Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിലക്ക് മറികടന്ന് ദൃശ്യം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് പോളിങ് ബൂത്തിനുള്ളിൽ വോട്ടെടുപ്പ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശിയായ ലസിന്‍ സബാദിനെയാണ് മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജി.യു.പി സ്കൂളിലെ 129-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം അന്വേഷണം ആരംഭിക്കുകയും സൈബർ […]
Read more

കൃത്യനിര്‍വഹണം തടസപ്പെടുത്തി; ബിഎല്‍ഒക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭയിലെ കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തില്‍ വോട്ടെടുപ്പ് ദിവസം തടസം സൃഷ്ടിച്ചതായി ആരോപിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍ എം അനൂപിനെതിരെ പൊലീസ് കേസ് എടുത്തു. കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തില്‍ അഞ്ച് ബൂത്തുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. വോട്ടര്‍മാരെ സഹായിക്കാനായി ബിഎല്‍ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതല നല്‍കിയിരുന്നു. അനൂപ് ഉള്‍പ്പെടെ അഞ്ച് ബിഎല്‍ഒമാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ബിഎല്‍ഒമാര്‍ കൂട്ടംകൂടി നിന്നതായി ആരോപിച്ച് സ്ഥലത്തുനിന്ന് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ വോട്ടര്‍മാരെ സഹായിക്കാനായാണ് എത്തിയതെന്ന് ബിഎല്‍ഒമാര്‍ […]
Read more

മുസ്ലീം ലീഗിന് 20 സീറ്റെന്ന് ഉറപ്പിച്ച് സംസ്ഥാന നേതൃത്വം

മലപ്പുറം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് 20 സീറ്റുകൾ ഉറപ്പെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. അനുകൂല തരംഗമുണ്ടെങ്കിൽ 22 സീറ്റുകൾ വരെ നേടാനാകുമെന്ന ആത്മവിശ്വാസവും ലീഗ് പ്രകടിപ്പിക്കുന്നു. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ മത്സരിച്ച മുഴുവൻ മണ്ഡലങ്ങളിലും വിജയം നേടുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. അഴീക്കോട്, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം, താനൂർ, കളമശ്ശേരി, കുറ്റ്യാടി എന്നിവ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഇത്തവണ തിരിച്ചുപിടിക്കാമെന്നും നേതൃത്വം പറയുന്നു. മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകൻ മത്സരിക്കുന്ന കളമശ്ശേരിയിലും വിജയം ഉറപ്പാണെന്ന വിലയിരുത്തൽ […]
Read more

ലോറി കയറിയിറങ്ങി തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

മലപ്പുറം: എടരിക്കോട് ദേശീയപാതയിൽ ഉണ്ടായ ദാരുണ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. ഇളയരാജയും സരസ്വതിയും ആണ് മരിച്ചത്. ഗുഡ്സ് ഓട്ടോ, സ്വകാര്യ ബസ്, ലോറി എന്നിവ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഡിവൈഡറിന് സമീപം യു-ടേൺ എടുക്കുന്നതിനായി വേഗത കുറച്ച ഗുഡ്സ് ഓട്ടോയുടെ പിന്നാലെ എത്തിയ സ്വകാര്യ ബസ് ഇടിച്ചതാണ് അപകടത്തിന് തുടക്കമായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുപോയ ഗുഡ്സ് ഓട്ടോയിലേക്ക് എതിര്‍വശത്ത് നിന്നെത്തിയ ലോറി ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് ദമ്പതികളുടെ മുകളിലൂടെ ലോറി കയറിയിറങ്ങിയതോടെ ഇരുവരും സംഭവസ്ഥലത്തുതന്നെ […]
Read more

യുഡിഎഫിന് 85ലധികം സീറ്റുകള്‍, മലപ്പുറത്ത് 12ലും ജയം; മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍

മലപ്പുറം: കേരളത്തില്‍ 85ലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളില്‍ 21 മുതല്‍ 24 വരെ സീറ്റുകളില്‍ വിജയിക്കും. യുഡിഎഫ് തരംഗമുണ്ടായാല്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്നും ലീഗ് നടത്തിയ സര്‍വേയുടെയും ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിനും ശേഷം വിലയിരുത്തി. പാണക്കാട് കുടുംബാംഗങ്ങള്‍ നേരിട്ട് പ്രചാരണം നയിച്ചത് ഗുണം ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി. താഴേതട്ടില്‍ ഭരണവിരുദ്ധ വികാരം അലയടിച്ചു. മലപ്പുറത്ത് ലീഗ് മത്സരിച്ച 12 സീറ്റിലും […]
Read more

