സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

റിപ്പോർട്ടർ ടിവിക്കെതിരെ100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

തിരുവന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്‍റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് രാജീവ് ചന്ദ്രശേഖർ കേസ് നൽകിയത്. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ […]
Read more

അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകൻ പിടിയിൽ. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂരാണ് കൊലപാതകം നടന്നത്. വിജയകുമാരിയെയാണ് മകൻ അജയകുമാർ ക്രൂരമായി കൊലപ്പെടുത്തിയത്. അജയകുമാർ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിച്ചില്ല് കൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായിരുന്നു അജയകുമാർ.
Read more

ശബരിമല സ്വര്‍ണപാളി വിവാദം ; ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ചോദ്യം ചെയ്യുന്നത് ഒന്നിച്ചിരുത്തി

തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ തുടരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. നാളെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. കൂടാതെ പോറ്റിയുടെ കസ്റ്റഡി നീട്ടി ചോദിക്കാനും പ്രത്യേക അന്വേഷണസംഘം ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കസ്റ്റഡി കാലാവധി തീരും മുന്‍പ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി 29 ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ഇന്നലെയാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലകശില്‍പങ്ങളിലെ […]
Read more

കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയ; ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിരലുകൾ നഷ്ടമായ യുവതിയെ വലച്ച് വീണ്ടും മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള സംസ്ഥാന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നും ബോധപൂർവ്വമായ വീഴ്ച വന്നിട്ടില്ലെന്ന് മെഡിക്കൽ ബോർഡ് പറയുന്നു. രേഖകളിൽ കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നാണ് ബോ‍ർഡ് അവകാശപ്പെടുന്നത്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കോസ്മെറ്റിക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. ആശുപത്രി ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെങ്കിലും സിവിൽ കേസ് യുവതിക്ക് നൽകാമെന്ന് ബോർഡ് റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. ബന്ധപ്പെട്ട കോടതിയിൽ കേസ് നൽകാമെന്നാണ് ബോർഡ് തീരുമാനം. എന്നാൽ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്‌; നവംബർ ഒന്നുമുതൽ പ്രചരണം ആരംഭിക്കാൻ KPCC

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്. നവംബർ ഒന്ന് മുതൽ കേരളത്തിൽ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെപിസിസി തുടക്കം കുറിക്കും. ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം. ഡൽഹിയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പിനുള്ള കെ.പി.സി.സി തയ്യാറെടുപ്പും തന്ത്രങ്ങളും എ.ഐ.സി.സി നേതൃത്വം വിലയിരുത്തി. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരാണ് ഹൈക്കമാൻഡിന് മുന്നിൽ പ്രചാരണ പദ്ധതികൾ അവതരിപ്പിച്ചത്. പ്രചാരണ പദ്ധതികളിൽ ഹൈക്കമാൻഡ് തൃപ്തി പ്രകടിപ്പിച്ചെന്നും ചെറിയ ചില മാറ്റങ്ങൾ നിർദ്ദേശിച്ചെന്നുമാണ് […]
Read more

സര്‍വകലാശാലയിലെ ഉയര്‍ന്ന ഫീസ്; ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ തിരികെയെത്തിക്കും; കൃഷിമന്ത്രി

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയില്‍ ഉയര്‍ന്ന ഫീസ് ഈടാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പഠനം മതിയാക്കി പോയ സംഭവത്തില്‍ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കാര്‍ഷിക സര്‍വകലാശാല അധികൃതരുമായി സംസാരിച്ചു. വിദ്യാര്‍ത്ഥിയെ തിരികെ എടുക്കാന്‍ കോളേജ് മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു. ഫീസ് ഘടനയില്‍ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫീസ് ഘടനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആവശ്യമായ ഭേദഗതി വരുത്തും. കോടതിയുടെ മുന്നില്‍ ഇരിക്കുന്ന […]
Read more

ടി.പി.കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; വിടുതലിന് സുരക്ഷാ പ്രശ്‌നമുണ്ടോയെന്ന ചോദ്യവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ടി.പി.ചന്ദ്രേശഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ടിപി കേസിലെ പ്രതികള്‍ക്ക് വിടുതല്‍ നല്‍കുന്നതില്‍ സുരക്ഷാ പ്രശ്‌നമുണ്ടോ എന്ന ചോദ്യമുയർത്തി സംസ്ഥാന ജയില്‍ ആസ്ഥാനത്ത് നിന്ന് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത് ലഭിച്ചു. എന്നാല്‍ കത്തില്‍ പരോളിന് വേണ്ടിയാണോ വിട്ടയക്കലിന് വേണ്ടിയാണോ ഈ ചോദ്യമെന്നത് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ നിലനിൽക്കുകയാണ്. ഭാവിയിലുള്ള നടപടികള്‍ക്ക് രേഖ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ കത്തില്‍ അസ്വാഭാവികത ഇല്ലെന്നും പ്രതികളെ വിട്ടയക്കാനുള്ള […]
Read more

വിതുരയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മകന്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ആനപ്പെട്ടി ഹരിവിലാസം സ്വദേശി ദിവ്യയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കിണറ്റിൽ എന്തോ വീണുവെന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും കാണാനായില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. എസ്. ഹരിയുടെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് കിണറ്റിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ […]
Read more

നിലപാടിലുറച്ച് സിപിഐ; മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടു നിൽക്കും

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയചർച്ചയിൽ സമവായമായില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും കടുത്ത നിലപാട് തുടരാനാണ് സിപിഐ തീരുമാനം. മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടു നിൽക്കും. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന […]
Read more

കരമനയില്‍ കുടുംബവഴക്കിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കരുമം സ്വദേശി അജീഷാണ് കസ്റ്റഡിയിലായത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി ഷിജോ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് യുവാക്കള്‍ക്കാണ് ഇന്നലെ ഇടഗ്രാമത്തില്‍ കുത്തേറ്റത്. സംഭവത്തില്‍ അജീഷ് എന്നയാളെയും രണ്ട് സുഹൃത്തുക്കളെയുമാണ് കരമന പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുത്തേറ്റവരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിലെ മുഖ്യപ്രതി അജീഷാണ്. അജീഷ് ഒരു ബന്ധുവിനൊപ്പമാണ് കരമന സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്നത്. ഇവിടെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. വഴക്ക് കത്തികുത്തില്‍ അവസാനിക്കുകയായിരുന്നു. കുത്തേറ്റ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.