Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

മലപ്പുറത്ത് പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: പാമ്പിനെ പാന്റിന്റെ പോക്കറ്റിൽ വെച്ച് നടന്ന യുവാവിന് പാമ്പ് കടിയേറ്റു. മലപ്പുറം ഒതായിയിലാണ് ഇന്നലെ സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പാമ്പിനെ പോക്കറ്റിൽ വെച്ച് അങ്ങാടിയിലേക്ക് എത്തിയതായാണ് വിവരം. ഇതിനിടെ പാമ്പ് കടിച്ചതോടെ ഇയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

മലപ്പുറത്ത് നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു

മലപ്പുറം: വണ്ടൂരിൽ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോൺ എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് സൂര്യാതപമേറ്റത്. വയറിനും കൈകൾക്കും പൊള്ളലേറ്റ കുട്ടിയെ ഉടൻ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഔദ്യോഗിക മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുകയും സാധാരണ നിലയെക്കാൾ 4.5 ഡിഗ്രിയിലധികം വ്യത്യാസം രേഖപ്പെടുത്തുകയും […]
Read more

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പൊള്ളലേറ്റു

മലപ്പുറം: പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. വൈലോങ്ങര സ്വദേശി സി. നെബു ആന്റണിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഭാര്യയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്ന് പെട്ടെന്ന് വലിയ ചൂട് അനുഭവപ്പെട്ടതായി യുവാവ് പറഞ്ഞു. പിന്നാലെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ നെബു ആന്റണിയുടെ ഇടത് കൈക്കും തുടയ്ക്കും പൊള്ളലേറ്റു. ഉടൻ സമീപത്തെ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. […]
Read more

സ്ട്രോങ് റൂം കാവലിനിടെ കാണാതായ ജവാന്മാർ തിരിച്ചെത്തി

മലപ്പുറം: പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ രണ്ട് ബിഎസ്എഫ് ജവാൻമാർ മണിക്കൂറുകൾക്കകം തിരിച്ചെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനു പിന്നിലെ കടലുണ്ടിപ്പുഴയ്ക്ക് സമീപം നാമ്പ്രാണിത്തടയണയ്ക്കടുത്തുള്ള കുറ്റിക്കാട്ടിൽ ഇവർ ഒളിച്ചിരുന്നതായാണ് വിവരം. പിന്നീട് ഇരുവരും ബിഎസ്എഫ് താൽക്കാലിക ക്യാംപിൽ തന്നെ എത്തുകയായിരുന്നു. അസം, ഉത്തർപ്രദേശ് സ്വദേശികളായ ജവാൻമാരാണ് മുങ്ങിയത്. ലീവ് സംബന്ധിച്ച് മേലുദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തെ തുടർന്നുള്ള ശിക്ഷാനടപടി ഭയന്നാണ് ഇവർ സ്ഥലം വിട്ടതെന്നാണ് പ്രാഥമിക വിവരം. കോട്ടയ്ക്കൽ […]
Read more

സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ ബിഎസ്എഫ് ജവാന്മാരെ കാണാനില്ല

മലപ്പുറം: മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ ജവാന്മാരെ കാണാനില്ല. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നീവരെയാണ് കാണാതായത്. കോട്ടക്കൽ മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം കാവൽ ചുമതലയാണ് രണ്ടുപേർക്കും ഉണ്ടായിരുന്നത്. അവധിയെടുക്കുന്നത് സംബന്ധിച്ച് മേൽ ഉദ്യോഗസ്ഥനുമായി തർക്കം ഉണ്ടായിരുന്നു. ഇരുവരെയും കാണാതായതിനാൽ ബിഎസ്എഫ് അസിസ്റ്റൻറ് കമൻഡൻ്റ് മലപ്പുറം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. ഇവർക്ക് പകരം രണ്ട് ജവാന്മാരെ നിയോഗിച്ചിട്ടുണ്ട്.
Read more

