Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് വയോധികനും മരിച്ചു

മലപ്പുറം: പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് വയോധികനും മരിച്ചു. പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാദ് (10) അപകടത്തിൽ മരിച്ചെന്ന വിവരം അറിഞ്ഞുണ്ടായ ആഘാതത്തിലാണ് അൻവറിന്റെ പിതാവ് ഹനീഫ (84) മരിച്ചത്. അപകടവിവരം കേട്ടതോടെ ഹനീഫ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. എൻ.ഒ.സി. പടി പള്ളിക്ക് സമീപം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന റിഹാനെ പുറത്തൂരിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ […]
Read more

തേജസിന്റെ ആത്മഹത്യ; സ്കൂളിനെതിരെ എസ്എഫ്ഐ പ്രതിഷേധം

മലപ്പുറം: എട്ടാംക്ലാസ് വിദ്യാർത്ഥി തേജസിന്റെ ആത്മഹത്യയെ തുടർന്ന് പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഒരു വിദ്യാർത്ഥിയുടെ ജീവനേക്കാൾ മാർക്കും ഗ്രേഡും പ്രധാനമാണെന്ന മാനേജ്മെന്റ് സമീപനമാണ് തേജസിന്റെ മരണത്തിന് കാരണമായതെന്ന് എസ്എഫ്ഐ ആരോപിച്ചു. മോറൽ സയൻസ് വിഷയത്തിൽ മാർക്ക് കുറവാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും പരീക്ഷ എഴുതണമെന്ന് നിർദേശിച്ചതും, ടിസി ആവശ്യപ്പെട്ടെത്തിയ വിദ്യാർത്ഥിയെ മാനസികമായി സമ്മർദ്ദത്തിലാക്കിയതുമാണ് കുട്ടിയെ തളർത്തിയതെന്ന് സംഘടന പറഞ്ഞു.മുട്ടിലിരുത്തി ശിക്ഷിക്കുക, ആനുവൽ […]
Read more

മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം; സ്കൂൾ അധികൃതർക്കെതിരെ ആരോപണവുമായി കുടുംബം

മലപ്പുറം: മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ തേജസിനെയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ തുടർച്ചയായ മാനസിക സമ്മർദം സഹിക്കാനാകാതെയാണ് സ്കൂൾ മാറാൻ ടിസി ആവശ്യപ്പെട്ടതെന്നും, എന്നാൽ അത് നൽകാൻ അധികൃതർ തയ്യാറായില്ലെന്നും കുടുംബം പറയുന്നു. പരീക്ഷ എഴുതാതെ ടിസി നൽകില്ലെന്ന് അധ്യാപകർ നിലപാട് എടുത്തതായും അവർ ആരോപിക്കുന്നു. മോറൽ സയൻസ് വിഷയത്തിൽ മാർക്ക് […]
Read more

എടവണ്ണപ്പാറയിൽ 18കാരന്റെ ആത്മഹത്യ; ഒരാൾ അറസ്റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയിൽ 18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശിയായ മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരിൽ വീട്ടിൽ യാസിർ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം തിരികെ നൽകാൻ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് യാസിറിനെ മുനീർ മർദ്ദിച്ചിരുന്നു. അറസ്റ്റിലായ മുനീറിനെ പോലീസ് കോടതിയിൽ ഹാജരാക്കും.
Read more

‘ഇന്ന് ആടിന്റെ തല, നാളെയോ?’ തലയറുക്കൽ രാഷ്ട്രീയത്തിനെതിരെ ജലീൽ; ലീ​ഗ് മനസിലാക്കേണ്ട അപകടം….

ഇത്തവണ മലപ്പുറം ലീഗ് തൂത്തുവാരുമെന്ന് ഫലം വരുന്നതിന് മുമ്പേ തന്നെ ഉറപ്പായിരുന്നെങ്കിലും അതിൽ നിന്ന് മാറി നിൽക്കുന്നൊരു മണ്ഡലമുണ്ടായിരുന്നു ജില്ലയിൽ, തവനൂർ. അതിന് കാരണം ഇടതിന് വേണ്ടി അവിടെ ഇറങ്ങിയ കെടി ജലീൽ തന്നെയായിരുന്നു. ജലീലിനെ ലീഗും തള്ളിക്കളഞ്ഞിരുന്നില്ല. എന്തായാലും സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ ജലീലും വീണു. പക്ഷേ അവിടെ തീരുന്നില്ല ആ വൈര്യം. ഫലം വന്നതിന് പിന്നാലെ മണ്ഡലത്തിൽ ജലീലിനെതിരെ ലീഗ് പ്രവർത്തകർ നടത്തിയ ആഘോഷം കുറച്ചധികം കടന്നുപോയി. ആടുകളുടെ തലയറുത്ത് വടിയിൽ കെട്ടിത്തൂക്കി […]
Read more

