Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

എരുമപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ അപകടം; യുവാക്കളെ പോലീസ് പിടികൂടി

തൃശ്ശൂർ: എരുമപ്പെട്ടിയിൽ യുവാക്കൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരുകിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് തകർന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ ഓടിച്ചുപോയ യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെയും പോലീസ് ഓടിച്ചേർന്നു പിടികൂടുകയായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. എരുമപ്പെട്ടി സർക്കാർ ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. അപകടത്തിൽ ആളപായമില്ല. അമിതവേഗതയാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. […]
Read more

മേലൂര്‍ പൂലാനി വിജയസഭ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി

തൃശ്ശൂർ: മേലൂര്‍ പൂലാനി വിജയസഭ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി.ഗുരുപദം ആചാര്യനും ക്ഷേത്രം തന്ത്രിയുമാ ഡോ,വിജയന്‍ കാരുമാത്ര കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. കൊടിയേറ്റിന് ശേഷം മെഗാ തിരുവാതിര. തിരുവാതിരക്കളിയും, വീര നാട്യം നൃത്ത നൃത്ത്യങ്ങളും ഉണ്ടായിരുന്നു. വ്യാഴാഴ്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈകിട്ട് ദീപാരാധന,സാമൂഹ്യരാധാന, സഹസ്രമാനാമാര്‍ച്ചന,വീരനാട്യം, തണ്ടിക വരവ്, വെള്ളിയാഴ്ച രാവിലെ പത്തരക്ക് ഉത്സവ ബലി, വൈകിട്ട് ദീപാരധനക്ക ്‌ശേഷം വിവിധ കലാപരിപാടികളും എന്നിവ ഉണ്ടായിരിക്കും.ശനിയാഴ്ചയാണ് മഹോത്സവം രാവിലെ എട്ടരക്ക് കാഴ്ച ശിവേലി, പത്തര […]
Read more

ഗുരുവായൂര്‍– തിരുനാവായ റെയില്‍വേ പദ്ധതി മരവിപ്പ് നീക്കി

തൃശ്ശൂർ : ഗുരുവായൂര്‍– തിരുനാവായ റെയില്‍വേ പദ്ധതിക്ക് ഏര്‍പ്പെടുത്തിയിരുന്ന മരവിപ്പ് റെയില്‍വേ റദ്ദാക്കി. 2019-ല്‍ പദ്ധതി മരവിപ്പിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പദ്ധതിയുടെ പുനരാരംഭം ആവശ്യപ്പെട്ട് ജനങ്ങളില്‍നിന്ന് ആയിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ഇഴച്ചിലുകള്‍ ചൂണ്ടിക്കാട്ടിയാണ് 2019-ല്‍ റെയില്‍വേ പദ്ധതി മരവിപ്പിച്ചത്. ഇതിന്റെ ഫലമായി കേന്ദ്ര ബജറ്റുകളില്‍ അനുവദിച്ചിരുന്ന തുക വിനിയോഗിക്കാനായിരുന്നില്ല. പദ്ധതി വീണ്ടും […]
Read more

നിർമ്മാണത്തിലെ തകർച്ചകൾ ശാസ്ത്രിയ പരിശോധന വേണം

തൃശ്ശൂർ: ദേശീയ പാതയില അടിപ്പാതകളുടെ നിർമ്മാണങ്ങളിൽ അടിക്കടിയുള്ള തകർച്ചകൾ ശാസ്ത്രീയവും സാങ്കേതികവുമായ വിദഗദ്ധ പരിശോധന വേണo ചെറുതും വലുതുമായ വാഹനങ്ങളും യാത്രക്കാരും, ഭാര വാഹനങ്ങളും പോകേണ്ട റോഡ് നിർമ്മാണത്തിലെ ബല ക്ഷമത ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടു. നിർമ്മാണ ആരംഭം മുതൽ കേൾക്കുന്ന സ്ലാബുകളുടെ തകർച്ചയും, പാർശ്വഭിത്തികളുടെ സുരക്ഷിതത്വ കുറവും വലിയ ദുരന്ത സാധ്യതയാണ് നിലനിൽക്കുന്നതെന്നും അത്തരം ചില സാഹചര്യങ്ങൾ സമീപ കാലത്ത് തന്നെ കാണാനിടയായ സഹചര്യത്തിൽ ഇക്കാര്യം ഗൗരവത്തോടെ കണ്ട് സുരക്ഷ ഉറപ്പാക്കാൻ […]
Read more

വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ 

തൃശ്ശൂർ: പോട്ട സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിൽസൺ (46 ) എന്നയാളുടെ കടയിൽ നിന്ന് രാത്രിയിൽ സോഡ ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ  വാളും ഇരുമ്പുവടിയുമായി  വിൽസന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വാതിൽ പൊളിച്ച്  വിൽസണെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി വാറണ്ടുള്ള നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് മുത്രത്തിപ്പറമ്പിൽ   വീട്ടിൽ ബാഷ  എന്നു വിളിക്കുന്ന നിഷാദിനെ (36) പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസ്സിൽ കോടതിയിൽ […]
Read more

