാധനങ്ങൾ വെളിയങ്കോട്ടെ മറ്റൊരു പെയിന്റ് കടയിൽ വിൽക്കാൻ […]
Read more

കെഎസ്ആർടിസി ഡ്രൈവറുടെ മനസ്സാന്നിധ്യം; വൻ അപകടം ഒഴിവായി

മലപ്പുറം: കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ കർണാടക ആർടിസി ഡ്രൈവർ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിലമ്പൂർ ഡിപ്പോയിലെ ഡ്രൈവറും മലപ്പുറം കാവന്നൂർ സ്വദേശിയുമായ എൻ. എം. നസീഫാണ് അപകടം ഒഴിവാക്കിയത്. മൈസൂരു– ബെംഗളൂരു ദേശീയപാതയിൽ യാത്രയ്ക്കിടെയാണ് സംഭവം. ഒരു ട്രക്ക് ഇടിക്കാതിരിക്കാൻ കർണാടക ആർടിസി ബസ് ദേശീയപാതയുടെ മറുവശത്തേക്ക് കയറിയപ്പോൾ, അപകടം ഒഴിവാക്കാൻ നസീഫ് തന്റെ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച നസീഫ്, ജീവൻ രക്ഷിക്കാനാണ് ബസ് വലതുവശത്തേക്ക് തിരിച്ചതെന്ന് പറഞ്ഞു. […]
Read more

കരിപ്പൂര്‍ സ്റ്റേഷനിലെ സ്വര്‍ണ മോഷണം; കള്ളൻ കപ്പലിൽ തന്നെ

മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എസ്എച്ച്ഒയുടെ പങ്ക് കണ്ടെത്തിയതായി അന്വേഷണ റിപ്പോർട്ട്. വിവിധ സമയങ്ങളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ ഉൾപ്പെടെ ലഭിച്ച് സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ ഏകദേശം എട്ട് പവനോളം സ്വർണാഭരണങ്ങളാണ് കാണാതായതെന്ന് എഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. സസ്‌പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനാണ് സ്വർണം കൊണ്ടുപോയതെന്നാണ് അന്വേഷണ കണ്ടെത്തൽ. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. സ്വർണം സ്റ്റേഷനിൽ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് […]
Read more

കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറം: പുളിക്കൽയിൽ ടെറസിൽ നിന്ന് വീണു കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റ 16 കാരൻ മരിച്ചു. പുളിക്കൽ സ്വദേശി മുഹമ്മദ് മാസിൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 31നാണ് അപകടം നടന്നത്. ടെറസിൽ മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ കുട്ടി ഗേറ്റിന്റെ കമ്പിയിലേക്ക് വീണതോടെ കമ്പി കഴുത്തിൽ തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ഫയർ ഫോഴ്സ് എത്തി കമ്പി മുറിച്ചുമാറ്റിയ […]
Read more

സ്കൂബ ഡൈവിങ്ങിനിടെ യുവാവ് ശ്രീലങ്കയിൽ മരിച്ചു; വിവാഹം കഴിഞ്ഞത് പത്ത് ദിവസം മുൻപ്

മലപ്പുറം: വേങ്ങര സ്വദേശിയായ യുവാവ് ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ത് ദിവസം മുൻപായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യയും സുഹൃത്തുക്കളും ഇര്‍ഫാന്‍റെ ഒപ്പമുണ്ടായിരുന്നു. സ്കൂബ ഡൈവിങ്ങിനിടെ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. തുടർന്ന് ഇർഫാൻ അവശനിലയിലായി. ഉടൻ കരയിലേക്ക് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊളംബോയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer