മലപ്പുറം: കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിവസങ്ങൾ അവസാനിച്ചു, സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ എത്തുമെന്ന് താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ നവാസ്. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വെളിച്ചമേകാനും സമൂഹത്തിന്റെ സർവതോന്മുഖമായ വളർച്ചക്കായും എന്നും മുന്നിൽ നിൽക്കും. താനൂർ ജനത ആഗ്രഹിക്കുന്ന വികസനങ്ങൾക്കുവേണ്ടി ഓരോ ദിനവും അക്ഷീണം പ്രവർത്തിക്കും.
താനൂരിന്റെ മത്സര ചൂടിലേക്ക് എന്നെ നിശ്ചയിച്ചയച്ച തങ്ങളും ലീഡർ കുഞ്ഞാലിക്കുട്ടി സാഹിബും പാർട്ടി സെക്രട്ടറി പി എം എ സലാം സാഹിബും ഉൾപ്പെടെയുള്ള നേതാക്കൾ തുടങ്ങി ഓരോ വോട്ടർക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു എന്നും പറഞ്ഞു.




