സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

പോറ്റിയെ കേറ്റിയെ പാട്ടിൽ തിരിച്ചടി; കേസെടുക്കേണ്ടന്ന് എഡിജിപി

തിരുവനന്തപുരം: വിവാദമായ ‘പോ​റ്റിയെ കേ​റ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പൊലീസിന് നിർദേശം നൽകിയത്. കേസെടുത്തത് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ നിന്ന് ഗാനം നീക്കം ചെയ്യുന്നതിനായി മെ​റ്റയ്ക്ക് യൂട്യൂബിനും കത്ത് നൽകില്ലെന്നും അറിയിച്ചു. നിലവിൽ പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസിൽ ഒരു പരാതിയാണ് നൽകിയിട്ടുള്ളത്. ഈ ഗാനം സൈബർ ഓപ്പറേഷൻ വിഭാഗം പരിശോധിച്ച ശേഷമാണ് കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചത്. അതിനുശേഷമാണ് ഗാനത്തിനെതിരെ കേസ് രജിസ്​റ്റർ ചെയ്തത്. കേസ് നിലനിൽക്കില്ലെന്ന […]
Read more

കോണ്‍ഗ്രസ്സ് കോര്‍ കമ്മിറ്റി യോഗം ഇന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗം ഇന്ന്. കോര്‍ കമ്മറ്റി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് കെ.പി.സി.സി ഓഫീസില്‍ നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉള്ള യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാവും. തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. ജനുവരിയോടു കൂടി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകാനാണ് തീരുമാനം. പാരഡി ഗാന വിവാദത്തില്‍ പ്രതികളായവര്‍ക്ക് മുഴുവന്‍ സംരക്ഷണവും നല്‍കുന്ന കാര്യവും യോഗത്തില്‍ ഉയരും. കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി അധ്യക്ഷന്‍ മാരുടെയും […]
Read more

21.37 ​ഗ്രാം എംഎഡിഎംഎ യുമായി നാലുപേർ പിടിയിൽ

തിരുവനന്തപുരം: നിരോധിധ ലഹരിമരുന്നുകളുമായി നിരവധി ക്രിമിനൽകേസുകളിലെ പ്രതികളായ സഹോദരങ്ങളടക്കം നാല് പേർ പിടിയിൽ. പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് , അനുജൻ ഷമീർ , കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ , മുഫാസിൽ എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും, മംഗലപുരം പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 21.37 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ വെട്ടുറോഡ് ഭാഗത്ത് വെച്ച് ഓട്ടോ തടഞ്ഞാണ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതികളായ […]
Read more

കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. കേരളത്തിന്റെ അഭിമാനമായ മേളയ്ക്ക് മുപ്പതാം കൊല്ലം നേരിടേണ്ടി വന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍ അടക്കം 19 സിനിമകള്‍ക്ക് കേന്ദ്രം സെന്‍സര്‍ ഇളവ് അനുവദിക്കാതെ വന്നതോടെയാണ് മേള പ്രതിസന്ധിയിലായത്. പിന്നാലെയുയര്‍ന്നത് കടുത്ത പ്രതിഷേധമായിരുന്നു. വ്യാപക വിമര്‍ശനത്തിന് പിന്നാലെ കേന്ദ്രം ആറ് സിനിമകള്‍ ഒഴികെ മറ്റ് ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഇളവ് നല്‍കുകയായിരുന്നു. വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം […]
Read more

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എഫ്ഐആർ, റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴുവൻ രേഖകളും കൈമാറുന്നതിനെതിരെ എസ്ഐടി എതിർപ്പ് രേഖപ്പെടുത്തി. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെങ്കിലും സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് എസ്ഐടി. ഇത്തരമൊരു നടപടി കൂടുതൽ പ്രതികളിലേക്ക് എത്താനുള്ള അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. […]
Read more

സിപിഎമ്മിൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിൽ ഇരുപതു വർഷത്തിനു ശേഷം തിരുവായ്ക്ക് എതിർ വായ് ഉണ്ടാവുകയാണ്. ഗവർണറുമായുള്ള ഒത്തുതീർപ്പ്, പി.എം. ശ്രീ പദ്ധതിയിലെ കേന്ദ്ര സർക്കാരുമായുള്ള രഹസ്യധാരണ എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചിലർ എതിർത്തത് ഇതിൻ്റെ സൂചനയാണ്. തുടർഭരണത്തിനു ശേഷം മുഖ്യമന്ത്രി സ്വീകരിച്ച ഏകാധിപത്യ സമീപനങ്ങളിൽ പുകഞ്ഞുകൊണ്ടിരുന്ന സിപിഎമ്മിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. സിപിഎം ദേശീയ സെക്രട്ടറി എം.എ. ബേബി, സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ, ചില പ്രമുഖ മന്ത്രിമാർ എന്നിവർ സമീപകാലത്ത് […]
Read more

ലൈംഗികാതിക്രമ കേസില്‍ പി.ടി.കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാലാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. കന്റോണ്‍മെന്റ് പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറി ചെയര്‍മാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. നവംബര്‍ 27 ന് സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കേസെടുത്തത്. നവംബര്‍ […]
Read more

ശബരിമല സ്വർണക്കൊള്ള; പ്രവാസി വ്യവസായിയിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രവാസി വ്യവസായിയിൽ നിന്ന് മൊഴിയെടുത്തു എസ്ഐടി. ഇന്നലെ വൈകുന്നേരമാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്നാണ് എസ്ഐടി വിശദമായ മൊഴിയെടുത്തത്. ഫോൺ വഴി വിശദാംശങ്ങൾ ചോദിച്ചിരുന്നു എസ്ഐടി മൊഴിയെടുത്തത്. കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രവാസി അന്വേഷണ സംഘത്തിന് കൈമാറിയത്. പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിറകിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചെന്ന രമേശ് ചെന്നിത്തലയുടെ പരാതിയിൽ ആരോപണ വിധേയനായ ദുബായ് […]
Read more

സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറും

തിരുവനന്തപുരം: കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷിക്ഷേമ ഇടപെടലായി ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറും. ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി, ‘സവിശേഷ – Carnival of the Different’ എന്ന പേരിലാണ് ഭിന്നശേഷി സർഗ്ഗോത്സവത്തിന് […]
Read more

ഒരേ ദിവസം ഒന്നിലധികം മോഷണം: കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പൊലീസ് കസ്റ്റഡിയില്‍. നേമം സ്വദേശിയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ തിരുവനന്തപുരം പാറശ്ശാലേ കേന്ദ്രീകരിച്ച് നടത്തിയ വ്യത്യസ്ഥ മോഷണ കേസുകളിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 71 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. പാറശ്ശാല പോലീസാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്. തിരുവനന്തപുരത്തെ ആഢംബര ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ഭാഗത്ത് രണ്ട് വീടുകളില്‍ നിന്നായി 30 പവനോളം സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുമാണ് ഇയള്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. പാറശ്ശാല […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.