Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി പാലക്കാട് CPIM ജില്ലാ സെക്രട്ടറി

പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ജില്ലാ സെക്രട്ടറി. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സിഐയ്‌ക്കെതിരെയാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ ഭീഷണി പ്രസംഗം. ഇടതുപക്ഷ പ്രവർത്തകരോട് “മാന്യത വിട്ട് പെരുമാറിയാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടും” എന്നാണ് സുരേഷ് ബാബു പ്രസംഗത്തിൽ പറഞ്ഞത്. പൊലീസ് “ഗുണ്ടായിസം” കാണിച്ചാൽ അതിനെ നേരിടാൻ ഇടതുപക്ഷത്തിനുള്ള ശക്തി മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇ ഡി നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച […]
Read more

ജോലി വാഗ്ദാനം ചെയ്ത് പീഡനം; പാലക്കാട് DYFI നേതാവിനെതിരെ കേസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ചങ്ങ്തൊടിയിൽ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ചാത്തൻകുന്നിലുള്ള പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമായി എത്തിച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പ്രശോഭ് വത്സൻ കീഴടങ്ങി

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ. പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അവിടെയും […]
Read more

സിപിഎമ്മിനെ ഭയപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിൽ പുല്ലാണ്: എൻ എൻ കൃഷ്ണദാസ്

പാലക്കാട്: പിണറായി വിജയൻറെ വീട്ടിൽ നടക്കുന്ന റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എൻ എൻ കൃഷ്ണദാസ് രംഗത്ത്. റെയ്ഡ് നീചമായ രാഷ്ട്രീയ വേട്ടയാടൽ ആണെന്നും ഇതിന് പിന്നിൽ കോൺഗ്രസും ബിജെപിയും ചേർന്നുള്ള ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. സിപിഐഎമ്മിനെ തകർക്കുകയാണ് ലക്ഷ്യം. പക്ഷേ അത് നടക്കില്ല. ജനലക്ഷങ്ങൾ അണിനിരന്ന് ഇതിനെ നേരിടും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയൻ സിപിഐഎം നേതാവായതുകൊണ്ടാണ് വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം […]
Read more

പ്ലസ് ടു പരീക്ഷയില്‍ തോറ്റു; മനോവിഷമത്താല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പാലക്കാട്: പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ മാനസിക വിഷമത്തെ തുടർന്ന് പെരുവെമ്പ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതു. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടിൽ സന്തോഷ്-മിനി ദമ്പതികളുടെ മകൾ നിത്യ (17) ആണ് മരിച്ചത്. വടവന്നൂര്‍ വിഎംഎച്ച്എസ് സ്‌കൂളിലെ ബയോളജി സയൻസ് വിദ്യാർത്ഥിനിയായിരുന്ന നിത്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പ്രശോഭിനായി വീണ്ടും വ്യാപക തെരച്ചില്‍

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനായി പൊലീസ് വ്യാപക തിരച്ചിൽ തുടരുന്നു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളിലാണ് അന്വേഷണം നടത്തുന്നത്. പ്രതിയുടെ സുഹൃത്തുക്കളെയും സഹായികളെയും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നതാണ് അതിജീവിത നൽകിയ പരാതിയിൽ […]
Read more

69കാരിയുടെ വയറ്റിൽനിന്ന് 25 വർഷമായി പഴക്കമുള്ള മുഴ നീക്കം ചെയ്തു

പാലക്കാട്: കാൽ നൂറ്റാണ്ടിലേറെയായി വയറ്റിൽ വലിയ മുഴയുമായി ജീവിച്ചിരുന്ന 69 വയസ്സുകാരി കമലാവതിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി കോട്ടത്തറ ട്രൈബൽ താലൂക് സ്പെഷ്യാലിറ്റി ആശുപത്രിയിലെ മെഡിക്കൽ സംഘം. ‘കൊളോണിക് മെസന്ററിക് സിസ്റ്റ്’ എന്ന അപൂർവ രോഗാവസ്ഥയെ തുടർന്ന് വയറ്റിൽ വളർന്ന വൻ മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. സർജൻ ഡോ മിഥുന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കമലാവതി ആരോഗ്യനില മെച്ചപ്പെട്ട് സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അനസ്തേഷ്യ വിഭാഗം […]
Read more

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ വിചാരണ 29-ന് നടക്കും

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷി വിസ്താര നടപടികൾ പൂർത്തിയായി. പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് നാല് മാസത്തിലേറെ നീണ്ട വിചാരണ നടപടികൾ നടന്നത്. കേസിലെ പ്രതി ചെന്താമരയുടെ അന്തിമ വിചാരണ ഈ മാസം 29-ന് നടക്കുമെന്ന് കോടതി അറിയിച്ചു. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ സംഭവമാണ് സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നത്. സുധാകരന്റെ കുടുംബവുമായി പ്രതിക്ക് മുൻപും വൈരാഗ്യമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ […]
Read more

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർക്ക് മുൻകൂർ ജാമ്യമില്ല

കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയും തള്ളിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രശോഭിനെതിരായ കേസ്. ബലാത്സംഗം, എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി പ്രശോഭ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ ആരോപിക്കുന്നു. […]
Read more

ചന്ദ്രനഗറിൽ പാർസൽ ലോറിയും ടോറസും കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് പരിക്ക്

പാലക്കാട്: ചന്ദ്രനഗറിൽ പാർസൽ ലോറിയും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും, കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് കോയമ്പത്തൂർ-തൃശൂർ ദേശീയപാതയിൽ അപകടമുണ്ടായത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

Recent News

Advertisement
WhiteswanTV Footer