Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ സഹപാഠികൾ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കീഴാറൂർ ഈരാറ്റിന്‍പുറം ആറ്റുകടവിൽ നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുത്തി.

കാട്ടാക്കട പി.ആർ. വില്യം സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയുമായ അഭിനവ് ആണ് മരണപ്പെട്ടത്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ ആറു വിദ്യാർത്ഥികൾ വൈകുന്നേരം കുളിക്കാൻ ആറ്റുകടവിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്.

ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാല്‍ അഭിനവ് വെള്ളത്തില്‍ താഴ്ന്നു പോയി.

നാട്ടുകാര്‍ അറിയിച്ച് പൊലീസും അഗ്‌നി രക്ഷാസേനയും എത്തി. പിന്നീട് നടത്തിയ തെരച്ചിലിലാണ് അഭിനവിന്റെ മൃതദേഹം കിട്ടിയത്. ആര്യങ്കോട് പൊലീസ് കേസെടുത്തു. മൃതദേഹം തുടർനടപടികൾക്ക് നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് മാറ്റി.

Recent News

Advertisement
WhiteswanTV Footer