Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

4625 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി 2 പേർ പിടിയിൽ

മലപ്പുറം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വൻ തോതിൽ സൂക്ഷിച്ചിരുന്ന രണ്ടു പേരെ പൊലീസ് പിടികൂടി. പട്ടർനടക്കാവ് നമ്പ്യായാകുന്നിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നിയൂർ തലപ്പാറ സ്വദേശി സുലൈമാൻ (42), എടയൂർ തിണ്ടലം സ്വദേശി മുഹമ്മദ് ഹനീഫ (42) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നമ്പ്യായാകുന്നിലെ ഒരു ആക്രിക്കടയിൽ പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ 98 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 74,625 പാക്കറ്റ് നിരോധിത പുകയില […]
Read more

സതീശന്റെ പിആർ ചതിക്കുഴിയിൽ വീഴരുത്; ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പുമായി ബാനർ

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മുസ്ലിം ലീഗിനെതിരെ വിമർശനവുമായി മലപ്പുറം കോട്ടക്കലില്‍ ബാനർ. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ, നമ്മുടെ നേതാക്കള്‍ വി ഡി സതീശന്റെ പിആര്‍ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ വി ഡി സതീശന്‍ ഇപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ പാര്‍ട്ടിയെ മണ്ടന്മാര്‍ ആക്കുകയാണെന്നും വിമര്‍ശനമുണ്ട്. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ബാനർ സ്ഥലത്തുനിന്നും […]
Read more

മഞ്ചേരിയിലെ തുടർച്ചയായ മോഷണം; മോഷ്ടിച്ച പണത്തില്‍ ലഹരി പാര്‍ട്ടിയും ആഡംബര യാത്രയും

മലപ്പുറം: മഞ്ചേരി മുള്ളമ്പാറ, അരുകിഴായ പ്രദേശങ്ങളിൽ തുടര്‍ച്ചയായി മോഷണം നടത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ സ്വദേശി കരിയംവീട്ടിൽ നിതിൻ (21)നെ പ്രത്യേക അന്വേഷണസംഘം കോഴിക്കോട് പാലാഴിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ നിന്ന് പിടികൂടുകയായിരുന്നു. ഹൈലൈറ്റ് മാളിന് സമീപത്തെ ഒളിത്താവളത്തിലാണ് ഇയാൾ ഒളിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സൈബർ സെല്ലിന്റെ സഹായം തേടുകയും ചെയ്താണ് […]
Read more

പൊന്നാനി യുവതിയുടെ കൊലപാതകം; തെളിവെടുപ്പിൽ നാടകീയ രംഗങ്ങൾ

മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദുമായി പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെയും ഫാത്തിമയുടെ പിതാവ് അയ്യൂബുവിന്റേയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് പാതിവഴിയിൽ നിർത്തിവെക്കേണ്ടി വന്നു. ഉച്ചയോടെയാണ് പൊലീസ് അകമ്പടിയോടെ പ്രതിയെ കൊല നടത്തിയ സ്ഥലത്തെത്തിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെ ഫാത്തിമയെയും കുഞ്ഞിനെയും കടപ്പുറത്തേക്ക് കൊണ്ടുവന്നശേഷം പ്രതി കുഞ്ഞിനെ സമീപത്ത് ഉറക്കിക്കിടത്തുകയും തുടര്‍ന്ന് ഫാത്തിമയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് തല മണലില്‍ പുഴ്ത്തിവെക്കുകയും ചെയ്തു. […]
Read more

വാൽപ്പാറ ദുരന്തം: 5പേരുടെ കുടുംബത്തിന് 10 ലക്ഷംരൂപ സഹായധനം

മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ച അഞ്ചുപേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരുടെ കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഈ സഹായം നൽകുന്നത്. സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥി മുഹമ്മദ് ഹിഷാം എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കും. അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദിൻ, […]
Read more

