Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

സാദിഖലി തങ്ങൾക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വ്യാജം; പ്രതി മുഹമ്മദ് റോഷനെതിരെ കാപ്പ ചുമത്തി

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾയെ അപകീർത്തിപ്പെടുത്താൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് പോലീസ്. കേസിലെ പ്രതിയായ മുഹമ്മദ് റോഷൻ പണം തട്ടുന്നതിനായി കെട്ടിച്ചമച്ച കഥയാണ് പോസ്റ്റിന് പിന്നിലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പാണക്കാട് തങ്ങൾക്കെതിരെ 17 വയസ്സുകാരിയുടെ പരാതി ഉണ്ടെന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ അത്തരമൊരു പരാതി നിലവിലില്ലെന്നും പരാതിക്കാരിയെന്ന പേരിൽ ആരെയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. കേസിൽ ഉപയോഗിച്ച ചിത്രം മോർഫ് ചെയ്ത് വ്യാജമായി തയ്യാറാക്കിയതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. പണം തട്ടുക എന്ന […]
Read more

മലപ്പുറം ജില്ലാ വിഭജനം: ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തി സബ് കളക്ടർ

മലപ്പുറം: തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചതോടെ ഇനി പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്. മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയമായി വീണ്ടും ഉയരുന്നത് ജില്ല വിഭജിക്കണമെന്ന ആവശ്യമാണ്. വിസ്തൃതിയും ഉയർന്ന ജനസംഖ്യയും കാരണം ജില്ലയിൽ ഭരണ-വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന അഭിപ്രായം ഏറെക്കാലമായി നിലനിൽക്കുന്നു. ഇതിനുള്ള പരിഹാരമായി ജില്ല വിഭജിക്കണമെന്ന ആവശ്യം പലവട്ടം ഉയർന്നിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇപ്പോൾ ദിലീപ് കെ. കൈനിക്കര തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിഷയം വീണ്ടും ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ്. പുതിയ സർക്കാരിനായി തയ്യാറാക്കിയ […]
Read more

കളഞ്ഞു കിട്ടിയ 84,500 രൂപ പോലീസിനെ കഴിമാറി യുവാവ്

മലപ്പുറം: റോഡിൽ നിന്ന് ലഭിച്ച 84,500 രൂപ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി എടവണ്ണ സ്വദേശിയായ സൈഫുദ്ധീൻ ഇക്കാദൻ. പാലപ്പറ്റ മൂലങ്ങോട് പള്ളി പരിസരത്ത് റോഡിൽ ചിതറിക്കിടക്കുന്ന നിലയിലാണ് പണം കണ്ടെത്തിയത്. എടവണ്ണ പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരനായ സൈഫുദ്ദീൻ നാട്ടുകാരുടെ സഹായത്തോടെ പണം ശേഖരിച്ച് എടവണ്ണ പോലീസിന് കൈമാറുകയായിരുന്നു. പരിശോധനയിൽ പണം എടവണ്ണ പള്ളിപ്പടി സ്വദേശിയായ ആലങ്ങാടൻ മുബഷീറിൻ്റേതാണെന്ന് കണ്ടെത്തി. തുടർന്ന് എടവണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. പ്രൈജു തുക ഉടമയ്ക്ക് കൈമാറി. സൈഫുദ്ദീന്റെ സത്യസന്ധതയ്ക്ക് […]
Read more

മലപ്പുറത്ത് ഷാപ്പിൽ കയറി മൊബൈൽ ഫോണും 8 പവനും കവർന്നു

മലപ്പുറം: വെങ്ങാട് മൂർക്കനാട് റോഡിലെ ഷാപ്പിൽ പട്ടാപ്പകൽ മോഷണം. ഷാപ്പുടമയുടെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന് പ്രതികൾ കടന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. രണ്ട് പേർ ഷാപ്പിലെത്തി കള്ള് കുടിച്ച ശേഷം പണം നൽകാനെന്ന ഭാവത്തിൽ എഴുന്നേൽക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയിൽ പൂട്ടിയിട്ടു. മറ്റേയാൾ ഷാപ്പുടമയായ ദാമോദരന്റെ കഴുത്തിലുണ്ടായിരുന്ന ഏകദേശം എട്ട് പവൻ സ്വർണമാല പൊട്ടിച്ചെടുത്തു. ഇത് തടയാൻ ശ്രമിച്ച ദാമോദരനെ പ്രതികൾ തള്ളിയിട്ടു. തുടർന്ന് മേശപ്പുറത്തുണ്ടായിരുന്ന ഏകദേശം 10,000 […]
Read more

