Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണമംഗലത്ത് രണ്ടു പേര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം; അതീവ ജാഗ്രത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. അറുപതും എഴുപതും വയസ്സുള്ള രണ്ടു സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17, 21 വാര്‍ഡുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഈ വീടിന്‍റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ പനി സര്‍വേ നടത്തിയിരുന്നു. കൊതുകിലൂടെ പകരുന്ന രോഗമായതിനാല്‍ കൊതുകിന്‍റെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

കക്കൂസ് സ്ലാബിന് വിടവുകള്‍ ഇല്ല എന്ന് ഉറപ്പാക്കാനും ഗ്യാസ് പൈപ്പില്‍ നെറ്റ് സ്ഥാപിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ല വെക്റ്റര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെയും എന്‍ഡമോളജിസ്റ്റിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രദേശത്ത് രോഗാണുക്കളെ വഹിക്കുന്ന കൊതുകുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

കൊതുകിലൂടെ പകരുന്ന വെസ്റ്റ് നൈല്‍ എന്ന രോഗം പിടിപെട്ട് കഴിഞ്ഞ വര്‍ഷം 24 വയസ്സുള്ള യുവതി മരിച്ചിരുന്നു. ഇതിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലായിട്ടാണ് ഇപ്പോൾ ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണമംഗലത്തെ പ്രത്യേക സാഹചര്യത്തില്‍ ജപ്പാന്‍ ജ്വരത്തിനെതിരെ നല്‍കുന്ന വാക്സിനേഷന്‍ വ്യാപകമാക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി ഡി എം ഒയും സര്‍വൈലന്‍സ് ഓഫിസറുമായ ഡോ. സി ഷുബിന്‍ അറിയിച്ചിട്ടുണ്ട്. മസ്തിഷ്‌കജ്വരം ബാധിച്ച രാള്‍ സുഖം പ്രാപിച്ച് വീട്ടില്‍ വിശ്രമിക്കുകയാണ്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer