Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗ നിയന്ത്രണ സ്ക്രീനിങ്ങും സംഘടിപ്പിച്ചു

തൃശ്ശൂർ: കോടശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുനന്ദ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കെ കെ സരസ്വതി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സിജി ജോയ് അറക്കൽ, ബ്ലോക്ക് മെമ്പർ ആശ ജോയ്സൺ, 6ാം വാർഡ് മെമ്പർ ടോമി കളംപാടൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹബീബ് വി എച്ച് ഡോക്ടർ ആശാ സേവിയർ, ഡോക്ടർ മാനുവൽ ഡേവിസ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റിച്ചു […]
Read more

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്

തൃശ്ശൂർ: ചാലക്കുടി: ആൾ കേരളഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൻ .ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്  സജീവ് വസദിനി അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ സംസ്ഥാന നേതാക്കൾക്കും ജനപ്രതിനിധികൾക്കും സ്വീകരണം നൽകി.ജില്ലാ പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് ബിനോയ് കള്ളാട്ടുകുഴി നിർവ്വഹിച്ചു. ഉണ്ണി കൂവോട് , സജീഷ് മണി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു ലെൻസ് മെൻ, നാട്ടിക പഞ്ചായത്ത് മെമ്പർ  പവിത്രൻ, .സന്തോഷ് […]
Read more

ചാലക്കുടി മുനിസിപ്പൽ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം

തൃശ്ശൂർ: ചാലക്കുടി മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണയോഗവും, കാര്‍മല്‍ എഡ്യുക്കേഷന്‍ കോംപ്ലക്‌സ് ഗേറ്റിന്റെ ഉദ്ഘാടനവും  ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി  അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാര്‍മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഡോ. ജോസ് താണിക്കല്‍  സ്വാഗതവും, കാര്‍മല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ റവ. ഫാ. യേശുദാസ് ചുങ്കത്ത്  ആശംസകളും അര്‍പ്പിച്ചു. ചാലക്കുടി നഗരസഭ ചെയര്‍പേഴ്‌സണ്‍  ആലീസ് ഷിബു ചടങ്ങിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി […]
Read more

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം

തൃശ്ശൂർ: പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്നും കുടിശിക ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കണമെന്നും കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവ്യര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ഐ. ജോയ് അധ്യക്ഷത വഹിച്ചു. എണ്‍പതു വയസു പൂര്‍ത്തിയാക്കിയ അംഗങ്ങളെ പഞ്ചായത്തംഗം പി.എ.ശിവന്‍ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം വി.കെ.ജോഷി, ബ്ലോക്ക് സെക്രട്ടറി പി.എസ്.സേതുമാധവന്‍, കെ.എസ്.മുരളീധരന്‍, ടി.കെ.സുരേന്ദ്രന്‍, ടി.എന്‍.വിജയന്‍, എം.ആര്‍.ഗോപന്‍, ടി.എ.നാരായണപിള്ള, എം.കെ.ഉത്തമന്‍, ഇ.വി.രമണി, എ.എഫ്.എഫ്രേം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ടി.കെ.സുരേന്ദ്രന്‍ (പ്രസി.), ഇ.ഐ.ജോയ് […]
Read more

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് – ബിജെപി കൂട്ടുകെട്ട്

തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്–ബിജെപി സഖ്യം. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായ മിനിമോൾ നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 24 അംഗങ്ങളുള്ള പഞ്ചായത്തിലെ കക്ഷിനില ഇങ്ങനെ: എൽഡിഎഫ് – 10, യുഡിഎഫ് – 8, എൻഡിഎ – 4, വിമതർ – 2. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു. രണ്ട് വിമതരിൽ ഒരാൾ എൽഡിഎഫിനെ പിന്തുണച്ചു. ബിജെപി അംഗങ്ങൾ […]
Read more

വയോധികസഹോദരിമാരായ മൂന്നുപേർ ഒന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

