Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

വടക്കഞ്ചേരി മേൽപാലം വീണ്ടും അടച്ചു; ഇതുവരെ അറ്റകുറ്റപ്പണി നടത്തിയത് 86 തവണ

പാലക്കാട്: ദേശീയപാത 544ലെ വടക്കഞ്ചേരി മേൽപാലം വീണ്ടും അടച്ചു. പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് പാലക്കാട് ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചത്. 2021 ഫെബ്രുവരിയിൽ ഗതാഗതത്തിനായി തുറന്ന മേൽപാലം ഇതുവരെ 86 തവണ അറ്റകുറ്റപ്പണിക്കായി കുത്തിപ്പൊളിച്ചിട്ടുണ്ടെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. ഇപ്പോൾ പാലം വീണ്ടും പൂർണമായി പൊളിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചു. തൃശ്ശൂർ ഭാഗത്തേക്കുള്ള പാലത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ച് ഇരുദിശകളിലേക്കും വാഹനഗതാഗതം ക്രമീകരിച്ചിട്ടുണ്ടെങ്കിലും സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ദിവസേന ആയിരക്കണക്കിന് […]
Read more

രമേഷ് പിഷാരടിയുടെ എംഎൽഎ ഓഫിസ് ഉടൻ പാലക്കാട് തുറക്കും

പാലക്കാട്: രമേഷ് പിഷാരടിയുടെ എംഎൽഎ ഓഫിസ് ഉടൻ പാലക്കാട് തുറക്കും. എംഎൽഎ എന്ന നിലയിൽ പൂർണ സേവനം ജനങ്ങൾക്കു നൽകാനും, സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു നിലവിലുള്ള തീരുമാനം. പാലക്കാടിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാകുമെന്നു പിഷാരടി പറഞ്ഞു. ജില്ലയിൽ രണ്ട് മന്ത്രിമാരാണുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകും. പാലക്കാട് ഗവ.മെഡിക്കൽ കോളജ് സുസജ്ജമാക്കുമെന്നും പിഷാരടി പറഞ്ഞു. പ്രചാരണസമയത്ത് ഏറ്റവും കൂടുതൽ പേർ പരാതി പറഞ്ഞതു നെല്ലുസംഭരണത്തെക്കുറിച്ചാണ്. നെല്ലു സംഭരണത്തിനു ബജറ്റിൽത്തന്നെ തുക വകയിരുത്തിയുള്ള നടപടികൾക്കു […]
Read more

സഹോദരിയെ വഴക്ക് പറഞ്ഞതിൽ ദേഷ്യം; മകന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

പാലക്കാട്: പാലക്കാട് ചിറ്റിലഞ്ചേരിയിൽ മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി മുത്തു ആണ് മരിച്ചത്. 75 വയസ്സായിരുന്നു. സഹോദരിയെ വഴക്കു പറഞ്ഞതിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മകൻ സുനിൽ അച്ഛനെ കൈക്കോട്ട് കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വധശ്രമ കേസിൽ സുനിൽ റിമാൻഡിലാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മുത്തു മരണപെട്ടത്.
Read more

ഫയർ ഫോഴ്‌സിനെ വട്ടംകറക്കി അജ്ഞാതന്റെ ഫോൺവിളി; പോലീസിൽ പരാതി നൽകി

പാലക്കാട്: ഷൊർണൂർ അഗ്‌നിരക്ഷാസേന നിലയത്തിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി അജ്ഞാതൻ നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നതായി പരാതി. കഴിഞ്ഞ 25 ദിവസത്തിനിടെ ഒരു പ്രത്യേക നമ്പറിൽ നിന്ന് 50-ലധികം കോളുകളാണ് സ്റ്റേഷനിലേക്ക് എത്തിയത്. വിളിക്കുന്ന വ്യക്തി വിചിത്രമായ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. തന്റെ വിവാഹം നടത്തിക്കൊടുക്കണമെന്നും ജീവിതത്തിനാവശ്യമായ ഭക്ഷണവും മരുന്നും സ്ഥിരമായി ലഭ്യമാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും വേണമെന്ന് പറഞ്ഞ് ഇയാൾ തുടർച്ചയായി ഫോൺ ചെയ്യാറുണ്ട്. രാത്രിയും പകലും വേർതിരിക്കാതെ നടക്കുന്ന […]
Read more

ഗേറ്റ് അടഞ്ഞുകിടക്കുമ്പോള്‍ വാഹനവുമായി ട്രാക്ക് കടന്നാല്‍ ലൈസന്‍സ് പോകും

പാലക്കാട്: ഗേറ്റ് അടച്ചതിന് ശേഷം ട്രാക്ക് മുറിച്ച് കടക്കുന്ന വിരുതന്മാര്‍ക്ക് മുന്നറിയിപ്പ്. റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ അടയ്ക്കുന്നതിനിടെയോ അടച്ച ശേഷമോ വാഹനങ്ങളുമായി, നിയമവിരുദ്ധമായി കടന്നു പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍. ഇത് ചെയ്യുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗേറ്റ് തകര്‍ത്ത് കടന്നുപോകുന്ന സംഭവങ്ങള്‍ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്നതോടൊപ്പം റെയില്‍വേ സ്വത്തിനും വന്‍ നാശനഷ്ടം ഉണ്ടാക്കുന്നുവെന്നതാണ് കാരണം. ഇതുമായി ബന്ധപ്പെട്ട് […]
Read more

