സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം

തിരുവനന്തപുരം: വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. റൂമിൽ താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. തീയണക്കാൻ ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്.
Read more

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍. മൂന്നു ദിവസത്തെ വിശദമായ വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം വരുന്നത്. അതേസമയം, കേസിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വകുപ്പുകളും പോലീസ് ചേർത്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ, […]
Read more

ബന്ധുക്കളുടെ മർദനത്തിൽ വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പൂരിൽ ബന്ധുക്കളുടെ മർദനത്തെ തുടർന്ന് സത്യരാജ് (60) എന്ന വയോധികൻ മരിച്ചതായി പരാതി. സഹോദരന്റെ വീട്ടിലുണ്ടായ സാമ്പത്തിക തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇരുമ്പുവടികൊണ്ട് തലയ്ക്കും നെഞ്ചിലുമേറ്റ അടിയാണ് മരണകാരണം. സംഭവത്തിൽ ആര്യൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ വൈകിയെന്ന് കുടുംബം ആരോപിക്കുന്നു.
Read more

ആർ.സി.സിയുടെ പുതിയ 14 നില ബ്ലോക്ക് ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: വളരെക്കാലമായി വൈകിക്കൊണ്ടിരിക്കുന്ന പുതിയ 14 നില കെട്ടിടം 2026 ജനുവരിയിൽ പ്രവർത്തനക്ഷമമാക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 187 കോടി രൂപ ചെലവിലാണ് ഈ അത്യാധുനിക സൗകര്യമുള്ള കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കാരണം ആശുപത്രി നേരിടുന്ന സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരിഹരിക്കുകയെന്നതാണ് ഈ പുതിയ ബ്ലോക്കിന്റെ പ്രധാന ലക്ഷ്യം. സൗകര്യങ്ങൾ: ​ബെഡ്ഡുകളുടെ എണ്ണം: നിലവിലുള്ള 350-432 ബെഡ്ഡുകളിൽ നിന്ന് ഏകദേശം 600 ബെഡ്ഡുകളായി ശേഷി വർദ്ധിക്കും.   ​പ്രധാന […]
Read more

തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം തർക്കം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ബീമാപള്ളിയിലും പൂന്തുറയിലും തർക്കവും നേരിയ സംഘർഷവും. ബീമാപള്ളി ഗവ. യുപിഎസിലെ ബൂത്തിൽ ആറു മണിയായപ്പോഴും വോട്ട് ചെയ്യാനുള്ള വരിയിൽ നൂറോളം പേരുണ്ടായിരുന്നു. വോട്ടിങ് ആദ്യം മുതലേ മന്ദഗതിയിലായിരുന്നുവെന്നാരോപിച്ച് വരിയിലുണ്ടായിരുന്നവർ ബഹളമുണ്ടാക്കി. ഇവിടെ രാവിലെ പതിനഞ്ച് മിനിട്ടോളം വോട്ടിങ് യന്ത്രം പ്രവർത്തിച്ചിരുന്നില്ല. ഇതിൽവന്ന താമസമാണ് പിന്നീടും നേരിട്ടതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ആറു മണിക്ക് വരിയിൽ നിന്നവർക്ക് പ്രിസൈഡിങ് ഓഫീസർ ടോക്കൺ നൽകിയശേഷം ബൂത്തിന്റെ ഗേറ്റ് അടച്ചു. എന്നാൽ ഇതിനു ശേഷവും വോട്ടർമാർ […]
Read more

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിനെ കുറിച്ചുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് ഇന്ന് മൊഴി നൽകും. രാവിലെ 11 മണിയോടെയാണ് ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴിയെടുപ്പ് നടക്കുക. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നത്രയും എല്ലാം വ്യക്തമാക്കുമെന്ന് ചെന്നിത്തല അറിയിച്ചു. സംഭവം സംബന്ധിച്ച വിവരം നൽകിയ വ്യവസായിയെയും ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് വിവിധ വിഷയങ്ങളിൽ ഈ വ്യവസായി നൽകിയ വിവരങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും, സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റതാണെന്ന് […]
Read more

കാർ മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥയ്ക്കും സഹപ്രവർത്തകനും പരിക്ക്

