വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി
പട്ടാമ്പി: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. നിലവില്‍ കുട്ടി ഇപ്പോൾ ഉള്ളത് ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ കാണാതായതാണ് വല്ലപ്പുഴ ചൂരക്കോട് സ്വദേശിനിയായ പതിനഞ്ചുകാരിയെ. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൂടെ തീവണ്ടിയില്‍ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് ഇതിനോടകം പുറത്തുവിട്ടിരുന്നു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കുട്ടി യാത്ര ചെയ്തതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. […]
Read more

