Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ വിഷു ആശംസ പോസ്റ്റർ വിവാദമായി. ശ്രീകൃഷ്ണന്റെ ചിത്രത്തിന് മുന്നിൽ മന്തിയും ചിക്കനും വിളമ്പിയ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. മതസൗഹാർദം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയ്ക്കൽ പോലീസ് കേസെടുത്തത്. കോട്ടയ്ക്കലിലെ അറേബ്യൻ മജ്‌ലിസ്, റെയ്ദാൻ എന്നീ മന്തിക്കടകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് മലപ്പുറം അങ്ങാടിപ്പുറത്തും ആലപ്പുഴ ചേർത്തലയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങാടിപ്പുറത്ത് ‘യമാമ ഷവായ’ പുറത്തിറക്കിയ പോസ്റ്ററിനെ തുടർന്ന് മങ്കട പോലീസ് കേസെടുത്തു. […]
Read more

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ വീണ്ടും അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ വീണ്ടും ശക്തമാവുകയാണ്. മുഖ്യമന്ത്രി ചർച്ചകളിൽ വീണ്ടും പരസ്യമാക്കി അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചകളില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് ഇട്ടുകൊടുക്കുന്നത് ശരിയല്ല. ഭൂരിപക്ഷമുണ്ടാക്കാനും യുഡിഎഫിനെ അധികാരത്തിലേറ്റാനും വെയില്‍കൊണ്ട നിരവധി പ്രവര്‍ത്തകരുണ്ട്. അവരെ നിരാശരാക്കരുതെന്നും അദ്ദേഹം പറഞ്ഞു. വോട്ടുകൾ എണ്ണിക്കഴിഞ്ഞതിന്റെ ശേഷം മാത്രം തീരുമാനമെടുക്കാമെന്നാണ് പിഎംഎ സലാം പ്രതികരിച്ചത്.
Read more

മലപ്പുറത്ത് സദ്യക്ക് തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് യുവതി മണ്ണ് വാരിയിട്ടു

മലപ്പുറം: വിവാഹത്തലേന്ന് കല്യാണവീട്ടിൽ നാടകീയ സംഭവം. ചോക്കാട് മാളിയേക്കലിൽ നടന്ന സംഭവത്തിൽ വിവാഹസദ്യക്കായി തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് സമീപവാസിയായ യുവതി മണ്ണ് വാരിയിട്ടത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലുള്ള മദ്രസ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടക്കാനിരുന്ന വിവാഹത്തിനായുള്ള ഭക്ഷണ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കൾക്കായി മുറിച്ചുവെച്ച പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് എറിഞ്ഞത്. സംഭവത്തിന് പിന്നിൽ സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണെന്ന് വ്യക്തമാകുന്നു. വിവാഹം നടക്കുന്ന സ്ഥലവും പരിസരവും സംബന്ധിച്ച് യുവതിയും മദ്രസ കമ്മിറ്റി […]
Read more

മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസ; ​ഹോട്ടലുടമകളായ മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസയ്ക്ക് പിന്നാലെ മൂന്ന് പേർ അറസ്റ്റിൽ. മൂന്ന് പേരും ഹോട്ടൽ ഉടമകളാണ്. മുസ്തഫ, ഷാഹുൽ ഹമീദ്, മുഹമ്മദ്‌ ഷാഹിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടലിൻ്റെ ഉട‌മകളാണ് ഇവർ. മങ്കട പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇവരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Read more

മുഖ്യമന്ത്രി ആകാൻ കുഞ്ഞാലിക്കുട്ടിയും കുപ്പായം തയ്പ്പിച്ചോ ?

കോൺഗ്രസ് പാർട്ടിക്കുള്ളിലെ മുഖ്യമന്ത്രി പദത്തിനായുള്ള പോരാട്ടം പതിവുപോലെ സജീവമായിരിക്കെത്തന്നെ, ഇത്തവണ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിക്കൊണ്ടുള്ള ഒരു നീക്കം രാഷ്ട്രീയ ഇടനാഴികളിലും സൈബർ ഇടങ്ങളിലും വൻ ചർച്ചയായി മാറിയിരിക്കുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ അതികായന്മാരായ കോൺഗ്രസ് നേതാക്കളെ മറികടന്നുകൊണ്ട് കുഞ്ഞാലിക്കുട്ടിയെ ഭരണത്തലപ്പത്തേക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെയുള്ള കൃത്യമായ നീക്കങ്ങളാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വി.ഡി. സതീശനും, ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക […]
Read more

പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും, കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കും; വി ശിവന്‍കുട്ടി

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി ധനസഹായം ലഭ്യമാക്കും. അപകടത്തിന് പിന്നാലെ മാനസികാഘാതത്തിലായ വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകുമെന്നും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മന്ത്രി പറഞ്ഞു. അധ്യാപകർ നഷ്ടപ്പെട്ട സ്കൂളുകളിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി നിയമനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ച 9 പേരുടെയും […]
Read more

വാൽപ്പാറ ദുരന്തം; മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക്

മലപ്പുറം: വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പുലർച്ചെ തന്നെ എല്ലാവരുടെയും പോസ്റ്റുമോർട്ടം പൂർത്തിയാക്കിയിരുന്നു. തുടർന്ന് രാവിലെ ആറുമണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് ആംബുലൻസുകൾ മൃതദേഹങ്ങളുമായി പുറപ്പെട്ടു. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കുക. ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്കാരം നടത്താനാണ് തീരുമാനം. എന്നാൽ ജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് സമയം മാറാൻ സാധ്യതയുണ്ട്. സ്കൂൾ പരിസരത്ത് ഇപ്പോൾ തന്നെ വലിയ ജനക്കൂട്ടം കൂടി തുടങ്ങിയിട്ടുണ്ട്. മലപ്പുറം പാങ്ങ് ജിഎൽപിഎസ് […]
Read more

മരിച്ചത് പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകര്‍; സംഘത്തില്‍ കുട്ടികളും

തൃശൂര്‍: വാല്‍പ്പാറയില്‍ വന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ടത് മലപ്പുറം പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകര്‍. അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. 8 പേരാണ് മരിച്ചത്. വാഹനത്തില്‍ 13 പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍പ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 5.30 ഓടെയാണ് സംഘം അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴും സ്ത്രീകളാണ്. സംഘത്തില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഹെയര്‍ പിന്‍ കയറുന്നതിനിടയില്‍ […]
Read more

മലപ്പുറം ആലത്തിയൂരിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ കത്തി നശിച്ചു

മലപ്പുറം: തിരൂര്‍ ആലത്തിയൂര്‍ പൊയിലിശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പത്ത് വാഹനങ്ങള്‍ തീപിടിച്ച് നശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംഭവം. തൃപ്രങ്ങോട് ഹനുമാന്‍കാവിന് സമീപത്തെ പുതുപറമ്പില്‍ ഫ്രാന്‍സിസിന്റെ വീട്ടുവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ബി.എം.ഡബ്ല്യു ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍, ഒരു താര്‍ ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക്, ബുള്ളറ്റുകള്‍, ഇലക്ട്രിക് സ്കൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടെ 10 വാഹനങ്ങള്‍ പൂര്‍ണമായും നശിച്ചു. തീ പടർന്നതോടെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. ചില […]
Read more

വിഷുവിന് ആഘോഷത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

മലപ്പുറം: വിഷു ആഘോഷത്തിനിടെ മലപ്പുറം ചെമ്മങ്കടവ് ചുങ്കപ്പള്ളി സ്വദേശിയായ മനോജ് ബാബുവിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്ന് തീപിടിത്തം. രാവിലെ ഒമ്പത് മണിയോടെ ഭാര്യ പായസം തയ്യാറാക്കുന്നതിനിടെ സിലിണ്ടർ തുറക്കുമ്പോൾ സ്റ്റൗവിൽ നിന്നുള്ള തീ സിലിണ്ടറിലേക്ക് പടരുകയായിരുന്നു. നിമിഷങ്ങൾക്കകം അടുക്കള മുഴുവൻ തീപിടിച്ചു. വീട്ടിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് എത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരം ലഭിച്ചെത്തിയ അഗ്‌നിരക്ഷാസേനയാണ് വെള്ളം പമ്പ് ചെയ്ത് തീ പൂര്‍ണമായി അണച്ചത്. […]
Read more
Advertisement
WhiteswanTV Footer