വി ഡി സതീശന് വേണ്ടി ഒറ്റപ്പാലം അമ്പലപ്പാറയിൽ പായസ വഴിപാട്

പാലക്കാട്: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് വേണ്ടി ഒറ്റപ്പാലം അമ്പലപ്പാറയിലെ മുതലപ്പാറക്കാവ് ഭഗവതി ക്ഷേത്രത്തിൽ പായസ വഴിപാട്. 102 സീറ്റോട് കൂടി യുഡിഎഫ് നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അതിൽ വിഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ സന്തോഷ സൂചകമായാണ് വഴിപാട് നടത്തിയത്. കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം കമ്മിറ്റിയാണ് സത്യപ്രതിജ്ഞക്ക് മുൻപ് ക്ഷേത്രത്തിലെത്തി വഴിപാട് കഴിച്ചത്. പ്രദേശത്തെ അങ്കണവാടികളിലും, ഖാദി കേന്ദ്രത്തിലും ഉൾപ്പെടെ പ്രവർത്തകർ പായസ വിതരണം നടത്തി.
Read more

സ്ത്രീകളുടെ സൗജന്യയാത്ര; വിമർശനവുമായി സ്വകാര്യബസ് ഉടമകൾ

പാലക്കാട്: വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര അനുവദിക്കുന്നതിൽ വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് ഇവർ വിമർശിക്കുന്നു. ആശങ്ക അറിയിക്കുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. ജൂൺ 15 മുതലാണ് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര. വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകർന്നു പോകും. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. സർക്കാരിൽ നിന്ന് അനുകൂല […]
Read more

കൃഷ്ണ നിവാസിൽ ഇനി ജനപ്രതിനിധി ദമ്പതിമാർ;കെ ആർ ഗൗരിയമ്മയ്ക്ക് ശേഷം ചരിത്രമായി കെ എ തുളസി

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവഴികൾ സൂക്ഷ്മമായി പരിശോധിച്ചാൽ അവിശ്വസനീയവും കൗതുകമുണർത്തുന്നതുമായ നിരവധി അധ്യായങ്ങൾ ദർശിക്കാൻ സാധിക്കും. ഒരേ കുടുംബത്തിൽ നിന്നുള്ളവർ, അച്ഛനും മകനും, സഹോദരങ്ങൾ, ദമ്പതികൾ എന്നിവരൊക്കെ പലപ്പോഴായി അധികാരത്തിന്റെ ഉന്നത ശ്രേണികളിൽ ഒരേസമയം തിളങ്ങിനിന്നിട്ടുണ്ട്. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരള രാഷ്ട്രീയത്തിന് പുത്തൻ ദിശാബോധം നൽകിക്കൊണ്ട്, ഇന്നുവരെ സംഭവിക്കാത്ത ഒരു അപൂർവ്വ സുന്ദര നിമിഷത്തിനാണ് പാലക്കാട് കൽമണ്ഡപം മീനാനഗറിലെ ‘കൃഷ്ണനിവാസ്’ എന്ന വീട് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഒരേ മേൽക്കൂരയ്ക്കു കീഴിൽ നിന്ന് ഒരേസമയം ഒരാൾ രാജ്യത്തിന്റെ […]
Read more

പ്ലാച്ചിമടയിൽ ഇനി പ്രതീക്ഷയുടെ പുതിയ നാളുകൾ; വി.ഡി സതീശൻ മുഖ്യമന്ത്രിയായതോടെ നീതി കാത്ത് സമരസമിതി

പാലക്കാട്: നീണ്ട വർഷങ്ങളായി തുടരുന്ന തങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ഒടുവിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന കടുത്ത പ്രതീക്ഷയിലാണ് പാലക്കാട് പ്ലാച്ചിമടയിലെ സമരക്കാർ. യു.ഡി.എഫ് സർക്കാരിന്റെ അമരക്കാരനായി വി.ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ തങ്ങൾക്ക് കൃത്യമായ നീതി ലഭിക്കുമെന്ന വലിയ വിശ്വാസമാണ് പ്ലാച്ചിമട നിവാസികൾ ഇപ്പോൾ പങ്കുവെക്കുന്നത്. ആഗോള ഭീമനായ കൊക്കകോള കമ്പനി വരുത്തിവെച്ച കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് പകരമായി പ്ലാച്ചിമടക്കാർക്ക് അർഹമായ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കി വാങ്ങി നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മുൻകാലങ്ങളിൽ പ്രതിപക്ഷ […]
Read more

പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പാലക്കാട്‌ ജില്ലാകമ്മിറ്റി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയിൽ പിണറായി വിജയൻ മാത്രമാണ് മുന്നിൽ നിൽക്കുന്ന സാഹചര്യമെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതെന്നും നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായിരുന്നുവെന്നും സിപിഎമ്മിലെയും എൽഡിഎഫിലെയും മറ്റ് ജനകീയ നേതാക്കളെ പൂർണമായി അവഗണിച്ചുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തോൽവിയുടെ പ്രധാന ഉത്തരവാദിത്വം പിണറായി വിജയനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer