Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

ചില്ലിക്കൊമ്പന്‍ ഒഴുക്കില്‍ പെടുന്ന ദൃശ്യങ്ങള്‍, രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല; ആത്മഹത്യയോ? VIDEO

പാലക്കാട്: ആളിയാര്‍ ഡാമില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പന്റേത് ആത്മഹത്യയോ? കനാലില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആന വിദഗ്ധര്‍ പറയുന്നത് ചില്ലിക്കൊമ്പന്‍ ജീവനൊടുക്കിയതാവാമെന്നാണ്. പുറത്ത് വന്ന ദൃശ്യങ്ങളില്‍ കൊമ്പന്‍ കനാലില്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും നടത്തുന്നതായും കാണുന്നില്ല. ആനയെ കരക്കുകയറാന്‍ പ്രേരിപ്പിക്കുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എന്നിട്ടും ചില്ലിക്കൊമ്പന്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ മരണം വരിച്ചുവെന്നാണ് സംശയങ്ങള്‍. ശാരീരിക അവശതകളോ പ്രയാധിക്യമോ കൊണ്ട് വലയുമ്പോള്‍ ആനകള്‍ പുഴയിലെ […]
Read more

വീട്ടിനുള്ളില്‍ ഗൃഹനാഥന്‍ മരിച്ച നിലയില്‍; ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍

പാലക്കാട്: ഒറ്റപ്പാലം മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെയും മകനെയും അവശനിലയിലും കണ്ടെത്തി. കൂട്ട ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മീറ്റ്‌നയില്‍ താമസിക്കുന്ന രാമകൃഷ്‌ണൻ (60) ആണ് മരിച്ചത്. ഭാര്യ വസന്തയും മകന്‍ അഭിജിത്തിനെയും ഗുരുതരാവസ്ഥയില്‍ കണ്ടെത്തപ്പെട്ടതിനെ തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കുകയാണ്. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്ക പരന്നിരിക്കുകയാണ്. മരിച്ച രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് […]
Read more

മധു വധക്കേസ്; ഹൈക്കോടതി വിധിക്കായി പ്രതീക്ഷയോടെ കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനമേറ്റ് കൊല്ലപ്പെട്ട മധുവിന്റെ കേസിൽ ഹൈക്കോടതി വിധിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അമ്മ മല്ലിയും സഹോദരി സരസുവും. “ഞങ്ങളുടെ ദുഃഖം കോടതി കാണും. മധുവിന് ഹൈക്കോടതിയിൽ നീതി ലഭിക്കും” എന്നാണ് കുടുംബത്തിന്റെ പ്രതികരണം. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടെ മുൻവിധിയിൽ കുടുംബം തൃപ്തരായിരുന്നില്ല. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പ്രസ്താവിക്കും. ഇതിനിടെ കേസിലെ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ […]
Read more

നെല്ലിയാമ്പതിയിലെ പ്രശസ്ത കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട്: നെല്ലിയാമ്പതി മേഖലയിലെ പ്രശസ്തനായ കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു. പറമ്പികുളം വന്യജീവി സങ്കേതത്തിന് താഴെയുള്ള ആളിയാർ ഡാമിൽ നിന്ന് ഒഴുകുന്ന കനാലിൽ വീണാണ് ആന ചരിഞ്ഞതെന്നാണ് വിവരം. കനാൽ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോയതാകാമെന്ന് സംശയിക്കുന്നു. ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള പൊള്ളാച്ചിക്കടുത്ത് ആളിയാർ കോണ്ടൂർ കനാലിന് സമീപത്തുനിന്നാണ് ചില്ലിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നെല്ലിയാമ്പതി മേഖലയിൽ വലിയ രീതിയിലുള്ള ഉപദ്രവങ്ങളില്ലാതെ ജീവിച്ചിരുന്ന ചില്ലിക്കൊമ്പൻ പ്രദേശവാസികൾക്ക് ഏറെ പരിചിതനും പ്രിയപ്പെട്ടവനുമായിരുന്നു.
Read more

പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീണു; 52കാരന്റെ കാൽ അറ്റുപോയി

പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ സ്വദേശി സിദ്ദിഖിന്റെ (52) വലതുകാൽ മുട്ടിന് താഴെവെച്ച് പൂർണമായും അറ്റുപോയി. ഇടതുകാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു അപകടം. സ്റ്റേഷനിൽ നിന്ന് സിഗ്നൽ ലഭിച്ച് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ സിദ്ദിഖ് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിവിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലെ വിടവിലൂടെ ട്രാക്കിലേക്ക് വീണത്. തുടർന്ന് ട്രെയിനിന്റെ […]
Read more

എക്സൈസ് ഉദ്യോഗസ്ഥൻ ലോഡ്‌ജിൽ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥൻ സ്വകാര്യ ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ബി.ജെ ശ്രീജിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ശ്രീജി പാലക്കാട് യാക്കരയിലുള്ള ഒരു സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. ഇന്ന് രാവിലെ തനിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് കാണിച്ച് സുഹൃത്തുക്കളെ മുറിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇവർക്കൊപ്പം ആശുപത്രിയിൽ ചികിത്സയും തേടി. എന്നാൽ, ഉച്ചയോടെ ബാത്ത് റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ തുടർനടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
Read more

പാലക്കാട് എക്സൈസിൽ വനിതകൾ അടക്കം 59 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പാലക്കാട്: പാലക്കാട് എക്സൈസ് വകുപ്പിൽ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി. എട്ട് വനിതാ ഉദ്യോഗസ്ഥരും പട്ടികയിൽ ഉൾപ്പെടുന്നു. സ്ഥലംമാറ്റ നടപടിയിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശപ്രകാരമാണ് നടപടിയെന്നാണ് ആരോപണം. ചെക്ക്പോസ്റ്റുകൾ ഒഴികെയുള്ള ഓഫീസുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലാവധി രണ്ട് വർഷമായി സർക്കാർ നിശ്ചയിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് മാത്രം സ്ഥലംമാറ്റം ലഭിച്ച ചിലരെ വീണ്ടും മാറ്റിയതായും അവർ പറയുന്നു. കേരള […]
Read more

പാലക്കാട് തച്ചമ്പാറയില്‍ 12 കാരന്‍ ജീവനൊടുക്കി

പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ 12 കാരനെ വീട്ടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരണപ്പെട്ടത്. സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

ശ്രീകൃഷ്ണപുരത്ത് ചക്കയിടാൻ കയറിയ 57കാരന് ദാരുണാന്ത്യം

പാലക്കാട്: ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാർ (57) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കഞ്ഞിക്കൊപ്പം കറി വയ്ക്കുന്നതിനായി ചക്കയിടാൻ പ്ലാവിൽ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീണ സുരേഷ് കുമാറിന്റെ തല സമീപത്തെ കല്ലിൽ ശക്തമായി ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ […]
Read more

കുളപ്പുള്ളിയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു

പാലക്കാട്: കുളപ്പുള്ളിയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടിൽ സുനിൽ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപമുള്ള വളവിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. പട്ടാമ്പിയിൽ നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, മുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന സുനിൽ ബസിൽ തട്ടി തെറിച്ച് ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഗുരുതരമായി […]
Read more

Recent News

Advertisement
WhiteswanTV Footer