മലപ്പുറം: ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷണം പോയി. വണ്ടൂർ ശാന്തിനഗർ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചെടുത്തത്. വലതുകാലിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നോക്കിയപ്പോഴാണ് ജനലിന് സമീപം മോഷ്ടാവിനെ കണ്ടത്. ബഹളം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. വണ്ടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇന്നു പുലർച്ചയായിരുന്നു മോഷണം നടന്നത്.




