Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

ആറന്മുള മുൻ എംഎൽഎ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥി

പത്തനംതിട്ട: ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടും. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. എട്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാലന്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
Read more

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് : ദര്‍ശനം കിട്ടാതെ ഇരുമുടിയുമായി മടങ്ങി തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. ദര്‍ശനം ലഭിക്കാതെ ഭക്തര്‍ മടങ്ങി. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിച്ച് നെയ്യഭിഷേഖം നടത്തിയാണ് ഭക്തര്‍ മാലയൂരി മടങ്ങിയത്. ഇന്നലെ തിരക്കില്‍പെട്ട് ദര്‍ശനം നടത്താന്‍ കഴിയാതെ വന്നവരാണ് പന്തളത്തെത്തി മാലയൂരിയശേഷം മടങ്ങിയത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘമാണ് ദര്‍ശനം നടത്താതെ മടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് പമ്പയില്‍ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് […]
Read more

ക്നാനായ ഹെറിറ്റേജ് ഗ്യാലറി നാടിന് സമർപ്പിച്ചു

കോട്ടയ: കടുത്തുരുത്തി വലിയപള്ളി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗ്യാലറി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വെഞ്ചരിച്ച് നാടിന് സമർപ്പിച്ചു. തുടർന്ന് കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്ജ് നാടമുറിച്ച് ഗ്യാലറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ക്നാനായ സമുദായത്തിൻ്റെ ചരിത്രം, അബ്രാഹത്തിൻ്റെ വിളിയിൽ ആരംഭിച്ച് ഇന്നും ജീവിക്കുന്ന സമുദായത്തിൻ്റെ വളർച്ചാ ഘട്ടങ്ങൾ അനാവരണം ചെയ്യുന്നതാണ് ഈ ഗ്യാലറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് […]
Read more

ശബരിമലയില്‍ ഭക്ത കുഴഞ്ഞുവീണ് മരിച്ചു; കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ല്‍ അധികം പേര്‍ മല ചവിട്ടി. https://youtu.be/oTw8m33yes0?si=6XVEK1BNslt8JsA1 ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂര്‍ വരെ നീണ്ടുനിന്നതായിരുന്നു. തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകള്‍ വരി നിന്നാണ് തീര്‍ത്ഥാടകര്‍ അയ്യനെ തൊഴുതു മടങ്ങുന്നത്. […]
Read more

ശബരിമലയിൽ തുടരുന്ന അനാസ്ഥ

പത്തനംതിട്ട : ഈ വർഷത്തെ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിനായ് ശബരിമലയിൽ നട തുറന്നതോടെ ഭക്തജനങ്ങൾ മുൻകാലങ്ങളിലേത് പോലെ ദുരിതത്തിലായി. ശബരിമലയിൽ ദേവസ്വം ബോർഡിന്റെയും, സർക്കാരിന്റെയും പിടിപ്പുകേടും അനാസ്ഥയും തുടരുന്നതിനാൽ ഭക്തർ ഏറെ പ്രതിസന്ധിയിലാകുന്ന കാഴ്ച്ചകളാണ് പുറത്തു വരുന്നത്. അയ്യപ്പ ഭക്തർക്ക് ആവശ്യത്തിന് കുടിവെള്ള സൗകര്യങ്ങളോ, ഭക്ഷണമോ ലഭിക്കുന്നില്ല എന്നതോടൊപ്പം തന്നെ എങ്ങും മണിക്കുറുകളോളം നീണ്ട നിരയും ഭക്തരെ അലട്ടുന്നു. വൃത്തിയുള്ളതും, ആവശ്യത്തിന് ഉതകുന്നതുമായ ശൗചാലയങ്ങളുടെ അഭാവവും അയ്യപ്പ ഭക്തരെ കുഴക്കുന്നു. കഴിഞ്ഞ ദിവസം നട തുറന്നപ്പോൾ […]
Read more

തിരുവല്ലയിൽ ഒന്നരവയസുകാരിയുടെ വായ പൊത്തിപ്പിടിച് സഹോദരിയെ പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
Read more

കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ചുക്കുകാപ്പി വിതരണം ആരംഭിച്ചു

കോട്ടയം: 2025-2026 ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പി വിതരണം തുടങ്ങി. ദീർഘദൂര യാത്ര ചെയ്തെത്തുന്ന ഡ്രൈവർമാരിൽ വിശ്രമവും ഉന്മേഷവും നൽകി അപകടങ്ങൾ കുറയ്ക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാലാ സബ് ഡിവിഷന്റെ ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിലും, കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ പൊൻകുന്നത്തുമായിരുന്നു ആദ്യഘട്ട ഉദ്ഘാടനം. കഴിഞ്ഞ ദിവസം എരുമേലി മാക്കിൽ കവലയിലും ജില്ലാ […]
Read more

ആദ്യഘട്ടത്തില്‍ ഓടിക്കുന്നത് 450 ബസുകള്‍; മണ്ഡലകാല സര്‍വ്വീസിനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: മണ്ഡലകാല സര്‍വ്വീസിനൊരുങ്ങി കെഎസ്ആര്‍ടിസി . ആദ്യഘട്ടത്തില്‍ 450 ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വീസ് ഓരോ മിനിറ്റിലും മൂന്ന് ബസുകള്‍ വീതം ഭക്തരുടെ തിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്തും. 202 ബസുകളാണ് ചെയിന്‍ സര്‍വീസിനായി നിലവില്‍ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്‌ലോര്‍ എസി, ലോ ഫ്‌ലോര്‍ നോണ്‍ എസി ബസുകള്‍ ഉള്‍പ്പെടെയാണിത്. 248 ദീര്‍ഘദൂര സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്. https://youtu.be/xKrjKQ22AjQ?si=c5OsOITc2hetK4IQ തിരുവനന്തപുരം, […]
Read more

സ്വർണ്ണ പാളി വിവാദം; ശാസ്ത്രീയ പരിശോധന പൂർത്തിയായി

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയോടെ അവസാനിച്ച പരിശോധനയിൽ കട്ടില്പാളികളിൽ നിന്നും ശ്രീകോവിലിനെ ചുറ്റിയുള്ള സ്വർണപൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. സോപാനത്തിലെ പാളികൾ പരിശോധനക്ക് ശേഷം തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയ്ക്കുശേഷം സംഘം ഇന്ന് സന്നിധാനത് നിന്ന് മടങ്ങും. പാളികളുടെ കാലപ്പഴക്കം പരിശോധിക്കുന്നത് അവ വ്യാജമാണോയെന്ന കാര്യത്തിൽ നിർണായകമാകുമെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു. ഇതേസമയം, കേസിലെ പ്രതിയും മുൻ ദേവസ്വം സെക്രട്ടറിയുമായ ജയശ്രിയുടെ […]
Read more

ശബരിമല ദര്‍ശനം: വന്‍ ഭക്തജനതിരക്ക്; ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തര്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്ക്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തര്‍. ഒന്നര ദിവസത്തിനിടെ 1,63,000 ല്‍ അധികം പേര്‍ മല ചവിട്ടിയെന്നാണ് കണക്ക്. ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂര്‍ വരെ നീണ്ടുനിന്നു. തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാന്‍ പമ്പ മുതല്‍ ക്രമീകരണം ഉണ്ടാകും. സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകാരെ കടത്തി വിടുക. https://youtu.be/8lawsRoWknY?si=udjq-qSlcrZrLmm1 ഇന്നലെ ശരാശരി 6 മണിക്കൂര്‍ വരെ […]
Read more
Advertisement
WhiteswanTV Footer