Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

മുഖ്യമന്ത്രി ചര്‍ച്ച: ഹൈക്കമാന്‍ഡ് തീരുമാനം കാത്തിരിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നൂറ് സീറ്റിനുമുളകിൽ നേടി അധികാരത്തിൽ എത്തിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കോൺഗ്രസ്. ഫല പ്രഖ്യാപനം കഴിഞ്ഞു നിമിഷങ്ങൾക്കകം മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിട്ടും ഇതുവരെയും ഒറ്റപേരിലെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. അണികളും ചേരി തിരിഞ്ഞു നേതാക്കൾക്കായി തെരുവുകളിൽ പ്രതിഷേധമാണ്. ഇപ്പോഴിതാ, മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ യോഗം സാദിഖലി തങ്ങളെ അധികാരപ്പെടുത്തി. അറിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി […]
Read more

പുഴയിൽ മുങ്ങിത്താഴ്ന്ന സഹോദരനെയും വല്യുപ്പയെയും രക്ഷിച്ച് 11-കാരൻ

മലപ്പുറം: പുന്നപ്പുഴയിൽ മുങ്ങിത്താഴുകയായിരുന്ന എട്ടുവയസ്സുകാരനെ രക്ഷിക്കാൻ ശ്രമിച്ച് ചുഴിയിൽ അകപ്പെട്ട വല്യുപ്പയെയും അതിസാഹസികമായി രക്ഷപ്പെടുത്തി പതിനൊന്നുകാരൻ. വഴിക്കടവ് സ്വദേശി അമൽ ഷാൻ എന്ന വിദ്യാർത്ഥിയാണ് തന്റെ സുഹൃത്ത് ഷെബിൻ ഷാനെയും വല്യുപ്പ അബൂബക്കറിനെയും രക്ഷപ്പെടുത്തിയത്. ബന്ധുക്കളോടൊപ്പം പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. നീന്തുന്നതിനിടെ ഷെബിൻ ഷാൻ അപ്രതീക്ഷിതമായി പുഴയിലെ കയത്തിൽ അകപ്പെടുകയായിരുന്നു. ഇത് കണ്ടു രക്ഷിക്കാൻ ശ്രമിച്ച വല്യുപ്പ അബൂബക്കറും ചുഴിയിൽപ്പെടുകയായിരുന്നു. പരിഭ്രമിക്കാതെ പുഴയിലേക്ക് ചാടിയ അമൽ ഷാൻ ആദ്യം ഷെബിനെ കരയിലേക്ക് എത്തിച്ചു. പിന്നാലെ […]
Read more

മലപ്പുറത്ത് എംഡിഎംഎയുമായി സഹോദരങ്ങള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം കുടശ്ശേരിപ്പാറ എകെകെ നഗര്‍ പരിസരത്തു വെച്ച് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി സഹോദരങ്ങള്‍ പൊലീസിന്‍റെ പിടിയിലായി. ആതവനാട് കരിപ്പോള്‍ പട്ടര്‍ക്കല്ല് സ്വദേശികളായ റഷീദ് (53), സഹോദരന്‍ മുഹമ്മദ് ഷരീഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ ഇരിക്കുകയായിരുന്ന ഇവരെ പരിശോധിച്ചപ്പോഴാണ് കൈവശം സൂക്ഷിച്ചിരുന്ന നാലു ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ പ്രധാനമായും ലഹരിവില്‍പന നടത്തിയിരുന്നത്. പ്രദേശത്തെ ലഹരി വില്‍പന ശൃംഖലയെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read more

മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മങ്കടയിലെ പന്തല്ലൂര്‍ മല വ്യൂപോയിന്റില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ഇടിമിന്നലേറ്റത്. കുഴഞ്ഞുവീണ ഇവരെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
Read more

മുഖ്യമന്ത്രി നിർണ്ണയത്തിൽ ജനഹിതം മാനിക്കണം; ടി.വി. ഇബ്രാഹിം

മലപ്പുറം:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും അത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ ജനഹിതം മാനിച്ചുള്ള തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും നിയുക്ത എംഎൽഎ ടി.വി. ഇബ്രാഹിം പറഞ്ഞു. ജനഹിതം അട്ടിമറിക്കുന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നത് അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ മുഷിപ്പിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി […]
Read more