തിരുവനന്തപുരം : പൊന്മുടി സ്റ്റേഷനിലെ വനിതാ പോലീസിനെയും കൊണ്ടുപോയ കാർ അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചേ 5.45-ഓടെ ആര്യനാട്ടു നിന്നും പറണ്ടോട് പോകുന്ന വഴിയിൽ ചേരപ്പള്ളി വളവിലാണ് സംഭവം. കാറിലുണ്ടായിരുന്ന പൊന്മുടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ ആര്യനാട് സ്വദേശിനി ശ്രീദേവി (52), ഈ സ്‌റ്റേഷനിെല നിയമസഹായ വിഭാഗത്തിലെ ജീവനക്കാരനുമായ വട്ടിയൂർക്കാവ് സ്വദേശി അരുൺ (38) എന്നിവർക്കാണ് പരിക്കേറ്റത്. തിരഞ്ഞെടുപ്പായതിനാൽ രാവിലെ തന്നെ സ്റ്റേഷനിൽ എത്താനായി അരുണിന്റെ കാറിലായിരുന്നു ശ്രീദേവി യാത്ര ചെയ്തത്. ഇരുത്തലമൂലയിൽ നിന്നും സഹവനിതാ പോലീസ് ഉദ്യോഗസ്ഥയെയും […]
Read more

നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; വഞ്ചിയൂരില്‍ സംഘര്‍ഷം, ആരോപണം നിഷേധിച്ച് സിപിഎം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വഞ്ചിയൂരില്‍ സംഘര്‍ഷം. സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നൂറിലേറെ കള്ളവോട്ട് നടന്നെന്നും വാര്‍ഡില്‍ റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി. ബിജെപി പ്രവര്‍ത്തകനെ മര്‍ദിച്ചതായും ആരോപണമുണ്ട്. വഞ്ചിയൂര്‍ ഭാഗം രണ്ടില്‍ വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്‌തെന്നും ഇതിനകം നൂറില്‍പ്പരം കള്ളവോട്ട് നടന്നുകഴിഞ്ഞതായും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ […]
Read more

തിരുവനന്തപുരം ജില്ലയിൽ വോട്ടിങ് ശതമാനം 67.42

തിരുവനന്തപുരം : ജില്ലയിലെ ഗ്രാമീണമേഖലയിൽ വോട്ടിങ് ശതമാനം കൂടിയപ്പോൾ നഗരമേഖലയിൽ കുറഞ്ഞു. കഴിഞ്ഞ രണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലായി ജില്ലയിലെ വോട്ടിങ് ശതമാനം കുറഞ്ഞുവരുകയാണ്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ജില്ലകളിൽ പിന്നിൽ തിരുവനന്തപുരമാണ്. രാവിലെമുതൽ മെല്ലെ മെല്ലെയാണ് ജില്ലയിലാകമാനം വോട്ടിങ് ശതമാനം വർധിച്ചത്. എന്നാൽ, ഉച്ചകഴിഞ്ഞതോടെ കോർപ്പറേഷനിലെ ശതമാനത്തിൽ കാര്യമായ വർധനയുണ്ടായില്ല. വോട്ടിങ് മെഷീനുകൾ പലയിടത്തും കേടായി. ഇത് നീണ്ട നിരയുണ്ടാക്കി. മിക്കയിടത്തും അരമണിക്കൂറിനുള്ളിൽ മെഷീനുകൾ ശരിയാക്കാനോ മാറ്റിവെക്കാനോ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രത്തിന്റെ […]
Read more

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് സെഷൻസ് കോടതിയോൾ വിധി പറയും. അടച്ചിട്ട മുറിയിൽ വാദം പൂർത്തിയാക്കിയ കേസിൽ, ഇന്ന് വിധി വരുന്നത് വരെ പൊലീസ് മറ്റു നടപടികൾ എടുക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. പരാതിക്കാരിയായ 23കാരിയുടെ മൊഴി രാഹുലിനെ ഗുരുതര പ്രതിസന്ധിയിലാക്കുന്ന തരത്തിലാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിവാഹാഭ്യർത്ഥന നടത്തി ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയതാണെന്നാണ് പരാതി. അതേസമയം, പരാതിക്കാരിയെ സൈബർ ആക്രമണത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.