Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വിജയകുമാര്‍ വീണ്ടും റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് നീട്ടിയത്. എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു വിജയകുമാര്‍. ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും നടപടികളില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. അതിനിടെ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി കോടതിയെ സമീപിച്ചു. എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെ എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തന്ത്രിക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. […]
Read more

ശബരി റെയില്‍പ്പാത: തുക അനുവദിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അങ്കമാലി – എരുമേലി ശബരി റെയില്‍ പദ്ധതിക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1900 കോടിയാണ് അനുവദിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്കും അയച്ചു. കേരളം നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. കഴിഞ്ഞ മന്ത്രിസഭായോഗമാണ് പണം നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതിക്കുള്ള ആകെ ചെലവ് 3,800.9 കോടിയാണ്. ഇതില്‍ 1900.4 കോടിയാണ് സംസ്ഥാനം നല്‍കുന്നത്. റെയില്‍പ്പാതയ്ക്കായി ഇനി ഏറ്റെടുക്കേണ്ട 391.6 ഹെക്ടര്‍ ഭൂമിക്കായി 1361 കോടി രൂപ കിഫ്ബി വഴി അനുവദിച്ച് ഉടന്‍ […]
Read more

മകളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പിതാവ് 17വർഷത്തിനുശേഷം അറസ്റ്റിൽ

തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചകേസിൽ ഒളിവിലായിരുന്ന പിതാവിനെ 17വർഷത്തിനുശേഷം അറസ്റ്റുചെയ്തു. കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്ത്. 2009- ലായിരുന്നു സംഭവം നടന്നത്. പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇയാൾ പോലീസ് പിടിയിലാവുന്നത്. വലിയതുറ എസ്.എച്ച്.ഒ. അശോക കുമാറിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read more

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് വർദ്ധനവ്; പവന് 2120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. പവന് 2,120 രൂപ കൂടി ഒരു പവന് 1,14,840 രൂപയും ഗ്രാമിന് 265 രൂപ ഉയർന്ന് 14,355 രൂപയുമായി. ആഗോള വിപണിയിൽ ഇന്നലെ രണ്ടുതവണയാണ് സ്വർണവിലയിൽ മാ​റ്റമുണ്ടായത്. രാവിലെ പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയും ഉച്ചയ്ക്കുശേഷം 1000 രൂപ കുറഞ്ഞ് 1,12,720 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി രണ്ടിനായിരുന്നു. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. ഫെബ്രുവരി […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണ്ണായക നീക്കവുമായി SIT. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ SIT നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ശബരിമല സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ഡല്‍ഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പോറ്റിയുമായുള്ള […]
Read more

വി എസ് അച്യുതാനന്ദനുള്ള പത്മവിഭൂഷൺ സ്വീകരിക്കില്ല; പാർട്ടി തീരുമാനം അംഗീകരിച്ച് കുടുംബം

തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ സ്വീകരിക്കുന്നില്ലെന്ന് കുടുംബം. പാർട്ടി തീരുമാനം കുടുംബം അംഗീകരിക്കുകയാണെന്ന് അറിയിച്ചു. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി എന്ത് നിലപാട് എടുക്കുമോ അതായിരിക്കും കുടുബത്തിനുമെന്ന് മകൻ അരുൺ‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻകാലങ്ങളിൽ ഇത്തരം പുരസ്കാരങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ നിരസിച്ചിരുന്നുവെന്നായിരുന്നു പാർട്ടിയുടെ നിലപാട്. പുരസ്കാരത്തിനർഹരായവർ ജീവിച്ചിരുന്നപ്പോഴായിരുന്നു അത്. വി.എസ് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടേയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തീരുമാനമെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പത്മവിഭൂഷൺ […]
Read more

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണിയാപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പോത്തൻകോട് മേലേ ചന്തവിളയിൽ വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു അപകടം. കണിയാപുരം വാടയിൽ മുക്ക് ക്രസന്റ് ഹൗസിൽ സുധി സുലൈമാനാണ് (28) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം സ്വദേശി ഷാഹിറിന് (26) ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ വെട്ടുറോഡ് ഭാഗത്ത് നിന്നും പോത്തൻകോട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണം തെറ്റി എതിർദിശയിൽ […]
Read more

വാഹനാപകടം; നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വെെദ്യപരിശോധന നടത്തി. മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഗുരുതരമായ മൂന്ന് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തിൽ വാഹനമോടിച്ചു, പരിക്കേറ്റവർക്ക് പ്രഥമശ്രുശ്രൂഷ നൽകാൻ തയ്യാറായില്ല, യഥാസമയം അപകടവിവരം പൊലീസിനെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ഉള്ളത്. അപകടശേഷം നടൻ കാർ നിർത്താതെ പോയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ളബിന് മുന്നിൽ വെച്ചായിരുന്നു അപകടമുണ്ടായത്. […]
Read more

റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: റോഡ് സുരക്ഷാ സംസ്കാരം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും കൈകോർക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയിൽ രൂപകൽപ്പന ചെയ്ത ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പദ്ധതിയുടെ പൈലറ്റ് റൺ മാവേലിക്കര താലൂക്കിലെ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെ പരിശീലനം നേടിയ 30 കേഡറ്റുകളുടെ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 460 രൂപ കുറഞ്ഞു

തിരുവനന്തപുരം: 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 460 രൂപയും പവന് 3680 രൂപയും കുറഞ്ഞു. ഒരു പവന് 1,13,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് വില 14,155 രൂപയാണ്. 18 കാരറ്റിന് ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായി. പവന് 3008 രൂപയാണ് ഇടിഞ്ഞത്. ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറയുന്നുണ്ട്. ആഗോള വിപണിയിലെ വിലവ്യത്യാസമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. ആഗോള തലത്തിൽ ഭൗമ- രാഷ്ട്രീയ സാഹചര്യങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer