Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിലക്ക് മറികടന്ന് ദൃശ്യം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് പോളിങ് ബൂത്തിനുള്ളിൽ വോട്ടെടുപ്പ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശിയായ ലസിന്‍ സബാദിനെയാണ് മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജി.യു.പി സ്കൂളിലെ 129-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം അന്വേഷണം ആരംഭിക്കുകയും സൈബർ ക്രൈം ഇൻസ്‌പെക്ടർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ നിലമ്പൂരിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.

ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നിയമ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ നഗരസഭയിലെ കാദർമൊല്ല എ.എം.എൽ.പി സ്കൂളിലെ പോളിങ് കേന്ദ്രത്തിൽ കൃത്യനിർവഹണത്തിൽ തടസ്സം സൃഷ്ടിച്ച സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർക്കെതിരെയും പോലീസ് കേസ് എടുത്തിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer