സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

പാറമേക്കാവ്,തിരുവമ്പാടി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം

തൃശൂർ: വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം. പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇരു ദേവസ്വങ്ങളും വെടിക്കെട്ടിന് അനുമതി തേടി നൽകിയ അപേക്ഷകളാണ് എഡിഎം തള്ളിയത്. പൊലീസ്, റവന്യു, ഫയർ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരിക്കുന്നത്. തേക്കിൻകാട്ടിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലാണ് വേലയുടെ ഭാഗമായി വെടിക്കെട്ട് നടത്താറുള്ളത്. എന്നാൽ കേന്ദ്ര സ്ഫോടകവസ്തു നിയമത്തിലെ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വെടിക്കെട്ട് നടത്താനുള്ള സാഹചര്യമില്ലെന്നു ജില്ലാ ഫയർ […]
Read more

ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ് നൽകും

തിരുവനന്തപുരം: കേരളത്തിൽ നിന്നും സ്ഥലംമാറി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കാനൊരുങ്ങി രാജ്ഭവന്‍. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ജനുവരി രണ്ടിന് കേരള ഗവര്‍ണറായി ചുമതലയേക്കും. വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും. ആരിഫ് മുഹമ്മദ് ഖാന്‍ ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും. വെള്ളിയാഴിച്ച വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ്. ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാര്‍ യാത്രയയപ്പ് നൽകുന്നത് […]
Read more

ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തിന്റെ സുരക്ഷാ ക്രമീകരണത്തിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തി. അതെസമയം ഏറെനാളായി സന്നിധാനത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്നാണ് കണ്ടെത്തൽ. പൂ‍ർണ മദ്യനിരോധിത മേഖലയായ ശബരിമല സന്നിധാനത്തിലേക്ക് വ്യാപകമായി മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോ‍ർട്ടിൽ പറയുന്നു. സന്നിധാനം എൻഎസ്എസ് ബിൽഡിങ്ങിന് സമീപം […]
Read more

കാലടിയിൽ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തി 20 ലക്ഷം രൂപ കവർന്നു

കൊച്ചി: സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. എറണാകുളം കാലടിയിലാണ് സംഭവം. വികെഡി വെജിറ്റബിള്‍സ് മാനേജര്‍ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. പച്ചക്കറി കടയില്‍ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുകയായിരുന്നു തങ്കച്ചനെ വഴിയിൽ വെച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശേഷം പണവുമായി കടന്നുകളഞ്ഞു.കണ്ണിലേക്ക് സ്‌പ്രേയടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു അക്രമണം. നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ് […]
Read more

സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളം; ജമ്മു-കശ്മീരിനെ 1-0ന് തോൽപ്പിച്ചു

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്ന് കേരളം. കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ചാണ് കേരളം സെമിയിലേക്കുള്ള യോഗ്യത കൈവരിച്ചിരിക്കുന്നത്. 72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിന്റെ വിജയ ഗോൾ നേടിയത്. ഞായറാഴ്ച വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പുരാണ് കേരളത്തിന്റെ എതിരാളികള്‍.71-ാം മിനിറ്റില്‍ അസ്ലമിനെയും അജ്‌സലിനേയും പിന്‍വലിച്ച് അര്‍ജുനും മുഷ്‌റഫും ഇറങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ജോസഫ് ജസ്റ്റിന്‍ അര്‍ജുനെ ലക്ഷ്യംവെച്ച് പോസ്റ്റിലേക്ക് ചിപ് ചെയ്ത പന്ത് കശ്മീര്‍ ഡിഫന്‍ഡര്‍ ആതര്‍ ഇര്‍ഷാദ് ക്ലിയര്‍ […]
Read more

‘സ്ഥിരം മത്സരാർത്ഥികൾ’ ഇനി വേണ്ടെന്ന് കോൺഗ്രസ്‌ നേതൃത്വം

കൊച്ചി: ഇനി മുതൽ സ്ഥിരം സ്ഥാനാർത്ഥികൾ വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വം. കാലകാലങ്ങളായി മത്സരിക്കുന്ന സ്ഥിരം സ്ഥാനാർത്ഥികൾ ചുരുങ്ങിയത് 30 സീറ്റുകളിൽ എങ്കിലും പാർട്ടിയുടെ അഡ്രസ്സ് പോലും ഇല്ലാതാക്കിയ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജനങ്ങൾക്ക് ഒട്ടും സ്വീകാര്യത ഇല്ലാത്തവരും ഗ്രൂപ്പിന്റെയും ഗോത്രത്തിന്റെയും പേരിൽ സ്ഥാനാർഥികളായി മാറുന്നു. പലർക്കും പരാജയം ഉറപ്പാണെങ്കിലും തെരഞ്ഞെടുപ്പ് സമയത്തെ ചില ലാഭങ്ങളിലാണ് നോട്ടം. ജനസമ്മതി തീരെ കുറവായിട്ടും സ്ഥാനാർത്ഥി കുപ്പായം ലഭിക്കുന്നതിൽ പ്രമുഖ നേതാക്കളുടെ പ്രീതിയും അവർക്ക് അനുകൂലമാകുന്നുണ്ട്. കാസർഗോഡ് […]
Read more

കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സിനിമ: കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം തിരുവനന്തപുരം പൂജപ്പുര സെൻട്രല്‍ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ വച്ച്‌ ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചടങ്ങില്‍ നിർമാതാവ് ടോമിച്ചൻ മുളകുപാടം ഭദ്രദീപം കൊളുത്തി. തിരക്കഥാകൃത്ത് ഡോ. കെ അമ്പാടി ഫസ്റ്റ് ക്ലാപ്പ് നല്‍കി മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള […]
Read more

കെ സുരേന്ദ്രനും മത്സരിക്കാം, ബിജെപി സംസ്ഥാന ഘടകത്തെ വിഭജിക്കും: കോര്‍ കമ്മിറ്റി

കൊച്ചി: ഓണ്‍ലൈനായി ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിൽ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനമായി. ഇനി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാം. മണ്ഡലം, ജില്ലാ, സംസ്ഥാന തലത്തിൽ നേതൃസ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ല എന്നായിരുന്നു നേരത്തെ ഉള്ള തീരുമാനം. ഇതോടെ കെ സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവും. ബിജെപി സംസ്ഥാന ഘടകത്തെ 30 ജില്ലകളായി വിഭജിക്കാനും തീരുമാനമായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ […]
Read more

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ കസ്റ്റഡിയിലെടുത്തത്. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് പൊലീസ് നടപടി. നവംബര്‍ 19-ന് നടന്ന സംഭവത്തെ സംബന്ധിച്ച് പുറത്തറിഞ്ഞാല്‍ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.
Read more

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

ചെന്നൈ: തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ മൂന്ന് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പെടുത്തി. സണ്‍ ഏജ് എന്ന കമ്പനിയെയാണ് ശുചിത്വമിഷന്‍ കരിമ്പട്ടികയില്‍പെടുത്തിയത്. മാലിന്യ നിര്‍മാജനത്തിനുള്ള നോഡല്‍ ഓഫീസായ ശുചിത്വ മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനി മറുപടി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച മാലിന്യം കമ്പനി തിരുനെല്‍വേലിയില്‍ തള്ളിയതായി കണ്ടെത്തിയിരുന്നു. തിരുനെല്‍വേലിയിലെ കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള ടണ്‍ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറിഞ്ഞത്. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.