വകുപ്പുകള്‍ക്കായി നേതാക്കള്‍ക്കിടയില്‍ പിടിവലി; കെ എം ഷാജിക്കും പി കെ ബഷീറിനുമായി ഫ്‌ളക്‌സുകൾ

മലപ്പുറം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിനിടയിൽ, മുസ്‌ലിം ലീഗില്‍ മന്ത്രി വകുപ്പുകള്‍ക്കായി നേതാക്കള്‍ക്കിടയില്‍ പിടിവലി. പൊതുമരാമത്ത് വകുപ്പ് പ്രതീക്ഷിച്ച് കെ എം ഷാജിയും പി കെ ബഷീറും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, നിയുക്ത മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് അരീക്കോട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയർന്നിരിക്കുകയാണ്. ഇന്നലെ പി കെ ബഷീറിന് വേണ്ടി ഫ്‌ളക്‌സ് സ്ഥാപിച്ചതിന് പിന്നാലെയാണ് ഷാജിയ്ക്ക് വേണ്ടി അരീക്കോട് തന്നെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. വ്യവസായം, ന്യൂനപക്ഷം, ഐ ടി വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടിക്ക് തന്നെ ലഭിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയായായി എന്‍ […]
Read more

തോൽക്കാൻ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ട്: പിവി അൻവർ

മലപ്പുറം: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ലീഗ് കാലുവാരിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പി.വി. അൻവർ വ്യക്തമാക്കി. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും ആരോടും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേർന്ന കൂട്ടുകെട്ടാണ് തന്റെ തോൽവിക്ക് കാരണമെന്നാണ് അൻവറിന്റെ ആരോപണം. രാമനാട്ടുകര, ഫറോക്ക് മേഖലകളിൽ വോട്ടുകൾ കുറഞ്ഞതിനെക്കുറിച്ച് യുഡിഎഫ് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻറെ പോരാട്ടത്തിന് ജനങ്ങൾ അംഗീകാരം നൽകിയെന്നും ഇനി മറ്റ് സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അൻവർ വ്യക്തമാക്കി. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തരംഗം നിലനിന്നപ്പോഴും ബേപ്പൂരിൽ […]
Read more

വിദ്യാഭ്യാസ വകുപ്പ് ഞങ്ങൾ തരില്ല; കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: കാലങ്ങളായി മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ആബിദ് ഹുസൈന്‍ തങ്ങളോ, എന്‍ ഷംസുദ്ദീനോ വിദ്യാഭ്യാസ മന്ത്രി ആകാനാണ് സാധ്യത. കെ എം ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുള്ള, എ കെ എം അഷ്റഫ്, പി കെ ബഷീര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് പാണക്കാട് വെച്ച് സാദിഖലി ശിഹാബ് തങ്ങളുമായി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. […]
Read more

കിണർ വൃത്തിയാക്കുന്നതിനിടെ കയറുപൊട്ടി കിണറ്റിലേക്കു വീണ തൊഴിലാളിക്ക് പരിക്ക്

മലപ്പുറം: കിണർ വൃത്തിയാക്കുന്നതിനിടെ കയറുപൊട്ടി കിണറ്റിലേക്കു വീണ തൊഴിലാളിയെ പെരിന്തൽമണ്ണ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 11ഓടെ പുലാമന്തോൾ ചേലാർക്കുന്നിലാണ് സംഭവം. സൈനുദ്ദീൻ എന്നയാളുടെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ചന്ദ്രൻ കയറുപൊട്ടിയതിനെ തുടർന്ന് ഏകദേശം 20 അടി ആഴമുള്ള കിണറ്റിലേക്കു വീണു. കിണറ്റിനുള്ളിലെ പാറയിൽ ഇടിച്ചുവീണതിനാൽ അദ്ദേഹത്തിന് നട്ടെല്ലിന് പരിക്കേറ്റു. സംഭവത്തെ തുടർന്ന് നാട്ടുകാർ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ കെ.ടി. രാജേഷ്, എം. കിഷോർ എന്നിവർ […]
Read more

മലപ്പുറത്ത് 19 കാരന്‍റെ മരണത്തിലെ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: എടവണ്ണപ്പാറ വെട്ടത്തൂരിൽ 19കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കാഞ്ഞിരകുഴി ഉസ്മാന്റെ മകൻ യാസറിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് മുമ്പ് യാസറിനെ ഒരു മൊബൈൽ ഷോപ്പ് ഉടമ വിളിച്ച് കൊണ്ടുപോയതും ഷോപ്പിൽ വെച്ച് മർദിച്ചതും സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായതായി പൊലീസ് അറിയിച്ചു. എടവണ്ണപ്പാറയിൽ സുഹൃത്തുക്കളുമായി ഉണ്ടായ വാക്കേറ്റവും സംഘർഷവും മരണത്തിന് കാരണമായെന്നാണ് കുടുംബം വാഴക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മൊബൈൽ മോഷണ ആരോപണം ഉയർത്തി […]
Read more
Advertisement
WhiteswanTV Footer