Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ്; ആരോപണങ്ങളും പൊലീസ് വീഴ്ചയും അന്വേഷിക്കാൻ എസ്ഐടി

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പൊലീസ് വീഴ്ചയും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. കോഴിക്കോട്-വയനാട് റേഞ്ച് ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമന്റെ മേൽനോട്ടത്തിലാണ് ആറംഗ സംഘത്തെ നിയോഗിച്ചത്. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എംഎൽഎ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറാണ് എസ്ഐടി രൂപീകരിച്ചത്. മെഡിക്കൽ കോളജ് എസിപി പി. പ്രമോദ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം […]
Read more

ഷംസീറിനെതിരായ പ്രസ്താവന അസംബന്ധം; വെള്ളാപ്പള്ളിയെ തള്ളി പിണറായി

തിരുവനന്തപുരം: എ.എൻ. ഷംസീറിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ പ്രസ്താവന തീർത്തും അസംബന്ധമാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നതായും പിണറായി പറഞ്ഞു. സിപിഎമ്മിൽ ആരും കുറുക്കുവഴിയിലൂടെ നേതാക്കളായിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. വർഷങ്ങളോളം നടത്തിയ പ്രവർത്തനങ്ങളിലൂടെയും പൊതുസമൂഹത്തിന്റെ അംഗീകാരത്തിലൂടെയുമാണ് ഒരാൾ നേതാവായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിലയിരുത്തലുകൾ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുമെന്നും പിണറായി വ്യക്തമാക്കി. ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗം പരിപാടിക്കിടെയാണ് മുൻ സ്പീക്കറും സിപിഎം നേതാവുമായ എ.എൻ. […]
Read more

കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയർ നിർത്തിവയ്ക്കാൻ കളക്ടറുടെ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചുവരുന്ന സപ്ലൈകോ ഓണം മെഗാ ഫെയർ നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികൾക്കായി ബീച്ച് ഒഴിഞ്ഞുനൽകണമെന്ന നിർദേശത്തെ തുടർന്നാണ് നടപടി. പോർട്ട് ഓഫീസർക്കും സിവിൽ സപ്ലൈസ് ഓഫീസർക്കും ഉത്തരവ് കൈമാറി. ശനിയാഴ്ച ബീച്ച് ഒഴിഞ്ഞുനൽകണമെന്നാണ് നിർദേശം. തിങ്കളാഴ്ച വരെ നടത്താനായിരുന്നു ഓണം മെഗാ ഫെയർ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഫെയർ നിർത്തിവയ്ക്കാനുള്ള നിർദേശം ലഭിച്ചത്. മാവൂർ റോഡിലടക്കം സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മെഗാ ഫെയർ നേരത്തെ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് […]
Read more

ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കോട്ടയം: ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മേപ്രാൽ സ്വദേശികളായ എബിൻ പി. ഡേവിഡ് ജോൺ (30), സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മേപ്രാൽ പെരിങ്ങതുരുത്തിൽ പി.ഡി. ജോണിന്റെ മകനാണ് എബിൻ പി. ഡേവിഡ് ജോൺ. മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജുവാണ് മരിച്ച മറ്റൊരാൾ. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ കൂടുതൽ […]
Read more

മംഗലാപുരം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റാനുള്ള തീരുമാനം ഏകപക്ഷീയം: വി.ഡി. സതീശൻ

തിരുവനന്തപുരം: മംഗലാപുരം ജംഗ്ഷനെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മാറ്റാനുള്ള തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ എം.പിമാരുടെ സഹകരണത്തോടെ ഒറ്റക്കെട്ടായി നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മംഗലാപുരം ജംഗ്ഷൻ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നത് ഡിവിഷന്റെ വരുമാനത്തെ ഗണ്യമായി ബാധിക്കുമെന്നും ഇത് വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സതേൺ റെയിൽവേയുടെ ഭാഗമായ ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ […]
Read more

സൈബർ ക്രൈം കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം; ജയിൽ മോചനമില്ല

കണ്ണൂർ: കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് കേസുകളിൽ റിമാൻഡിൽ കഴിയുന്നതിനാൽ ജാമ്യം ലഭിച്ചെങ്കിലും അർജുൻ ആയങ്കിക്ക് ജയിൽ മോചിതനാകാനാകില്ല. കാപ്പ നിയമപ്രകാരമുള്ള കേസുൾപ്പെടെ മൂന്ന് കേസുകളിലാണ് നിലവിൽ അർജുൻ റിമാൻഡിലുള്ളത്. കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച പ്രത്യേക ശുപാർശ ജില്ലാ കളക്ടർ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. […]
Read more

വീണ വിജയനെതിരായ ഇഡി അന്വേഷണം; താനും കുടുംബവും ഹവാല നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: മകൾ വീണ വിജയനെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാടുകൾ നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഡി അന്വേഷണവുമായി വീണ വിജയൻ സഹകരിച്ചിട്ടുണ്ടെന്നും തുടർന്നും സഹകരിക്കുമെന്നും പിണറായി വ്യക്തമാക്കി. മകൾ എന്ന നിലയിലാണ് വീണക്കെതിരെ ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും അവർ വലിയ സ്വത്തുക്കളുടെ ഉടമയല്ലെന്നും പിണറായി പറഞ്ഞു. ഇഡി സാധാരണയായി ഇത്തരം വിഷയങ്ങളിൽ വാർത്താക്കുറിപ്പ് പുറത്തിറക്കാറില്ലെന്നും വെബ്സൈറ്റിലാണ് വിവരങ്ങൾ നൽകാറുള്ളതെന്നും ചൂണ്ടിക്കാട്ടിയ […]
Read more

വിധി പറയാനിരിക്കെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായ കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (65) ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കെയാണ് സംഭവം. തങ്കച്ചൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് തങ്കച്ചനെതിരായ കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more

പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയത് ഒറ്റപ്പെട്ട നടപടിയല്ല; പിണറായി വിജയൻ

തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ അധികാരപരിധി ലംഘിച്ച് പ്രവർത്തിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടി ഒറ്റപ്പെട്ട സംഭവമല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സർക്കാരിന്റെ അധികാരപരിധിയിലേക്ക് കടന്നുകയറുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴുക്കൻ മറുപടിയാണെന്നും പിണറായി വിമർശിച്ചു. അന്നത്തെ എൽഡിഎഫ് സർക്കാർ ഗവർണറുടെ ഇടപെടലിനെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. സർക്കാരിന്റെ അധികാരത്തിൽ ഗവർണർ ഇടപെടുന്നതിനെ അന്ന് ശക്തമായി എതിർത്തു. വിഷയത്തിൽ […]
Read more

ശബരിമല സ്വർണക്കൊള്ള; എ. അജികുമാറിന് ജാമ്യം; പി.എസ്. പ്രശാന്തിന്റെ ഹർജി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജികുമാറിന് ജാമ്യം അനുവദിച്ചത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ അന്വേഷണ ഏജൻസി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് കോടതി നടപടി. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ ഇടപാടുകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലും അന്വേഷണ നടപടികളും തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer