പാലക്കാട്: ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാർ (57) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കഞ്ഞിക്കൊപ്പം കറി വയ്ക്കുന്നതിനായി ചക്കയിടാൻ പ്ലാവിൽ കയറിയപ്പോഴാണ് അപകടം ഉണ്ടായത്.
ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീണ സുരേഷ് കുമാറിന്റെ തല സമീപത്തെ കല്ലിൽ ശക്തമായി ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.