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം

മലപ്പുറം: മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മൈലാടി വെള്ളൂർ റോഡിൽ പ്ലാസ്റ്റിക് കമ്പനിക്കാണ് തീപിടിച്ചത്. മാലിന്യ സംസ്കരണ യൂണിറ്റിലെ പുറത്ത് കൂട്ടിയിട്ട മാലിന്യത്തിലാണ് തീപിടിച്ചത്. ഇലക്ട്രിക് ലൈൻ ഷോട്ടായി തെങ്ങിൻറെ ഓല കത്തിയാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നു. രണ്ട് യൂണിറ്റ് കൊണ്ട് തീ അണക്കാൻ സാധിക്കുമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറഞ്ഞത്.
Read more

ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ

മലപ്പുറം: ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോഷണം പോയി. വണ്ടൂർ ശാ​ന്തി​ന​ഗ​ർ ന​ജ്‌ല‌‌​യു​ടെ പാ​ദ​സ​ര​മാ​ണ് മോ​ഷ്ടാ​വ് മു​റി​ച്ചെ​ടു​ത്ത​ത്. വ​ല​തുകാ​ലി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ജ​ന​ലി​ന് സ​മീ​പം മോ​ഷ്ടാ​വി​നെ ക​ണ്ട​ത്. ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. വ​ണ്ടൂ​ർ പൊ​ലീ​സ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നടത്തുന്നത്. […]
Read more

സോഷ്യൽ മീഡിയ വെല്ലുവിളിയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും; വ്ലോഗർ പിടിയിൽ

മലപ്പുറം: സമൂഹമാധ്യമങ്ങളിൽ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിച്ച് ശ്രദ്ധ നേടിയ വ്ലോഗർ നിയാസ് കൊട്ടാരം പൊലീസ് പിടിയിലായി. വളാഞ്ചേരി കൊട്ടാരം സ്വദേശിയായ ഇയാളെ എറണാകുളത്തിൽ നിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.‘പ്രൊമോഷൻ’ എന്ന പേരിൽ പകൽ സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ എത്തി സാന്നിധ്യം അറിയിക്കുകയും, രാത്രിയിൽ ജനവാസ പ്രദേശങ്ങളിലേക്കും റോഡുകളിലേക്കും മാലിന്യം തള്ളുകയും ചെയ്തതായാണ് പൊലീസിന്റെ കണ്ടെത്തൽ. കൂടാതെ, ഇൻസ്റ്റഗ്രാം വഴി ചെറുപ്പക്കാരെ ലഹരിയിലേക്കും […]
Read more

വാൽപ്പാറ ദുരന്തം; അദ്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി മസ്‌നീൻ ആശുപത്രിവിട്ടു

മലപ്പുറം: വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പത്ത് വയസ്സുകാരി മസ്‌നീൻ ആശുപത്രി വിട്ടു. നാലു ദിവസമായി പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെ സർജിക്കൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. വയറ്റിൽ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീൻ ഇപ്പോൾ പൂർണമായി സുഖം പ്രാപിച്ചതായി ഡോക്ടർമാർ അറിയിച്ചു. പിതാവ് അബ്ദുൾ ഹക്കീമിനും ബന്ധുക്കൾക്കും ഒപ്പം കുട്ടി വീട്ടിലേക്ക് മടങ്ങി. അപകടത്തിൽ മാതാവ് ഷക്കീല മരിച്ചതായി കുട്ടിക്ക് ഇപ്പോഴും അറിയിച്ചിട്ടില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം ഈ വിവരം അറിയിക്കാമെന്ന് സൈക്കോളജിസ്റ്റുകൾ നിർദേശിച്ചു. […]
Read more

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ സംഭവം; യുവതി മരിച്ചു

മലപ്പുറം: വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു. കുന്നംകുളം സ്വദേശിനി ഷഹ്നയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചത്. 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ നിലയിലാണ് ഷഹ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദി (31)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് വാക്കുതർക്കത്തിനും തുടർന്ന് നടന്ന ക്രൂരകൃത്യത്തിനും കാരണമായതെന്ന് പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ അറിയിച്ചു. അഞ്ച് മാസം മുൻപാണ് ഇരുവരും […]
Read more
Advertisement
WhiteswanTV Footer