Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

ചെരുപ്പ് എടുക്കാൻ നെയ്യാറിൽ ഇറങ്ങിയ ഒമ്പതാം ക്ലാസുകാരൻ മുങ്ങി മരിച്ചു

തിരുവനന്തപുരം: നെയ്യാറിൽ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ഓലത്താന്നി സ്വദേശിയായ അമിതേഷ് രാജ് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിലാണ് സംഭവം നടന്നത്. കുളിക്കാൻ എത്തിയ സുഹൃത്തുക്കളെ വിളിക്കാൻ എത്തിയ അമിതേഷ് ചെരുപ്പിൽ പറ്റിയ ചെളി കഴുകുന്നതിനിടെ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. അത് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ ശേഷം തിരിച്ച് നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസ്, ഫയർഫോഴ്സ്, […]
Read more

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു

പത്തനംതിട്ട: കുമ്പഴ പാലത്തിനു സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (സണ്ണി–64), ജിൻസി ജോർജ് എന്നിവരാണ് മരിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജിൻസി ജോർജ് സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്

പത്തനംതിട്ട: അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പേയാട് സ്വദേശി മാർട്ടിൻ (58) മരിച്ചശേഷം, അദ്ദേഹത്തിന്റെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആംബുലൻസ് ഡ്രൈവറായ എറണാകുളം സ്വദേശി സച്ചു, മരിച്ച മാർട്ടിന്റെ ബന്ധുവായ ജാസ്മിൻ, കാർ ഡ്രൈവറായ അടൂർ മുന്നാളം സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഏകദേശം 11.50 ഓടെയാണ് സംഭവം നടന്നത്.
Read more

പയ്യോളിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. പയ്യോളി സ്വദേശിയായ നിഹാന്‍ നസീറി (17) ആണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ സൈക്കിളുമായി ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് നിഹാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ടിരുന്നു. കൊയിലാണ്ടിയിലെ ട്യൂഷന്‍ സെന്ററിലാണ് ഇയാള്‍ പഠിച്ചിരുന്നത്. എന്നാൽ അവിടെ എത്താത്തതായാണ് പിന്നീട് വ്യക്തമാകുന്നത്. നിഹാന്‍ സൈക്കിള്‍ പയ്യോളി നഗരസഭ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്ത ശേഷം കൊയിലാണ്ടിയിലേക്ക് പോകുന്ന ബസില്‍ കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്. […]
Read more

അകലെ കത്തുന്ന യുദ്ധം;പ്രതിസന്ധിയിൽ തൊടുപുഴയിലെ ഹോട്ടൽ മേഖല

​തൊടുപുഴ: ലോകത്തിന്റെ ഏതെങ്കിലും കോണിൽ നടക്കുന്ന യുദ്ധങ്ങൾ തങ്ങളെ ബാധിക്കില്ലെന്ന് കരുതിയിരുന്ന സാധാരണക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റുന്നു. പെട്രോൾ വില വർധനവിനെയും ആഗോള പ്രതിസന്ധികളെയും നിസ്സാരമായി കണ്ടിരുന്നവർക്ക് മുന്നിൽ ജീവിതച്ചെലവുകൾ വലിയ ചോദ്യചിഹ്നമായി മാറുകയാണ്. ഗ്രാമങ്ങളിലെ ഇടവഴികളിൽ പോലും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലിൽ ഒരിറ്റുവെള്ളത്തിനായി കടകൾ തേടിയിറങ്ങുന്നവർക്ക് നിരാശയാണ് ഫലം. നഗരങ്ങളിലെ വലിയ ഹോട്ടലുകൾ മുതൽ നാട്ടിൻപുറങ്ങളിലെ തട്ടുകടകൾ വരെ പൂട്ടിക്കിടക്കുന്ന കാഴ്ചയാണ് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുന്നത്. ​പാചകവാതകത്തിനുണ്ടായ കടുത്ത ക്ഷാമമാണ് […]
Read more

ഹൈറേഞ്ചുകളില്‍ യാത്ര പോകുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി MVD

വാൽപ്പാറ അപകടത്തിന് പിന്നാലെ ഹൈറേഞ്ച് മേഖലകളിലേക്ക് യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. അപകടങ്ങളുടെ പ്രധാനകാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണ്. സൈറ്റ് ഡിസ്റ്റൻസ് കൃത്യമായി പാലിക്കാത്തതാണ് കാരണം. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ അപകടം ഒഴിവാക്കാമെന്ന് വിശദീകരിച്ച് മോട്ടോർ വാഹനവകുപ്പ് സോഷ്യൽമീഡിയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് അവധിക്കാലമാണ് …. ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയം!ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടുകയാണ്നിങ്ങൾ Ghat Roadകളെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 Ghat Road (മലമ്പാതകൾ […]
Read more

