മലപ്പുറം: നൈജീരിയയിൽ കപ്പലിൽ ജോലികാരനായ താനൂർ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കോർമൻ കടപ്പുറം ഫക്കീർ പള്ളിക്ക് സമീപം താമസിക്കുന്ന മൂസാന്റെ പുരക്കൽ അബ്ദുൽ അസീസ് (38) ആണ് മരിച്ചത്. മുംബൈയിൽ നിന്ന് പുറപ്പെട്ട കപ്പൽ കഴിഞ്ഞ ശനിയാഴ്ച നൈജീരിയൻ തുറമുഖത്ത് എത്തിയിരുന്നു. ഇതിനിടെ കപ്പലിൽ അബ്ദുൽ അസീസ് തളർന്ന് വീഴുകയായിരുന്നു. ഉടൻ പ്രാഥമിക ചികിത്സ നൽകിയെങ്കിലും പിന്നീട് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടിലെത്തിക്കും. തുടർന്ന് കോർമൻ കടപ്പുറം മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പിതാവ് കുഞ്ഞിമുഹമ്മദ്, മാതാവ് ആയിശക്കുട്ടി. ഭാര്യ റജീലാബീ. മക്കൾ റാമീൻ, ഫാത്തിമ റയ്ഖ. സഹോദരങ്ങൾ നിയാസ്, ഫാത്തിമ, അൻസല, ഫബീന ബാനു, മൗസൂഫ്, മഖ്ബൂൽ.




