സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

വോട്ടർമാരെ പാട്ടിലാക്കാൻ പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ; ഹിറ്റായി പാരഡി ഗാനങ്ങൾ

പാലക്കാട് : തിരഞ്ഞെടുപ്പു പ്രചാരണ ഗാനങ്ങൾ മാത്രമല്ല, ജയിച്ചാൽ ആഘോഷത്തിനായി താളം ചവിട്ടേണ്ട ഗാനങ്ങൾ വരെ തയാറാക്കി രാഷ്ട്രീയ പാർ‌ട്ടികൾ. പരാജയപ്പെട്ടാൽ നാണക്കേടാകുമെന്നതിനാൽ വിജയഗാനം തൽക്കാലം രഹസ്യമായിരിക്കും. നാളെ നടക്കുന്ന കലാശക്കൊട്ടിനും പ്രത്യേക പാരഡി ഗാനങ്ങൾ തയാറാക്കുന്നുണ്ട്.‌ ജില്ലയ്ക്കും സംസ്ഥാനത്തിനും വേണ്ടിയല്ല, ഓരോ പഞ്ചായത്തിനും വാർഡിനും പോലും പാരഡിഗാനങ്ങൾ ഉണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ ഉറക്കമില്ലാതെ പ്രവർത്തിച്ചിരുന്ന റെക്കോർഡിങ് സ്റ്റുഡിയോകൾക്ക് ഫലപ്രഖ്യാപനം വരെ ഇനി തിരക്കാകും. അനൗൺസ്മെന്റുകളും, തിരഞ്ഞെടുപ്പു ഗാനങ്ങളുമാണ് പ്രധാനമായും റിക്കോർഡ് ചെയ്തു നൽകുന്നത്. സ്റ്റുഡിയോകൾക്കു […]
Read more

58 ലക്ഷത്തിന്റെ സൈബർ തട്ടിപ്പുകേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി

പാലക്കാട് : സൈബർ തട്ടിപ്പിലൂടെ നെന്മാറ സ്വദേശിയുടെ 58,77,882 രൂപ തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. ഗുജറാത്ത് സൂറത്ത് ജലറാംനഗർ സ്വദേശി മണ്ഡൽരാജിനെ (19) യാണ് ഞായറാഴ്ച പാലക്കാട് സൈബർപോലീസ് സൂറത്തിൽനിന്ന് പിടികൂടിയത്. കേസിനെത്തുടർന്ന് പിടിയിലായ പ്രതിയെ മേയ് 17-ന് റിമാൻഡിലാക്കിയിരുന്നു. തുടർന്ന്, ഓഗസ്റ്റിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽപ്പോവുകയായിരുന്നു. തിങ്കളാഴ്ച പാലക്കാട്ടെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ടി. ശശികുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വി.ആർ. റനീഷ്, എഎസ്ഐ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് നാളെ; പോളിങ് രാവിലെ ഏഴുമുതല്‍

പാലക്കാട് : ജില്ലയില്‍ 6724 സ്ഥാനാര്‍ഥികള്‍, 24 ലക്ഷത്തിലധികം വോട്ടര്‍മാര്‍, 3054 പോളിങ് ബൂത്തുകള്‍. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 11ന്. പോളിങ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറ് വരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുന്‍സിപാലിറ്റികളിലായി 6724 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മാറ്റുരയ്ക്കുന്നത്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 24,33,390 വോട്ടര്‍മാരാണ് ജില്ലയിലുളളത്. ഇതിൽ 12,81,805 സ്ത്രീകളും, 11,51,562 പുരുഷൻമാരും, 23 ട്രാൻസ് ജെൻഡേഴ്സും 87 പ്രവാസികളും ഉൾപ്പെടുന്നു. 3054 പോളിംഗ് ബൂത്തുകളുണ്ട്. ഡിസംബര്‍ 13 […]
Read more

കലാശക്കൊട്ടിനിടെ ബസിന്റെ മുകളിൽ നിന്ന് ചാടിയ യുവാവിന് പരിക്ക്

പാലക്കാട്: തരൂർ പഞ്ചായത്ത് പരിധിയിലെ തോണിപ്പാടം കുണ്ടുകാടിൽ യുഡിഎഫ് പ്രചാരണത്തിനിടെ അപകടകരമായ സംഭവമാണ് അരങ്ങേറിയത്. പ്രചാരണത്തിന്റെ ആവേശത്തിൽ യുവാവ് തുടർച്ചയായി വാഹനങ്ങളുടെ മുകളിലേക്ക് ചാടിയതോടെ അവസാനം അപകടത്തിൽപ്പെട്ടു പരിക്കേറ്റു. പ്രദേശവാസികളുടെ വിവരമനുസരിച്ച്, ആദ്യം ടിപ്പർ ലോറിയുടെ മുകളിൽ കയറിയാണ് യുവാവ് പ്രകടനം ആരംഭിച്ചത്. പിന്നീടെത്തിയ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിന്റെ മുകളിൽ ചാടുകയും കുറച്ച് നിമിഷങ്ങൾ അവിടെ നിന്നു ബാലൻസ് പുലർത്താൻ ശ്രമിക്കുകയും ചെയ്തു. ബസിന്റെ മുകളിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണതോടെ യുവാവ് ഗുരുതരമായി […]
Read more