അടഞ്ഞുകിടന്ന വീട്ടിൽനിന്ന് 25 പവനോളം കവർന്ന അയൽവാസി പിടിയിൽ

പത്തനംതിട്ട: അടഞ്ഞുകിടന്നിരുന്ന വീട്ടിൽ നിന്ന് 25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശേരി പന്നിക്കോട്ട് മോൻ പി. കുര്യാക്കോസ് (41) ആണ് പിടിയിലായത്. പുതുശേരി പ്ലാക്കോട്ട് ഷാജി പി. അലക്സിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ലോക്കറും ഉൾപ്പെടെ കവർച്ച നടത്തി. വീടിന്റെ മേൽക്കൂര കുത്തിത്തുറന്ന് അകത്ത് കയറിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷണസമയത്ത് വീട്ടുടമയും ഭാര്യയും കുവൈത്തിലായിരുന്നു. മക്കൾ കഴിഞ്ഞ മാസം 19ന് വീട്ടിലെത്തിയപ്പോഴാണ് […]
Read more

കള്ളപ്പണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി; കേരള പൊലീസിന് അഭിനന്ദനം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരള പൊലീസിനെ അഭിനന്ദിച്ച് കത്ത് നൽകി. ആലപ്പുഴ എസ്‌പിക്കാണ് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ അഭിനന്ദനക്കത്ത് കൈമാറിയത്. കള്ളപ്പണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുന്നതിൽ നൽകിയ സഹായത്തിനാണ് ഈ പ്രശംസ. മനുമോഹൻ, നിസാർ, അഭിലാഷ്, ബിജോയ് ടി.എസ് എന്നിവർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ കണ്ടെത്താൻ നിർണായക പങ്കുവഹിച്ചത്. കേരള പൊലീസിനെ അഭിനന്ദിച്ച് ഇഡി ഔദ്യോഗികമായി കത്തയയ്ക്കുന്നത് ഇതാദ്യമായാണ്.
Read more

പാർട്ടിയിൽനിന്ന് മാറിയതോടെ വലിയൊരു ഭാരം ഒഴിഞ്ഞു: ജി സുധാകരൻ

ആലപ്പുഴ: മന്ത്രി സജി ചെറിയാനും എംഎൽഎ എച്ച്. സലാമും രാഷ്ട്രീയ ക്രിമിനൽ കുറ്റങ്ങൾ വിളംബരം ചെയ്യുകയാണെന്ന് മുൻമന്ത്രി ജി. സുധാകരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി ചെറിയാനും സലാമും കൂട്ടാളികളും ചേർന്ന് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും സുധാകരൻ പറഞ്ഞു. അടുത്തിടെ ഇരുവരും നടത്തിയ പരാമർശങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. പി. കൃഷ്ണപിള്ള സ്മാരകം തകർക്കാൻ താനും പങ്കെടുത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സുധാകരൻ വ്യക്തമാക്കി. അത്തരമൊരു പ്രവർത്തനത്തിൽ താൻ […]
Read more

ബംഗാൾ നിയമസഭാ പോരാട്ടത്തിൽ കോൺഗ്രസിന്റെ വിധി നിർണ്ണയിക്കാൻ ബഹാരംപുർ

ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തനായ പോരാളി അധീർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ ബഹാരംപുർ കടന്നുപോകുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ബംഗാളിൽ, ഇടതുപക്ഷവും തൃണമൂലും ബിജെപിയും മാറിമാറി തരംഗങ്ങൾ സൃഷ്ടിച്ചപ്പോഴും ഉലയാതെ നിന്ന ഏക തൂണായിരുന്നു അധീർ രഞ്ജൻ ചൗധരി. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹാരംപുരിന്റെ മണ്ണിൽ ആദ്യമായി അദ്ദേഹം തോൽവിയുടെ കയ്പുനീർ കുടിച്ചു. ഈ പരാജയം ഒരു വ്യക്തിയുടെ തോൽവി എന്നതിലുപരി ബംഗാളിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തന്നെ നിലനിൽപ്പിനെ […]
Read more

Recent News

Advertisement
WhiteswanTV Footer