തൃശ്ശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികരായ മൂന്ന് സഹോദരിമാരിൽ ഒരാൾ മരിച്ചു. മുള്ളൂർക്കര സ്വദേശി സരോജിനി ആണ് മരിച്ചത്. സഹോദരിമാരായ ജാനകി, ദേവി എന്നിവർ ഗുരുതരാവസ്ഥയിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരിയായിരുന്ന സരോജിനിയുടെ വരുമാനത്തിലായിരുന്നു ഇവരുടെ കുടുംബജീവിതം. ജാനകി മുൻകാലങ്ങളിൽ കൂലിപ്പണിക്ക് പോയിരുന്നു. ദേവി ദീർഘകാല രോഗിയാണ്. സ്വന്തമായി വീടും ഭൂമിയും ഉണ്ടായിരുന്ന ഇവർ, നാലുവർഷം മുൻപ് സ്വത്തുമുഴുവൻ ഗുരുവായൂരപ്പന് എഴുതി നൽകി. തുടർന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വൃദ്ധസംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം. ഏതാനും മാസം […]
Read more

യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം; സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂർ: യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിച്ചെന്നും ശബരിമല സ്വർണ്ണക്കൊള്ളയ്ക്കെതിരെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാതെ വന്നതോടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജെനീഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് സ്റ്റേഷനിൽ മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് സ്റ്റേഷന് ഉള്ളിലും പുറത്തും ഒരേപോലെ സംഘർഷാവസ്ഥയായി. പരിക്കേറ്റ രണ്ട് കോൺഗ്രസ് […]
Read more

ചാലക്കുടിപ്പുഴയിൽ വെട്ടുകടവ് പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശ്ശൂർ: ചാലക്കുടി ചാലക്കുടിപ്പുഴയിലെ വെട്ടുകടവ് പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പോട്ട മോസ്കോ മാളിയേക്കൽ സെബാസ്‌റ്റ്യൻ്റെയും ബേബിയുടെയും മകൻ സിൻ്റോയാണു (43) മരിച്ചത്. ഇന്നലെ 12.30ഓടെയാണു സംഭവം. സുഹൃത്തുക്കൾക്കൊപ്പം എത്തിയ സിൻ്റോ പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തി സിൻ്റോയെ കരയ്ക്കെ‌ടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർ സ്‌റ്റേഷൻ ഓഫിസർ ബി.രാജേഷ്‌കുമാർ, സേനാംഗങ്ങളായ എം.എസ്.അനീഷ്, എ.വി.രെജു, പി.എസ്.സന്തോഷ്‌കുമാർ, ഗിരീഷ്‌കുമാർ, ആർ.എം. നിമേഷ്, നിഖിൽ […]
Read more

ഒരുമാസം നീണ്ടു നിൽക്കുന്ന റിപ്പബ്ലിക് സദസ്സിനു തുടക്കമായി

തൃശ്ശൂർ: ഇന്ത്യൻ റിപ്പബ്ലിക്കിന് 75 വര്ഷം പൂർത്തിയാകുന്ന വേളയിൽ വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി എല്ലാ ഗ്രന്ഥ ശാലകളിലും റിപ്പബ്ലിക്ക് സദസ്സ് എന്ന പേരിൽ ഒരുമാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുകയാണ്. പ്രസ്തുത പരിപാടിയുടെ ഭാഗമായി അന്നനാട് ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച അക്ഷരകരോൾ ജനകീയമായി. ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.ഡി പോൾസൺ അക്ഷര കരോൾ ഫ്ലാഗോഫ് ചെയ്തു. ഉദ്ഘടന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. എം […]
Read more

രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ ഗുരുവായൂർ എസിപിസി പ്രേമാനന്ദകൃഷ്ണന് ആദരം

തൃശ്ശൂർ: രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് അർഹനായ ഗുരുവായൂർ എസിപി സി. പ്രേമാനന്ദകൃഷ്ണൻനെ ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു.മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ ശോഭ ഹരി നാരായണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി. വാസുദേവൻ, സുജയൻ മാമ്പുള്ളി, വൈസ് പ്രസിഡന്റ് ജ്യോതി രവീന്ദ്രനാഥ്, സെക്രട്ടറി പ്രസന്നൻ വലിയ പറമ്പിൽ, ഏരിയ പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി, കർഷകമോർച്ച ജില്ലാ സെക്രട്ടറി ഷിബീഷ് പാക്കത്ത്, ഒബിസി മോർച്ച ജില്ലാ ട്രഷറർ മനോജ് പൊന്നുപറമ്പിൽ, കർഷകമോർച്ച […]
Read more

Recent News

Advertisement
WhiteswanTV Footer