ബിജെപി പ്രചാരണവാഹനം തടഞ്ഞു; രണ്ടുപേർക്കെതിരെ കേസ്

പാലക്കാട്: നെന്മാറതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രചാരണങ്ങൾ സജീവമായിരിക്കുമ്പോൾ, നെന്മാറയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവാഹനം തടഞ്ഞുനിർത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. നെന്മാറ നെല്ലിപ്പാടം സ്വദേശികളായ സിജിൽ (24), ദിനിൽ (28) എന്നിവർക്കെതിരെയാണ് നെന്മാറ പോലീസ് നിയമനടപടി സ്വീകരിച്ചത്. സംഭവം നെന്മാറ കോഴിക്കാട് റോഡ് പ്രദേശത്താണ് നടന്നത്. ബിജെപിയുടെ ഔദ്യോഗിക പ്രചാരണവാഹനം റോഡിലൂടെ സഞ്ചരിക്കുമ്പോൾ പ്രതികൾ ബൈക്ക് കുറുകെ നിർത്തി വാഹനം മുന്നോട്ട് പോകുന്നത് തടയുകയായിരുന്നു. ഈ സമയത്ത് നിയമസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സമീപത്ത് പരിശോധന […]
Read more

ആൽത്തറയിൽ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു

പാലക്കാട്: ആലത്തൂർ പുത്തിയങ്കം ദേശം ആൽത്തറയിൽ നിർമ്മിച്ച സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ഭംഗിയായി നടത്തി. ഗ്രാമീണ സാംസ്കാരിക മുന്നേറ്റത്തിനും കലാ പരിശീലനങ്ങൾക്കും വേദിയൊരുക്കുന്നതിന് ലക്ഷ്യമിട്ട് ഒരുക്കിയ ഈ കേന്ദ്രം ഇന്ന് മുതൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം എക്സൈസ് പ്രിവന്റി ഓഫീസർ അബ്ദുൽ ബാസിത് നിർവഹിച്ചു. വിവിധ കലാ-സാംസ്കാരിക പ്രവർത്തകർ, സമൂഹ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ വലിയ പങ്കാളിത്തത്തോടെ ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയിൽ ആര്യാട് സനൽ കുമാർ, ജോബ് ജോൺ, രോജിത രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. […]
Read more

ചുരംപാത സംരക്ഷണഭിത്തി നിർമാണം തുടങ്ങി

പാത പൂർണമായി നവീകരിക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ പദ്ധതി തയ്യാറാക്കിയെങ്കിലും ഏഴുവർഷമായിട്ടും തുടർനടപടിയായില്ല. ഇതേത്തുടർന്നാണ് കൂടുതൽ തകർന്നഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങിയത്. നിർമാണസ്ഥലത്തെ മണ്ണ് നീക്കിത്തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ 57.2 ലക്ഷംരൂപ ചെലവഴിച്ചാണ് ചുരം പാതയിൽ സംരക്ഷണഭിത്തി നിർമിക്കുന്നത്.
Read more

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം

പാലക്കാട്: ആലത്തൂർതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലത്തൂർ ടൗണിൽ ഡിസംബർ 10 നും ഡിസംബർ 13 നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വടക്കഞ്ചേരി, പാലക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെ സ്വാതി ജംഗ്ഷനിൽ എത്തി പുതിയ ബസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്വാതി ജംഗ്ഷൻ വഴി തന്നെ സർവീസ് നടത്തേണ്ടതാണ്. കാവശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മലമല മുക്കിൽ നിന്നും നെല്ലിയാങ്കുന്നം വഴി ദേശീയപാതയിൽ പ്രവേശിച്ച് സ്വാതി ജംഗ്ഷൻ വഴി ബസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ ഇതുവഴി […]
Read more

മണ്ണാർക്കാട് കൊടക്കാട് നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലേക്ക് പാഞ്ഞു കയറി അപകടം

പാലക്കാട്: കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മണ്ണാർക്കാട് കൊടക്കാട് നിയന്ത്രണം വിട്ടക്കാർ റോഡ് സൈഡിലേക്ക് പാഞ്ഞു കയറിയ അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കുള്ള ഒരാളെ പെരിന്തൽമണ്ണയിലേക്ക് മാറ്റി. ഉച്ചക്ക് രണ്ടു മണിയോടെയാണ് നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 
Read more

പാലക്കാട് വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ പോലീസിൻ്റെ പിടിയിൽ

പാലക്കാട്: പാലക്കാട്ട് വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ പിടിയിലായിൽ. പനമണ്ണ സ്വദേശി അഭിജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്.സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേരെ ഒളിവില്‍ പോകാൻ സഹായിച്ചത് അഭിജിത്താണെന്നാണ് പൊലീസ് പറഞ്ഞത്. തട്ടിക്കൊണ്ടുപോകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത വ്യവസായി വി.പി മുഹമ്മദാലിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമർദനം. ക്വട്ടേഷൻ സംഘമാണ് മർദിച്ചതെന്നാണ് കരുതുന്നത്. 70 കോടി ആവശ്യപ്പെട്ടായിരുന്നു മർദനം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മുഹമ്മദാലി. പട്ടാമ്പി മുതല്‍ ഇദ്ദേഹത്തെ അക്രമി സംഘം പിന്തുടരുന്നുണ്ടായിരുന്നു. മലപ്പുറം പാലക്കാട് അതിർത്തിയായ തിരുമിറ്റക്കോട് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.