സ്വർണവില ഉയർന്നതിന് പിന്നാലെ ചാലിയാർ പുഴയിൽ സ്വർണ ഖനനം

മലപ്പുറം: സ്വർണവില കുത്തനെ ഉയർന്നതിന് പിന്നാലെ ചാലിയാർ പുഴയിൽ സ്വർണ ഖനനം. പുഴയുടെ സ്വാഭാവികതക്ക് ഭീഷണിയാവുന്ന തരത്തിലാണ് സ്വര്‍ണ ഖനനം നടത്തിയത്. നാട്ടുകാര്‍ നല്‍കിയ പരാതിയിൽ ഖനനം പോലീസ് തടഞ്ഞു. ചാലിയാറിന്റെ മമ്പാട്, എടവണ്ണ ഭാഗങ്ങളില്‍ ആഴത്തില്‍ കുഴിയെടുത്ത് കുറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ചുള്ള സ്വര്‍ണഖനനമാണ് പൊലീസ് തടഞ്ഞത്. സ്വര്‍ണഖനനം നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. പുഴയിലെ അനധികൃത ഖനനത്തിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. […]
Read more

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ പറയുന്നു.
Read more

വെള്ളാപ്പള്ളിക്ക് എക്സിറ്റ് പോൾ ഫലം കണ്ട് ഹാലിളകി: പി അബ്ദുൾ ഹമീദ്

മലപ്പുറം: വെള്ളാപ്പള്ളി നടത്തിയ പരാമശരങ്ങൾക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് എം എല്‍ എയാണ് വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായ് എത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിക്ക് എക്സിറ്റ് പോൾ ഫലം കണ്ട് ഹാലിളകിയെന്നും പുറത്തുവരുന്നത് വർ​ഗീയതയാണ്. ഇവിടെ ഒരു മാറാടും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അബ്ദുൾ ഹമീദ് പറഞ്ഞു. എല്ലാവരും ലീഗിനെ പ്രശംസിക്കുന്നത് വെള്ളാപ്പള്ളിക്കിഷ്ടമല്ല. അന്ധമായ വര്‍ഗീയതയും ലീഗ് വിരോധവുമാണ് വെള്ളാപ്പള്ളിക്കെന്നും അദ്ദേഹം വിമർശിച്ചു. വെള്ളാപ്പള്ളി ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്ന സര്‍ക്കാരും വരാന്‍ […]
Read more

‘സർവേകളിൽ കണ്ടത് ജനവികാരം, അത് പരിഗണിക്കണം’: സാദിഖലി തങ്ങൾ

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് കോൺഗ്രസിൽ നേരത്തേതന്നെ ചർച്ചകൾ തുടങ്ങിയിരുന്നു. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ യുഡിഎഫിന് ഭരണം ലഭിക്കും എന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് മുസ്ലിം ലീഗ് പരോക്ഷ പിന്തുണപ്രഖ്യാപിച്ചത്. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുക എന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ‘സർവേകളിൽ കണ്ടത് ജനങ്ങളുടെ അഭിപ്രായം. മന്ത്രിസഭ ഉണ്ടാക്കുന്ന […]
Read more

കഴുത്തിൽ ഷാൾ മുറുക്കി കൊന്നു; പൊന്നാനിയിലെ യുവതിയുടെ കൊലപാതകം അതിക്രൂരം

മലപ്പുറം: ഫാത്തിമയെ ഭർത്താവ് മുഹമ്മദ് ബുധനാഴ്ച പുലർച്ചെ രണ്ടോടെ കൊലപ്പെടുത്തിയെന്ന് പോലീസ്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഇരുവരും ബീച്ചിലെത്തിയിരുന്നു. ഏറെ നേരം സംസാരിച്ച ശേഷം ഫാത്തിമയുടെ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് മുഹമ്മദ് ഷാൾ കഴുത്തിൽ മുറുക്കി ഫാത്തിമയെ കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തുണ്ടായിരുന്ന പായയിൽ പൊതിഞ്ഞു. നായകൾ ആക്രമിക്കാതിരിക്കാനായി തലഭാഗം മണലിൽ കുഴിച്ചുമൂടിയതായും കണ്ടെത്തി. സംഭവത്തിന് പിന്നാലെ മുഹമ്മദ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളിയായ മുഹമ്മദ് […]
Read more
Advertisement
WhiteswanTV Footer