ദേശീയ സീനിയർ സ്കൂൾ ഹാൻഡ്‌ബോൾ കേരള ടീമിന്റെ  കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

തൃശ്ശൂർ: ഹിമാചൽ പ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ ഹാൻഡ്‌ബോൾ കേരള ടീമിന്റെ  കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.  അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കോച്ചിംഗ് ക്യാമ്പ്  കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. കെ സി മനോജ് ഉദ്ഘാടനം ചെയ്തു കായിക താരങ്ങൾക്ക് ജേഴ്സികളും  വിതരണം ചെയ്തു. കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മോളി തോമസ് , ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ . എം ആർ രവി ,കാടുകുറ്റി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  ബിന്ദു സുബ്രൻ , […]
Read more

അയിനൂർ വെസ്റ്റ് 8-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രാമസഭ ചേർന്നു

തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് അയിനൂർ വെസ്റ്റ് 8-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രാമസഭ അയിനൂർ വടക്കുമുറിയിലെ ഓങ്കാരം സൂപ്പർമാർക്കറ്റിന് മുന്നിൽ ചേർന്നു. പുതിയ വാർഡ് മെമ്പർ മോനിഷ രജീഷിനെ വാർഡിലെ മുതിർന്ന തൊഴിലുറപ്പ് തൊഴിലാളി ലക്ഷ്മിക്കുട്ടിയും മേറ്റുമാരും ചേർന്ന് ഷാൾ അണിയിച്ച് ആദരിച്ചു. കാട്ടകാമ്പാൽ പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ അക്ഷയ് കുമാർ എ. എ. ഗ്രാമസഭയിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മോനിഷ രജീഷ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട പുതിയ പ്രവർത്തനങ്ങൾ […]
Read more

ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സര്‍ഗപ്രഭ പുരസ്‌കാരം

തൃശ്ശൂർ: പരമന്‍ അന്നമനടയുടെ സ്മരണയ്ക്കായ് ഏര്‍പ്പെടുത്തിയ സര്‍ഗപ്രഭ പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ബെന്നി ബഹനാന്‍ എംപി സമ്മാനിച്ചു. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും ബെന്നി ബഹനാന്‍ എംപി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര ഗാനാലാപന മത്സരത്തിലെ വിജയികള്‍ക്കും ശില്‍പം ഒരുക്കിയ രാജേശ്വരന്‍, മംഗളപത്രം തയാറാക്കിയ കെ.സി.ജഗജീവന്‍, സ്മിത പി.മേനോന്‍, സ്വാതി സുധീര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമ്മാനിച്ചു. അമ്മു ഔസേപ്പച്ചന്‍ ഭരതനാട്യം അവതരിപ്പിച്ചു. സംഗീത സംവിധായകന്‍ […]
Read more

വികസന മുന്നേറ്റ ജാഥ വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു

തൃശ്ശൂർ: ബിനോയ് വിശ്വം ക്യാപ്റ്റനായ എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ കുന്നംകുളം മണ്ഡലത്തിലെ സ്വീകരണ പരിപാടിയും, എ. സി. മൊയ്തീൻ എംഎൽഎ ക്യാപ്റ്റനായി ഫെബ്രുവരി പതിമൂന്ന്, പതിനാല്, പതിനഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ. സി. മൊയ്തീൻ യോഗം ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് അധ്യക്ഷത വഹിച്ചു. എൻസിപി ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ […]
Read more

ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു

തൃശ്ശൂർ: ശക്തമായ കാറ്റിനെ തുടർന്ന് എരുമപ്പെട്ടിയിൽ തെങ്ങ് കടമുറിഞ്ഞുവീണ് വീടിന് നാശനഷ്ടം സംഭവിച്ചു. എരുമപ്പെട്ടി ബി എസ് എൻ എൽ ടെലഫോൺ എക്സ്ചേഞ്ച് കോമ്പൗണ്ടിൽ നിന്നിരുന്ന തെങ്ങാണ് സമീപത്തുള്ള കല്ലിങ്ങൽപീടികയിൽ ബീവിയുടെ വീടിനു മുകളിലേക്ക് മറിഞ്ഞുവീണത്. തെങ്ങിന്റെ കട ഭാഗം ഉണങ്ങി ദ്രവിച്ച അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകട സാധ്യതയുള്ള തെങ്ങ് മുറിച്ചു മാറ്റണമെന്ന് വീട്ടുകാർ മുൻപ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് അപകടം ഉണ്ടായത്. വീടിന്റെ ടെറസിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer