Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

സംസ്ഥാനനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് 6,640 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയും ഗ്രാമിന് 830 രൂപ ഇടിഞ്ഞ് 13,890 രൂപയുമായി. തുടർച്ചയായി സ്വർണത്തിലുണ്ടാകുന്ന ഇടിവ് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് കൂടുതൽ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ജനുവരി 29നുശേഷമാണ് സ്വർണവിലയിൽ കനത്ത ഇടിവ് തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,880 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ കഴിഞ്ഞ ശനിയാഴ്ച പവൻ വില 6,320 രൂപ ഇടിഞ്ഞ് 1,17,760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കനത്ത […]
Read more

പൊലീസുകാരുടെ ജോലി സമയം പരിമിതപ്പെടുത്തണം; ആവശ്യവുമായി സംഘടനകൾ

തിരുവനന്തപുരം: പൊലീസുകാരുടെ ജോലി സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടനകൾ. ആഴ്‌ചയിൽ ഒരു ദിവസം നിർബന്ധമായും വിശ്രമം അനുവദിക്കണമെന്നും ആവശ്യം. കാക്കി യൂണിഫോമിന് പുറമെ മറ്റൊരു യൂണിഫോം കൂടി സേനയ്ക്ക് കണ്ടെത്തണമെന്നും നിർദേശം. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പഠന റിപ്പോർട്ടിലാണ് ഇത്തരത്തിലുള്ള വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻസ്പെക്ടർ റാങ്കിലുള്ള പൊലീസുകാരുടെ സംഘടനയാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസുകാരുടെയും വിദഗ്‌ധരുടെയും അഭിപ്രായം തേടിയാണ് നാളെയുടെ പൊലീസ് ഇങ്ങനെയാവണം എന്ന തലക്കെട്ടോടെ […]
Read more

പത്താം ക്ലാസ് പൊതുപരീക്ഷ മാർച്ച് 5 മുതൽ; പരീക്ഷാഫലം മേയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. മേയ് 7ന് […]
Read more

കേന്ദ്ര ബജറ്റ് 2026; സ്കൂൾ വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായി അവഗണിച്ചു: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയെ 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ പൂർണ്ണമായും അവഗണിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്കൂൾ തലത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർദ്ധനവിനോ യാതൊരു പ്രാധാന്യവും നൽകാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ബജറ്റിലെ വിദ്യാഭ്യാസ നിർദ്ദേശങ്ങൾ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമാണ് ഊന്നൽ നൽകുന്നതെന്നും, എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറയാകുന്ന സ്കൂൾ വിദ്യാഭ്യാസ […]
Read more

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 […]
Read more

നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ സഹപാഠികൾ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു

തിരുവനന്തപുരം: കീഴാറൂർ ഈരാറ്റിന്‍പുറം ആറ്റുകടവിൽ നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുത്തി. കാട്ടാക്കട പി.ആർ. വില്യം സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയുമായ അഭിനവ് ആണ് മരണപ്പെട്ടത്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ ആറു വിദ്യാർത്ഥികൾ വൈകുന്നേരം കുളിക്കാൻ ആറ്റുകടവിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. […]
Read more

കേന്ദ്ര ബജറ്റിൽ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷ: റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ. നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യായമായ കാര്യങ്ങൾക്ക് പോലും പലപ്പോഴും നമ്മൾ ബുദ്ധിമുട്ടുകയാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കേരളത്തിന് ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി സന്തോഷ് കുമാർ എം.പി പറഞ്ഞു. കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ഒട്ടും കുറവില്ല. കേരളം ഇവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടാണ് കേന്ദ്രത്തോട് ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രത്യേക സാമ്പത്തിക […]
Read more

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജി.എസ്. ഭവനിൽ ഗോപിയുടെയും ശകുന്തളയുടെയും മകൻ ജി. എസ്. സന്തോഷ് ആണ് മരിച്ചത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടെയാണ് സന്തോഷ് കുഴഞ്ഞുവീണത്. ഉടൻ തന്നെ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് സന്തോഷ് നേരത്തെ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ എതിർവശത്ത് റെഡിമെയ്ഡ് വസ്ത്രശാല നടത്തിവരികയായിരുന്നു അദ്ദേഹം. ഭാര്യ: വിന്ദ്യ. മകൾ: ധ്വനി. […]
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും

തിരുവനന്തപുരം: കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജി നാളെ പരിഗണിക്കാനാണ് സാധ്യത. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടുവെന്നും ഇതുവരെ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. ഈ സാഹചര്യത്തിൽ പോറ്റിക്ക് ജയിൽമോചനം ലഭിക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. മുൻപ് അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും ഇരുകേസുകളിലും ജാമ്യഹർജി നൽകിയിട്ടുണ്ട്. ഹർജികൾ നാളെ കോടതി പരിഗണിക്കും. കേസിലെ മറ്റൊരു […]
Read more

രാജ്യത്ത് ആദ്യമായി ‘ഇൻക്ലൂസീവ് ടൂറിസം പോളിസി’ പ്രഖ്യാപിക്കാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ‘ഇൻക്ലൂസീവ് ടൂറിസം പോളിസി’ പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി കേരള ടൂറിസവും ദ ഹിന്ദു മീഡിയ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ അന്താരാഷ്ട്ര കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. വിനോദസഞ്ചാരം എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഇൻക്ലൂസീവ് ടൂറിസം’ എന്ന ആശയം മുൻനിർത്തി കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർ, വയോധികർ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെ സമൂഹത്തിലെ […]
Read more
Advertisement
WhiteswanTV Footer