ടെറസിലെ തൂണ്‍ തകര്‍ന്നു വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരിലെ രാമംകുത്തിൽ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറുവയസുകാരൻ മരിച്ചു. രാമംകുത്ത് പാറേങ്ങൽ മൊയ്തുവിന്റെ മകൻ സിഫ്രാൻ ആണ് മരിച്ചത്. സിഫ്രാന്റെ വീടിന് സമീപമുള്ള ബന്ധുവീട്ടിൽ വെച്ചാണ് അപകടം ഉണ്ടായത്. ടെറസിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. തുണി ഉണക്കാനായി നിർമ്മിച്ച താൽക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകൾ കുട്ടിയുടെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ വീട്ടുകാർ ഉടൻ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയായിരുന്നു സിഫ്രാന്റെ ജന്മദിനം. ഷീഹ ആണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, […]
Read more

‘മലപ്പുറം ജില്ല വിഭജിക്കണം, എൽപി തലത്തിനപ്പുറം മലയാള മീഡിയം വേണ്ട’; വിവാദ നിർദേശങ്ങളുമായി തിരൂർ സബ് കലക്ടർ

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര അഭിപ്രായപ്പെട്ടു. പുതിയ സർക്കാർ വരുമ്പോൾ ഈ വിഷയത്തിൽ പരിഗണന ഉണ്ടാകണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭരണപരമായ കാര്യങ്ങളിലും പൊതുസൗകര്യങ്ങളിലും പുരോഗതി ഉണ്ടാക്കാൻ ജില്ല വിഭജനം ഒരു നിക്ഷേപമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല വിഭജനവുമായി ബന്ധപ്പെട്ട് പലപ്പോഴും പ്രപ്പോസലുകൾ അയച്ചിട്ടുണ്ടെന്നും സബ് കലക്ടർ വ്യക്തമാക്കി. ഇതിന് പുറമെ വിദ്യാഭ്യാസ മേഖലയിലും ചില നിർദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു. പെൻഷൻ പ്രായം 60 ആയി ഉയർത്തണം, […]
Read more

നിർണായക നീക്കങ്ങളുമായി ലീഗ്; പ്രഖ്യാപനം വന്നാൽ ഉടൻ പാണക്കാടേക്ക് എത്താൻ നേതാക്കൾക്ക് നിർദേശം

മലപ്പുറം: ദില്ലിയിൽ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കവേ, വി ഡി സതീശന് ഉറച്ച പിന്തുണയുമായി മുസ്ലീം ലീഗ് നിർണായക നീക്കം നടത്തുന്നു. പ്രഖ്യാപനത്തിന് ശേഷം പാണക്കാട് അടിയന്തര യോഗം ചേരാനും, ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാനും ലീഗ് തീരുമാനിച്ചു. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ഉറച്ച പിന്തുണയാണ് ലീഗ് നൽകിയിട്ടുള്ളത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തിയിരുന്നു. സമീപകാലത്ത് ഒരു വിഷയത്തിൽ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്. ജനവികാരത്തിനനുസരിച്ച് […]
Read more

പൊന്നാനിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

മലപ്പുറം: പൊന്നാനിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പുതുപൊന്നാനി ജീലാനി നഗർ സ്വദേശി തെക്കുംപുറത്ത് റാസിക്കിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ റാസിക്കിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച ശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ അവിടെ ചികിത്സയിലാണ്.
Read more

മലപ്പുറത്ത് ഷാപ്പ് ഉടമയുടെ എട്ട് പവൻ സ്വര്‍ണ്ണമാല കവര്‍ന്നു

മലപ്പുറം: മലപ്പുറം വങ്ങാട് മൂര്‍ക്കനാട് റോഡിലുള്ള കള്ളുഷാപ്പിലെ ഉടമയുടെ കഴുത്തില്‍ നിന്നും എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. ഷാപ്പില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂര്‍ പൊലീസ് അറിയിച്ചു.
Read more

ഊട്ടി യാത്രയ്ക്കിടെ കാട്ടാന മുന്നിൽ; കാർ ഇടിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം

മലപ്പുറം: ഊട്ടിയിലേക്ക് വിനോദയാത്ര പോയ കുടുംബം കാട്ടാനയുടെ മുന്നിൽപ്പെട്ടു. നിലമ്പൂർ ചുങ്കത്തറ മുട്ടിക്കടവ് പമ്പിന് സമീപം അന്തർസംസ്ഥാന പാതയിലാണ് സംഭവം നടന്നത്. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി എമിൽ ജോയിയും കുടുംബവും സഞ്ചരിച്ച കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടുകൊമ്പനെ ഇടിക്കുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു സംഭവം. മുട്ടിക്കടവ് ജംഗ്ഷൻ പിന്നിട്ട് മുന്നോട്ട് പോകുന്നതിനിടെയാണ് ആന പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എഞ്ചിൻ നിലച്ച് വാഹനം റോഡിൽ നിൽക്കുകയായിരുന്നു. തുടർന്ന് ആക്രമണ സ്വഭാവത്തോടെ ആന കാറിന് നേരെ തിരിഞ്ഞുനിന്നതോടെ […]
Read more
Advertisement
WhiteswanTV Footer