Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

കൊമ്പൻകല്ല് ക്ഷേത്രത്തിൽ നിന്നുള്ള വെള്ളി നിലവിളക്ക് മോഷണം; ശാന്തിക്കാരൻ അറസ്റ്റിൽ

മലപ്പുറം: ചുങ്കത്തറ സ്വദേശിയായ ശാന്തിക്കാരൻ ക്ഷേത്രത്തിലെ വെള്ളി നിലവിളക്ക് മോഷ്ടിച്ച കേസിൽ പിടിയിൽ. ആത്തൂർ വീട്ടിൽ അതുൽ കൃഷ്ണ (21) ആണ് പിടിയിലായത്. കൊമ്പൻകല്ല് മഹാദേവ ക്ഷേത്രംൽ മാർച്ച് 29നാണ് ഒരു ലക്ഷം രൂപയ്ക്കുമുകളിൽ വിലവരുന്ന, 450 ഗ്രാം തൂക്കം വരുന്ന വെള്ളി നിലവിളക്ക് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിഷ്ഠാദിനത്തിന് ശേഷം സ്ഥിരം ശാന്തിക്കാരന് അവധി ആയിരുന്ന ദിവസം പകരക്കാരനായി പൂജയ്ക്ക് എത്തിയപ്പോഴാണ് അതുൽ കൃഷ്ണ മോഷണം നടത്തിയതെന്ന് […]
Read more

ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം; 3 പേർ പിടിയിൽ

മലപ്പുറം: പുളിക്കലിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ സ്വർണവളകൾ കവർന്ന കേസിലെ പ്രതികളെ കൊണ്ടോട്ടി പൊലീസ് പിടികൂടി. പ്ലസ് വൺ വിദ്യാർത്ഥിയും രണ്ട് യുവാക്കളും ഉൾപ്പെട്ട മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കൊപ്പം പെരുമണ്ണ കട്ടക്കളത്തിൽ വീട്ടിൽ മുഹമ്മദ് സിനാൻ (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുളിക്കൽ അങ്ങാടിയിലെ കനകമഹൽ ജ്വല്ലറിയിൽ ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ വിദ്യാർത്ഥി രണ്ട് പവൻ തൂക്കമുള്ള മൂന്ന് സ്വർണവളകൾ […]
Read more

കൊലക്കേസിൽ ഒളിവിൽ പോയ പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടി

മലപ്പുറം: ബന്ധുവായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കരുളായി ചെട്ടി സ്വദേശി തെക്കുംപുറത്ത് ജമാലുദ്ദീൻ (50) നെ നിലമ്പൂർ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാസർഗോഡിൽ നിന്ന് അറസ്റ്റ് ചെയ്തു. 2017 ഏപ്രിൽ 23-നാണ് സംഭവം നടന്നത്. ബന്ധുവായ ആലുങ്ങൽ ഹസീനയെ പ്രതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന ജമാലുദ്ദീൻ, മഞ്ചേശ്വരം പൈവളികെ പ്രദേശത്ത് […]
Read more

അയൽക്കാരിയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തി മുങ്ങി; 9 വർഷത്തിനുശേഷം പ്രതി പിടിയിൽ

മലപ്പുറം: കൊലക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ 9 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കരുളായി സ്വദേശി തെക്കുംപുറത്ത് ജമാലുദ്ദീൻ (50) ആണ് അറസ്റ്റിലായത്. നിലമ്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കാസർകോട് ജില്ലയിലെ പൈവളികെ എന്ന അതിർത്തി ഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 2017 ഏപ്രിൽ 23ന് വാക്കുതർക്കത്തെ തുടർന്ന് ബന്ധുവുമായ അയൽവാസി ഹസീനയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ചികിത്സയ്ക്കിടെ ഹസീന നൽകിയ മരണമൊഴിയിൽ ജമാലുദ്ദീനാണ് ആക്രമിച്ചതെന്ന് പറഞ്ഞത് […]
Read more

നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലയാളി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: നൈജീരിയയിൽ കപ്പലിൽ ജോലികാരനായ താനൂർ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കോർമൻ കടപ്പുറം ഫക്കീർ പള്ളിക്ക് സമീപം താമസിക്കുന്ന മൂസാന്റെ പുരക്കൽ അബ്ദുൽ അസീസ് (38) ആണ് മരിച്ചത്. മുംബൈയിൽ നിന്ന് പുറപ്പെട്ട കപ്പൽ കഴിഞ്ഞ ശനിയാഴ്ച നൈജീരിയൻ തുറമുഖത്ത് എത്തിയിരുന്നു. ഇതിനിടെ കപ്പലിൽ അബ്ദുൽ അസീസ് തളർന്ന് വീഴുകയായിരുന്നു. ഉടൻ പ്രാഥമിക ചികിത്സ നൽകിയെങ്കിലും പിന്നീട് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടിലെത്തിക്കും. തുടർന്ന് കോർമൻ കടപ്പുറം […]
Read more

വിഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്ത് ഫ്ലെക്സ് ബോർഡ്‌

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ “നിയുക്ത മുഖ്യമന്ത്രി”യായി വിശേഷിപ്പിച്ച് ഫ്ലെക്സ് ബോർഡ്. കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് കഴിഞ്ഞ രാത്രിയാണ് “നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ഫ്ലെക്സ് സ്ഥാപിച്ചത്. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ നീക്കം ശ്രദ്ധേയമായത്. ഇതിന് മുമ്പ് ബേപ്പൂരിൽ പി.വി. അൻവറിനെ അഭിനന്ദിച്ച് ഫ്ലെക്സ് ഉയർന്നതും ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ, “ജനനായകൻ” വീഡിയോയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തല “കേരള യാത്ര” എന്ന പേരിൽ പോഡ്‌കാസ്റ്റ് ആരംഭിച്ചു. സംസ്ഥാന വികസന വിഷയങ്ങളിൽ […]
Read more

മലപ്പുറത്ത് പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: പാമ്പിനെ പാന്റിന്റെ പോക്കറ്റിൽ വെച്ച് നടന്ന യുവാവിന് പാമ്പ് കടിയേറ്റു. മലപ്പുറം ഒതായിയിലാണ് ഇന്നലെ സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പാമ്പിനെ പോക്കറ്റിൽ വെച്ച് അങ്ങാടിയിലേക്ക് എത്തിയതായാണ് വിവരം. ഇതിനിടെ പാമ്പ് കടിച്ചതോടെ ഇയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

മലപ്പുറത്ത് നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു

മലപ്പുറം: വണ്ടൂരിൽ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോൺ എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് സൂര്യാതപമേറ്റത്. വയറിനും കൈകൾക്കും പൊള്ളലേറ്റ കുട്ടിയെ ഉടൻ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഔദ്യോഗിക മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുകയും സാധാരണ നിലയെക്കാൾ 4.5 ഡിഗ്രിയിലധികം വ്യത്യാസം രേഖപ്പെടുത്തുകയും […]
Read more

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പൊള്ളലേറ്റു

മലപ്പുറം: പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. വൈലോങ്ങര സ്വദേശി സി. നെബു ആന്റണിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഭാര്യയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്ന് പെട്ടെന്ന് വലിയ ചൂട് അനുഭവപ്പെട്ടതായി യുവാവ് പറഞ്ഞു. പിന്നാലെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ നെബു ആന്റണിയുടെ ഇടത് കൈക്കും തുടയ്ക്കും പൊള്ളലേറ്റു. ഉടൻ സമീപത്തെ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. […]
Read more

സ്ട്രോങ് റൂം കാവലിനിടെ കാണാതായ ജവാന്മാർ തിരിച്ചെത്തി

മലപ്പുറം: പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ രണ്ട് ബിഎസ്എഫ് ജവാൻമാർ മണിക്കൂറുകൾക്കകം തിരിച്ചെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനു പിന്നിലെ കടലുണ്ടിപ്പുഴയ്ക്ക് സമീപം നാമ്പ്രാണിത്തടയണയ്ക്കടുത്തുള്ള കുറ്റിക്കാട്ടിൽ ഇവർ ഒളിച്ചിരുന്നതായാണ് വിവരം. പിന്നീട് ഇരുവരും ബിഎസ്എഫ് താൽക്കാലിക ക്യാംപിൽ തന്നെ എത്തുകയായിരുന്നു. അസം, ഉത്തർപ്രദേശ് സ്വദേശികളായ ജവാൻമാരാണ് മുങ്ങിയത്. ലീവ് സംബന്ധിച്ച് മേലുദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള ശിക്ഷാനടപടി ഭയന്നാണ് ഇവർ സ്ഥലം വിട്ടതെന്നാണ് പ്രാഥമിക വിവരം. കോട്ടയ്ക്കൽ […]
Read more
Advertisement
WhiteswanTV Footer