Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

മെഡിക്കല്‍ ചരിത്രത്തില്‍ പുതു അധ്യായം; ചരിത്ര നേട്ടവുമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ചരിത്ര നേട്ടം കൈവരിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രി. ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലാണ് നേത്രപടല അന്ധതയ്ക്ക് പ്രതിവിധിയായ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. കോവളം സ്വദേശിയായ 59 വയസുകാരനാണ് കഴിഞ്ഞ 24-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രോഗി നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ കണ്ണാശുപത്രികളിലും ചില സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മാത്രമായി പരിമിതമായിരുന്ന ഈ ശസ്ത്രക്രിയയാണ് തിരുവനന്തപുരം […]
Read more

മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്ക്കാർ 2026 ഏറ്റുവാങ്ങി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ

പാലക്കാട്: മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്ക്കാർ 2026 ഏറ്റുവാങ്ങി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയാണ് പുരസ്കാരം നൽകിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പുരസ്കാരം സമ്മാനിച്ചു. ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ 2026ലെ മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്‌കാരത്തിനാണ് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ അർഹനായത്. തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരം സമ്മാനിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ […]
Read more

സൗഹൃദ അന്തരീക്ഷത്തിൽ കേരളം ലോകത്തിന് മാതൃക’; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :വ്യാവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാമത് ലോക കേരളസഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് എംബസി ഇല്ലാത്ത രാജ്യങ്ങളിൽ നോർക്ക പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം ഉയർന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. എംബസി പോലും ഇല്ലാത്ത രാജ്യങ്ങളിൽ കേരള സർക്കാരിന് എന്തെല്ലാം ഇടപെടലുകൾ നടത്താൻ സാധിക്കുമെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും, ഇക്കാര്യത്തിൽ ഗൗരവമായ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ സുരക്ഷിതത്വമാണ് ഏറ്റവും പ്രധാനം എന്നും, […]
Read more

ഓട്ടിസം ബാധിതനായ കുട്ടിക്കെതിരായ ലൈംഗികാതിക്രമം; അധ്യാപകന്‍ കുറ്റക്കാരനെന്ന് വിധി

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ്‌ കുമാർ (56) ആണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം കൂടുതൽ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ സ്വദേശിയായ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകൾക്കായി തിരുവനന്തപുരത്ത് താമസിച്ചിരുന്നതിനിടെയാണ് സംഭവം. തിരുവനന്തപുരം നഗരത്തിലെ ഒരു സ്കൂളിൽ മൂന്നാം ക്ലാസ് […]
Read more

എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കി: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കിയെന്നും ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫ് കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കി. ബജറ്റില്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോണ്‍ഗ്രസ് തകര്‍ത്തതു പോലെ കേരളത്തെ […]
Read more

ഉദ്യോഗസ്ഥയോട് ലൈംഗികച്ചുവയോടെ പെരുമാറി; കെഎസ്ഐഇ എംഡി ബി ശ്രീകുമാറിന് സ്ഥലം മാറ്റം

തിരുവനന്തപുരം: ഉദ്യോഗസ്ഥയോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന കേസിൽ പ്രതിച്ചേർക്കപ്പെട്ട കെഎസ്ഐഇ എംഡി ബി ശ്രീകുമാറിനെ സ്ഥലം മാറ്റി. വലിയ വിവാദങ്ങൾക്കൊടുവിലാണ് വ്യവസായ വകുപ്പിന്റെ സ്ഥലംമാറ്റം. ഓഫീസിൽ വെച്ച് ശ്രീകുമാർ മോശമായി പെരുമാറി എന്നായിരുന്നു ഉദ്യോഗസ്ഥയുടെ പരാതി. പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ശ്രീകുമാർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടുകയായിരുന്നു. ശ്രീകുമാറിനെതിരെ ഇടതു സംഘടനകളടക്കം പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പരാതിയിൽ വ്യവസായ വകുപ്പ് അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പരാതിക്കാരിയും പ്രതിയും ഒരു ഓഫീസിൽ ജോലി ചെയുന്നത് ശരിയല്ല എന്ന […]
Read more

നിർണായക നീക്കം: വി ഡി സതീശൻ തരൂരിന്റെ വീട്ടിലെത്തി; തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിൽ ഐക്യം

തിരുവനന്തപുരം: ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തലസ്ഥാനത്തെ വഴുതയ്ക്കാട്ടെ തരൂരിന്റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുവരും വിശദമായ ചർച്ച നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്ന് തരൂർ സതീശന് വാക്കുനൽകിയതായാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച തരൂർ, കോൺഗ്രസിന്റെ വിജയമാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനായി സജീവമായി പ്രവർത്തിക്കുമെന്നും പറഞ്ഞു. “കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിജയം തന്നെയാണ് എന്റെ ലക്ഷ്യം. ഒറ്റ പാർട്ടി മാത്രമേ എന്റെ ജീവിതത്തിലുളളൂ. […]
Read more

ഇവനെന്നല്ല വിളിച്ചത്, ഇവരൊക്കെ എന്നാണ് പറഞ്ഞത്: ശിവൻകുട്ടിയെ ആക്ഷേപിച്ചില്ലെന്ന് ആവർത്തിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ശിവൻകുട്ടിയെ ഇവനെന്ന് വിളിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇവനെന്ന് വിളിക്കുന്നത് വീഡിയോ അടക്കം പുറത്തുവന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. ഇവനെന്നല്ല, ഇവരൊക്കെ എന്നാണ് താൻ പറ‍ഞ്ഞത്. അത് നിങ്ങളായി മാറ്റിയ്ക്കേണ്ടെന്നും സതീശൻ പറഞ്ഞു. ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും അദ്ദേഹത്തോട് ഏറ്റുമുട്ടാനില്ലെന്നും സതീശൻ വ്യക്തമാക്കി. അദ്ദേഹത്തോട് തർക്കത്തിനും സംവാദത്തിനുമില്ലെന്നും സതീശൻ പറഞ്ഞു.
Read more

എക്സൈസിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കും: എം.ബി രാജേഷ്

തിരുവനന്തപുരം: എക്സൈസ് സേനയിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ്. എക്സൈസ് സേനയെ നവീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഈ രണ്ട് സർക്കാരിന്റെ കാലത്ത് നടന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു. ആകെ 5,600 പേരുള്ള എക്സൈസ് സേനയിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പിഎസ്സി വഴി നടന്നത് 2,949 നിയമനങ്ങളാണ്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് 507 തസ്തികകൾ സൃഷ്ടിച്ചു. പിന്നീട് 246 സിവിൽ വനിതാ എക്സൈസ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ചു. ഇപ്പോൾ പുതിയതായി 134 […]
Read more

ഇ ശ്രീധരനെ പിന്‍തുണച്ച് വി ഡി സതീശന്‍: നല്ല പദ്ധതിയാണെങ്കില്‍ പിന്തുണക്കും

തിരുവനന്തപുരം: സര്‍ക്കാരിനിപ്പോള്‍ ഇ ശ്രീധരനോട് താല്‍പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിവേഗ റെയില്‍ പദ്ധതിനല്ലതാണെങ്കില്‍ പിന്തുണക്കും. അതല്ല മറിച്ച പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കില്‍ എതിര്‍ക്കും. സാധാരണക്കാരെ ബാധിക്കുമെങ്കില്‍ പദ്ധതി അനുവദിക്കില്ല. ഇ ശ്രീധരന്‍ മുന്നോട്ട വെച്ച് അതിവേഗപാത നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലൊ. ഞാന്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രശ്നമുള്ളോ എന്നും വി ഡി സതീശന്‍ ചോദിച്ചു. സ്പ്രിംഗ്ലര്‍ കേസില്‍ കക്ഷിയല്ല. പദ്ധതിയുമായി മുന്നോട്ട് പോയില്ല. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്നാണോ പദ്ധതി ഉപേക്ഷിച്ചത്. കെ ഫോണ്‍ കോടികള്‍ നഷ്ടമുണ്ടാക്കിയ പദ്ധതി. […]
Read more
Advertisement
WhiteswanTV Footer