വോട്ടെടുപ്പ് കഴിഞ്ഞ് പിണറായിയിലെ വീട്ടിൽ വിശ്രമത്തിൽ മുഖ്യമന്ത്രി

കണ്ണൂർ: തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിശ്രമം. ഭരണ-രാഷ്ട്രീയ തിരക്കുകളിൽ മുഴുകിയിരുന്ന പിണറായി വിജയൻ ഒരു ദിവസം പൂർണമായും വിശ്രമിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ അടുത്ത ദിവസം മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. പാണ്ട്യാലമുക്കിലെ വീട്ടിൽ ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ എന്നിവരോടൊപ്പം കുടുംബനാഥനായി സമയം ചെലവഴിച്ചു. രാവിലെ അണ്ടല്ലൂരിൽ വ്യക്തിപരമായ ഒരു സന്ദർശനം ഒഴികെ മറ്റു പരിപാടികളൊന്നും ഉണ്ടായില്ല. വീട്ടിൽ സന്ദർശകരും വളരെ കുറവായിരുന്നു. സുരക്ഷാ സാന്നിധ്യവും പതിവിലേതിനേക്കാൾ കുറഞ്ഞിരുന്നു. […]
Read more

ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ 100ന് മുകളിൽ സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും കൃത്യമായ കണക്കുകൂട്ടലുകൾ നടത്തിയാണ് ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും മുസ്ലീം ലീ​ഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീ​ഗ് മുന്നണിയെ ഒരിക്കലും പ്രതിസന്ധിയിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണം. അതിന് കോൺ​ഗ്രസിന് എല്ലാ പിന്തുണയും ലീ​ഗ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. നൂറ് സീറ്റെന്ന വി.ഡി സതീശന്റെ കണക്ക് വളരെ ശരിതന്നെയാണ്. തെരഞ്ഞെടുപ്പ് ദിവസത്തെ പോളിങ് റിപ്പോർട്ടുകൾ എടുത്തുപറഞ്ഞള്ള […]
Read more

ബ്രോക്കർ ഫീസ് നൽകിയില്ല; യുവാവിനെ വടിവാൾ കൊണ്ട് വെട്ടി

വെള്ളരിക്കുണ്ട്: വിവാഹം ആലോചിച്ചുറപ്പിച്ചതിന്റെ ബ്രോക്കർ ഫീസ് നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച മധ്യവയസ്കൻ പിടിയിൽ. പറമ്പ വരിക്കത്തൊടിയിൽ വി.വി. ഏബ്രഹാമിനെ ക്രൂരമായി ആക്രമിച്ച കേസിൽ മാലോം സ്വദേശി ‘അച്ചാർ ബേബി’ എന്നറിയപ്പെടുന്ന ജോർജിനെ (55) ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഏബ്രഹാമിന്റെ കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റുപോയതായാണ് വിവരം. ​കഴിഞ്ഞ ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏബ്രഹാമിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് ജോർജ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. വിവാഹം മംഗളകരമായി നടന്നുവെങ്കിലും ഇതിന് […]
Read more

നിര്‍ത്തിയിട്ട ലോറിയുടെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിര്‍ത്തിയിട്ട ലോറിയുടെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാർകുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടിൽ അബൂബക്കർ സിദ്ദീഖിന്റെ മകൻ ഷാദിൽ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന വേങ്ങര സ്വദേശി ഗഫൂർ പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ പാർസൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദിൽ. മീനാർകുഴിയിലെ സജീവ എം.എസ്.എഫ് പ്രവർത്തകനായും അദ്ദേഹം അറിയപ്പെട്ടിരുന്നു. ജോലി ആവശ്യത്തിനുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് […]
Read more

വേങ്ങരയിൽ അതിഥി തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

മലപ്പുറം: വേങ്ങരയിൽ അതിഥി തൊഴിലാളിയായ യുവാവിനെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഒഡീഷ സ്വദേശിയായ ഇന്ദർ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദറിനൊപ്പം താമസിച്ചിരുന്ന നാട്ടുകാരനായ പദം ഗദാബയെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ മുകളിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കടുത്ത ചൂടിനെ തുടർന്ന് ഇന്ദർ കഴിഞ്ഞ ദിവസങ്ങളായി കെട്ടിടത്തിന്റെ മുകളിൽ കിടന്നുറങ്ങുകയായിരുന്നുവെന്നായിരുന്നു വിവരം. സംഭവദിവസം ഇന്ദറും പദം ഗദാബെയും […]
Read more
Advertisement
WhiteswanTV Footer