മുഖ്യമന്ത്രി തീരുമാനം വൈകുന്നു; നാളെ പാണക്കാട്ട് മുസ്ലിം ലീഗിന്റെ നേതൃയോഗം

മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ മുസ്ലിം ലീഗ് നേതൃയോഗം ബുധനാഴ്ച ചേരും. രാവിലെ 10 മണിക്ക് പാണക്കാട്ടിലാണ് യോഗം നടക്കുക. ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ പരിഗണിക്കും. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ തീരുമാനമെടുക്കാത്തതിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്നാണ് സൂചന. നേരത്തേ എഐസിസി […]
Read more

ജില്ല വിഭജന അഭിപ്രായത്തിന് പിന്നാലെ വിദ്വേഷ പ്രചാരണം; പ്രതികരണവുമായി തിരൂർ സബ് കലക്ടർ

മലപ്പുറം:മലപ്പുറം ജില്ല വിഭജിക്കണമെന്ന തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പിന്നാലെ ഉയർന്നുവന്ന വിദ്വേഷ പരാമർശങ്ങളിൽ പ്രതികരണവുമായി തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര രംഗത്തെത്തി. ചില സാഹചര്യങ്ങളിലെങ്കിലും ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവിലേജ് നൽകുന്നത് ദിലീപ് എന്ന പേരാണെന്ന അവസ്ഥയിലേക്ക് നാട് എത്തിയിരിക്കുകയാണെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാണോ എന്ന കവിയുടെ വരികൾ നിലവിലെ സാഹചര്യത്തിൽ അതിഭാവുകത്വമായി കാണേണ്ടതില്ലെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ആശങ്ക പങ്കുവെച്ചു. ഭരണപരമായ സൗകര്യങ്ങൾക്കും പൊതുജനങ്ങൾക്ക് സർക്കാർ […]
Read more

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേട്

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി നടപ്പിലാക്കുന്നതിൽ വൻ ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 45 പദ്ധതികളിലൂടെയാണ് ജില്ലാ പഞ്ചായത്തിന് 85.63 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. അപാകതകൾ കണ്ടെത്തിയ 26 പദ്ധതികൾക്കായി ചെലവഴിച്ച 10.28 കോടി രൂപയുടെ ചെലവ് ഓഡിറ്റ് വിഭാഗം തടഞ്ഞു. ഈ തുകയ്ക്ക് വ്യക്തമായ വിശദീകരണം നൽകാത്ത പക്ഷം ഉത്തരവാദികളിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. തിരൂർ-പൊന്നാനി പുഴയിലെ മണ്ണെടുപ്പ് പദ്ധതിയാണ് പ്രധാന വിവാദമായി മാറിയത്. […]
Read more

മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ്; 3 പേർ പിടിയിൽ

മലപ്പുറം: തിരൂരിൽ ആയുര്‍വേദ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണവും കവർന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് തിരൂർ പൊലീസ് പിടികൂടിയത്. തിരൂർ ഏറ്റിരിക്കടവിലുള്ള ‘ഔറാ വെൽനെസ്’ എന്ന മസാജ് സെന്ററിന്റെ നടത്തിപ്പുകാരനാണ് സൗദ്. തെക്കൻ കുറ്റൂർ കരിമ്പന സ്വദേശി മനോജിനെ വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് ഇവർ ഹണിട്രാപ്പിൽപ്പെടുത്തി ആക്രമിച്ചതെന്നാണ് […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; യുഡിഎഫിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതത്വത്തിൽ മുസ്‌ലിം ലീഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ജനവിധിക്ക് വിരുദ്ധമായ നിലപാടാണിതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ വിജയത്തിന്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഠിനമായ വേനൽ ചൂടിനെ പോലും അവഗണിച്ച് സാധാരണക്കാരായ പ്രവർത്തകർ ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ് ഈ വിജയമെന്നും, എന്നാൽ […]
Read more
Advertisement
WhiteswanTV Footer