Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

ജയിലിലുള്ള ഭാര്യയെ കാണാൻ അനുമതി തേടി മാവോയിസ്റ്റ് നേതാവ് കോടതിയിൽ

മലപ്പുറം: ജയിലിൽ കഴിയുന്ന ഭാര്യയെ കാണാൻ അനുമതി ആവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് മഞ്ചേരി യുഎപിഎ കോടതിയെ സമീപിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയായ മാരപ്പ (ജയണ്ണ–51) ആണ് വിയ്യൂർ വനിതാ ജയിലിൽ കഴിയുന്ന ഭാര്യ സുന്ദരി (ഗീത–33)യെ കാണാൻ അപേക്ഷ നൽകിയത്. കർണാടക സർക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി 8-ന് കീഴടങ്ങിയ ആറ് മാവോയിസ്റ്റുകളിൽ ഇരുവരും ഉൾപ്പെട്ടവരാണ്. തുടർന്ന് കേരള പൊലീസ് ഫോർമൽ അറസ്റ്റ് നടത്തി ഇവരെ നവംബർ 18-ന് വിയ്യൂർ […]
Read more

മുഖ്യമന്ത്രി തീരുമാനത്തിന് ശേഷം മാത്രം മന്ത്രിസഭ ചർച്ച; ഉപമുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ലീഗ്

മലപ്പുറം: മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം എടുത്തതിന് ശേഷമേ ഉഭയകക്ഷി ചർച്ചകളും മന്ത്രിമാരെ കുറിച്ചുള്ള ആലോചനകളും ആരംഭിക്കുകയുള്ളുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദവി എന്ന ആവശ്യം ലീഗ് ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഹൈക്കമാൻഡ് ലീഗിന്റെ അഭിപ്രായം തേടാറുണ്ടെന്നും, അത്തരം അവസരങ്ങളിൽ നിലപാട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് വർഷമായി അനുഭവിച്ച ഭരണപീഡനത്തിൽ നിന്നുള്ള മോചനമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടിപ്പിച്ചതെന്ന് സാദിഖലി തങ്ങൾ […]
Read more

ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നു; പ്രതികരിച്ച് വി അബ്ദുറഹ്മാൻ

മലപ്പുറം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി മുൻ മന്ത്രി വി അബ്ദുറഹ്മാൻ. തിരൂർ നിയോജക മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും തെരഞ്ഞെടുപ്പിൽ വോട്ട് നൽകിയവർക്ക് നന്ദിയെന്നും അബ്ദുറഹ്മാൻ പറഞ്ഞു. വിജയ പരാജയങ്ങൾ എന്തുതന്നെയായാലും, നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്നും വി അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂരിൽ കുറുക്കോളി മൊയ്തീൻ വിജയക്കൊടി പാറിച്ചു.
Read more

കൈക്കൂലി കേസ്; മുന്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് തടവ് ശിക്ഷ

മലപ്പുറം: കെഎസ്ഇബി മുൻ ഓവർസിയർക്ക് കൈക്കൂലി കേസിൽ മൂന്ന് വർഷം കഠിന തടവും പിഴയും. 700 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് കോഴിക്കോട് വിജിലൻസ് കോടതി വിധി പ്രഖ്യാപിച്ചത്. കുറ്റിപ്പുറം സെക്ഷൻ ഓഫീസിലെ മുൻ ഓവർസിയർ മൈക്കിള്‍ പിള്ള (60)യെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൂടാതെ 10,000 രൂപ പിഴയും അടയ്ക്കാൻ കോടതി നിർദേശിച്ചു. 2020-ൽ കുറ്റിപ്പുറം സ്വദേശിയായ പരാതിക്കാരൻ വീടിന്റെ നിർമ്മാണത്തിനായി വൈദ്യുതി ഉപയോഗിക്കാൻ അപേക്ഷ നൽകിയിരുന്നു. അതിന് ശേഷം നിർമാണത്തിന് അനുമതി നൽകുകയും ചെയ്തു. […]
Read more

മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നിശ്ചയിക്കും; ലീഗുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ, ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല എന്നും മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ലീഗുമായി ചര്‍ച്ച ചെയ്താകും കോണ്‍ഗ്രസ് തീരുമാനമെടുക്കുകയെന്ന് പ്രതീക്ഷിക്കുന്നതായും പാണക്കാട് സാദിഖലി തങ്ങള്‍. ലീഗില്‍ മെറിറ്റുള്ളവരെയാകും മന്ത്രിയാക്കുക. യുഡിഎഫില്‍ തമ്മിലടിയുണ്ടാകുമെന്ന ആശങ്കയ്ക്ക് വകയില്ല. അത്തരം മോശം പ്രവണതകളിലേക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. അതെസമയം, വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ ലീഗിനെ വിമര്‍ശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയമെന്നും വ്യക്തമാക്കി. അത്തരം […]
Read more

