Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

ശബരിമല സ്വര്‍ണപ്പാളി; സന്നിധാനത്ത് എസ്‌ഐടിയുടെ നിര്‍ണായക പരിശോധന

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം നിര്‍ണായക പരിശോധന ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്‌ഐടി. സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടി സ്വര്‍ണപാളികള്‍ ഇളക്കിമാറ്റിയിരിക്കുയാണ്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. സ്വര്‍ണക്കൊളളയില്‍ സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നല്‍കിയ ഹര്‍ജി ദേവസ്വം ബെഞ്ച് പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗില്‍ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ദേവസ്വം […]
Read more

മണ്ഡല കാലം: ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല.പമ്പയില്‍ പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടിലാണ് അയ്യപ്പഭക്തര്‍. ബയോ ടോയ്ലറ്റുകള്‍ ഉള്‍പ്പെടെ ക്രമീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ബയോ ടോയ്‌ലറ്റിനുള്ള സാമഗ്രികള്‍ കൊണ്ടുവന്നെങ്കിലും ഇതുവരെ സജ്ജീകരിച്ചില്ല. പണം കൊടുത്തു ഉപയോഗിക്കുന്ന ശുചിമുറകളും പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായിട്ടില്ല പ്രവര്‍ത്തിക്കുന്നവയിലാകട്ടെ വന്‍തിരക്കാണ്. ഭക്തര്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു അതും നടപ്പായിട്ടില്ല. അതേസമയം ശബരിമലയുടെ ഖ്യാതി ഇല്ലാതാക്കാന്‍ ഒരു ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറയുന്നത്. ദുഷ്ടലാക്കുള്ള ഇത്തരക്കാരെ […]
Read more

സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

പത്തനംതിട്ട: സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ നാളെ കോണ്‍ഗ്രസില്‍ ചേരും. നിലവില്‍ ഇവര്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നാളെ ശ്രീനാദേവി കുഞ്ഞമ്മയെ കെപിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കും. നാളെ രാവിലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡിസിസിയില്‍ വെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. സിപിഐ ടിക്കറ്റില്‍ മത്സരിച്ച പള്ളിക്കല്‍ ഡിവിഷന്‍ തന്നെ ശ്രീനാദേവിക്ക് മത്സരിക്കാന്‍ നല്‍കുക എന്നാണ് വിവരം. നവംബര്‍ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടുവെന്നും […]
Read more

കോൺഗ്രസ്സിനെ എതിർത്ത് ചിറ്റാറിൽ ലീഗിന്റെ സ്ഥാനാർഥി

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് ചിറ്റാര്‍ ഡിവിഷനില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ തീരുമാനം. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും യൂത്ത് ലീഗ് ദേശീയ ഭാരവാഹിയുമായ നിതിന്‍ കിഷോറാണ് ചിറ്റാര്‍ ഡിവിഷനില്‍ മത്സരിക്കുന്നത്. തിരുവല്ലയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് യോഗത്തിലാണ് തീരുമാനം. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട […]
Read more

സ്വർണ്ണ പാളി വിവാദം: സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ

പത്തനംതിട്ട: ശബരിമല സ്വർണ്ണകൊള്ള കേസിൽ സന്നിധാനത്തിലെ ശാസ്ത്രീയ പരിശോധന നാളെ നടക്കും. അന്വേഷണത്തിനുള്ള പ്രത്യേക സംഘം പമ്പയിൽ എത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനാ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. കൂടാതെ, പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണവും ചെമ്പും പാളികളിൽ നിന്നും സാമ്പിളുകൾ എടുക്കാനാണ് തീരുമാനം. ശാസ്ത്രീയ പരിശോധന കേസിനുള്ള തെളിവുകൾ ശക്തിപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇതേസമയം […]
Read more

ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ്ങിന് ഡിസംബർ 2 വരെ ഒഴിവില്ല

പത്തനംതിട്ട: മണ്ഡലകാല മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍ നിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാം പടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് സ്വീകരിക്കും. 6.30ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. തുടര്‍ന്ന് മാളികപ്പുറം […]
Read more

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ

മല്ലപ്പള്ളി: മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. മല്ലപ്പള്ളി ആനിക്കാട് സ്വദേശി സുബിൻ സുകുമാരനെയാണ് കീഴ്വായ്പൂർ പൊലീസ് പിടികൂടിയത്. യുവതിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ പ്രവേശിച്ച പ്രതി വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയിരുന്നു. കീഴ്വായ്പൂർ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.എ അൻസീം, സീനിയർ പോലീസ് ഓഫീസർ ദീപു, സിവിൽ […]
Read more

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയും കൂട്ടാളികളും പിടിയിൽ

അടൂർ: പത്തനംതിട്ടയിലെ അടൂരിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇളമണ്ണൂർ സ്വദേശി മഞ്ജു , പോരുവഴി സ്വദേശി നിഖിൽ, അടൂർ കനാൽ ഭാഗത്ത് വാടകവീട്ടിൽ താമസിക്കുന്ന സജിത്ത് എന്നിവരാണ് പിടിയിലായത്. അടൂർ സ്റ്റേഷൻ പരിധിയിൽ ഇളമണ്ണൂർ ആദിയ ഫിനാൻസ്, പാണ്ടിയഴികത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് 1,75,000 രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ സബ് ഇൻസ്‌പെക്ടർ അനൂപ് […]
Read more

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു. മുൻമന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് ബോര്‍ഡ് അംഗമായി ഇന്ന് ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്‍റെ കാലാവധി. ശബരിമല സ്വർണക്കൊളള വിവാദം തുടരുന്നതിനിടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർ‍ഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കുന്നത്. പ്രസിഡന്‍റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും […]
Read more

ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി; 18,741 പൊലീസുകാരെ വിന്യസിക്കുമെന്ന് ഡിജിപി

പത്തനംതിട്ട: സുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ. ആറ് ഘട്ടങ്ങളായി മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവ് പൂർത്തിയാകുന്നത് വരെയുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു റവാഡ ആസാദ് ചന്ദ്ര ശേഖർ. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ഇത്തരത്തിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ എസ്.പിമാർ, അഡീഷണൽ എസ്.പിമാർ, ഡി.വൈ,എസ്.പിമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, […]
Read more
Advertisement
WhiteswanTV Footer