മലപ്പുറത്ത് ചരിത്ര വിജയം; 85,000ത്തിലധികം ഭൂരിപക്ഷത്തോടെ പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ വൻ വിജയം നേടി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയ ചരിത്രത്തിലെ സർവകാല റെക്കോർഡ് ഭൂരിപക്ഷം സ്വന്തമാക്കി. 85,327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ തിളക്കമാർന്ന വിജയം. ആകെ 1,31,166 വോട്ടുകൾ നേടിയ കുഞ്ഞാലിക്കുട്ടി, എൽഡിഎഫ് സ്ഥാനാർത്ഥിയെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർത്ഥി 46,092 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി അശ്വതി ഗുപ്തകുമാർ 9,043 വോട്ടുകളിലൊതുങ്ങി. മുമ്പ് കെ.കെ. ശൈലജ മട്ടന്നൂർ മണ്ഡലത്തിൽ നേടിയ 60,963 വോട്ടുകളുടെ […]
Read more

ജനവിധി അംഗീകരിക്കുന്നു’, വി എസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെ ടി ജലീൽ

തവനൂർ: തവനൂരിൽ തോൽവി സമ്മതിച്ച് കെ ടി ജലീൽ. വിഎസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. ജനവിധി അംഗീകരിക്കുന്നതായും ജലീൽ പോസ്റ്റിൽ കുറിച്ചു. ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും’. ജില്ലയിൽ എൽഡിഎഫിന് വേരോട്ടം ഉണ്ടായിരുന്ന മണ്ഡലം കൂടിയാണ് തവനൂർ. കഴിഞ്ഞ‍ 15 വർഷമായി ജലീൽ തന്നെയാണ് ജയിച്ച് വന്നിരുന്നതും. ഇടതുപക്ഷത്തിന് ജലീൽ നൽകിയ […]
Read more

താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു; താനൂരിൽ മുന്നേറി പി കെ നവാസ്

മലപ്പുറം: കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിവസങ്ങൾ അവസാനിച്ചു, സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ എത്തുമെന്ന് താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസ്. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വെളിച്ചമേകാനും സമൂഹത്തിന്റെ സർവതോന്മുഖമായ വളർച്ചക്കായും എന്നും മുന്നിൽ നിൽക്കും. താനൂർ ജനത ആഗ്രഹിക്കുന്ന വികസനങ്ങൾക്കുവേണ്ടി ഓരോ ദിനവും അക്ഷീണം പ്രവർത്തിക്കും. താനൂരിന്റെ മത്സര ചൂടിലേക്ക് എന്നെ നിശ്ചയിച്ചയച്ച തങ്ങളും ലീഡർ കുഞ്ഞാലിക്കുട്ടി സാഹിബും പാർട്ടി […]
Read more

പരപ്പനങ്ങാടിയില്‍ തെരുവുനായ ആക്രമണത്തിൽ 8 പേ‍‌ർക്ക് പരിക്ക്

മലപ്പുറം: പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. പത്തുവയസ്സിന് താഴെയുള്ള നാല് കുട്ടികൾ അടക്കം കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെ. ഫാത്വിമ (52), ഇ. അബ്ദു റസാഖ് (45) എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വയസ്സുള്ള കെ. ഇംറാൻ, രണ്ടു വയസുകാരൻ നാസിം എന്നിവർക്ക് മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാലു വയസുകാരി അഫ്‌സ, ഹംദാൻ (8), കെ. ഫാത്തിമ (52), സുബൈദ (54), മുജീബ് റഹ്‌മാൻ (50) […]
Read more

കണ്ണമംഗലത്ത് രണ്ടു പേര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം; അതീവ ജാഗ്രത

മലപ്പുറം: കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. അറുപതും എഴുപതും വയസ്സുള്ള രണ്ടു സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17, 21 വാര്‍ഡുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഈ വീടിന്‍റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ പനി സര്‍വേ നടത്തിയിരുന്നു. കൊതുകിലൂടെ പകരുന്ന രോഗമായതിനാല്‍ കൊതുകിന്‍റെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. കക്കൂസ് സ്ലാബിന് വിടവുകള്‍ ഇല്ല എന്ന് ഉറപ്പാക്കാനും ഗ്യാസ് […]
Read more
Advertisement
WhiteswanTV Footer