Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

വിസ്തൃതമായ കരിക്കാട് പാടം നിറയെ വിഷു പച്ചക്കറികളുമായി മുസ്തഫ

തൃശ്ശൂർ: കരിക്കാട് പാടത്ത് വിഷുവിനെ ലക്ഷ്യമിട്ട് വിപുലമായ ജൈവ പച്ചക്കറി കൃഷിയുമായി മുസ്തഫ മാതൃകയാകുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിച്ചിരുന്ന മുസ്തഫ, പിന്നീട് സമഗ്രമായ കൃഷിയിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.ഏകദേശം 10 ഏക്കർ ഭൂമിയിലാണ് കരിക്കാട് പാടത്ത് വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്നത്. ഇതിൽ 5 ഏക്കർ സ്ഥലത്ത് തണ്ണീർ മത്തൻ മാത്രമാണ് കൃഷിയിറക്കിയിരിക്കുന്നത്. നാടൻ തണ്ണീർ മത്തനും കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തനുമാണ് പ്രധാനമായും ഇവിടെ വളർത്തുന്നത്. ശേഷിക്കുന്ന 5 ഏക്കറിൽ […]
Read more

റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത് നാടിന് അഭിമാനം; അർജുൻ രമേശ് ശ്രദ്ധേയനാകുന്നു

തൃശ്ശൂർ: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത് അർജുൻ രമേശ് പഴഞ്ഞി നാടിന് അഭിമാനമായി. പഴഞ്ഞി മാർ ഡയനീഷ്യസ് കോളേജിലെ ബി.എസ്.ഡബ്ലിയു (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്) അവസാന വർഷ വിദ്യാർത്ഥിയാണ് അർജുൻ. വേലൂർ നാരങ്ങ വളപ്പിൽ രമേശ്– സജിത ദമ്പതികളുടെ മകനാണ്. രാജ്യത്തെ ഏറ്റവും വലിയ ദേശീയ ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത് കഠിനാധ്വാനത്തിന്റെയും ശാസനാപരമായ പരിശീലനത്തിന്റെയും ഫലമാണെന്ന് അർജുൻ പ്രതികരിച്ചു. കോളേജും നാട്ടുകാരും അർജുനെ അഭിനന്ദിച്ചു. യുവതലമുറക്ക് പ്രചോദനമാകുന്ന നേട്ടമായാണ് ഈ പങ്കാളിത്തത്തെ […]
Read more

കുന്നംകുളത്ത് എൽഡിഎഫ് തുടരുമോ, യുഡിഎഫ് തിരിച്ചുവരുമോ?

തൃശ്ശൂർ: കുന്നംകുളം നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ ഭാവി വീണ്ടും ചർച്ചയാകുകയാണ്. നിലവിലെ എംഎൽഎ എസി മൊയ്തീൻ വീണ്ടും മത്സരിക്കുമോ, അതോ സിപിഎം പുതിയ സ്ഥാനാർത്ഥിയെ പരീക്ഷിക്കുമോ എന്നതാണ് പ്രധാന സംശയം. 2016ൽ ചെറിയ ഭൂരിപക്ഷവും 2021ൽ 27,000 വോട്ടിന്റെ വലിയ വിജയവും എസി മൊയ്തീന് അനുകൂല ഘടകങ്ങളാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 10,000ൽ താഴെയായത് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്ന വിലയിരുത്തലുമുണ്ട്. യുഡിഎഫിന് ഇത് അഭിമാന പോരാട്ടമായതിനാൽ ശക്തമായ മത്സരം പ്രതീക്ഷിക്കാം.
Read more

പന്നിത്തടം സെന്ററിൽ വീണ്ടും അപകടം; രണ്ട് പേർക്ക് ഗുരുതര പരുക്ക്

തൃശ്ശൂർ: പന്നിത്തടം സെന്ററിൽ വീണ്ടും വാഹനാപകടം. ഇന്ന് രാവിലെ 6.55ന് കുന്നംകുളം ഭാഗത്ത് നിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് സോഡാ ഗ്യാസ് സിലിണ്ടറുകളുമായി പോയിരുന്ന ലോറിയും കേച്ചേരിയിൽ നിന്ന് അക്കിക്കാവിലേക്ക് പോയിരുന്ന അരികയറ്റിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവർ പന്തല്ലൂർ എട്ടാമ്പുറം സ്വദേശി ജാസനും സഹായി ചൊവ്വന്നൂർ കല്ലായി സ്വദേശി ഡേവിഡും വാഹനത്തിന്റെ തകർന്ന കാബിനുള്ളിൽ കുടുങ്ങി. ചുമട്ട് തൊഴിലാളികളും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് മുൻവശം നീക്കിയാണ് ഇരുവരെയും പുറത്തെടുത്തത്. തലയ്ക്കും കൈകാലുകൾക്കും […]
Read more

അന്നമനട കെപിഎംഎസ് യൂണിയന്‍ സമ്മേളനം

തൃശ്ശൂർ: അന്നമനട. കെപിഎംഎസ് യൂണിയന്‍ സമ്മേളനം സംഘടന സെക്രട്ടറി പി.വി.ബാബു ഉദ്ഘാടനം ചെയ്തു. അജിത അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവന്‍, പഞ്ചായത്തംഗങ്ങളായ വേലായുധന്‍ കണ്ണമ്പിള്ളി, ജിഷ രതീഷ്, ഗാനഭൂഷണം നേടിയ എം.കെ.ഷിബു എന്നിവരെ ആദരിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍.സുരന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ശോഭന, ഗീത ഭാസി, പി.വി.രവി, സരിത സഞ്ചേഷ്, അമ്മിണി കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഗീത ഭാസി (പ്രസി.), അമ്മിണി കുമാരന്‍, കെ.വി.ശ്രീവത്സന്‍ (വൈസ് പ്രസി.), പി.വി.രവി (സെക്ര.), എ.കെ.ശശി, […]
Read more

കുഴിക്കാട്ടുശേരി സെന്റ് മേരീസ് ജിഎച്ച്എസ്എസില്‍ 1987 ലെ എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം നടത്തി

തൃശ്ശൂർ: കുഴിക്കാട്ടുശേരി സെന്റ് മേരീസ് ജിഎച്ച്എസ്എസില്‍ 1987 ലെ എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം നടത്തി. സ്‌കൂളില്‍ ആരംഭിക്കുന്ന കൃ ജിംനേഷ്യത്തിന്റെ നിര്‍മാണത്തിനായി 25,000 രൂപയും ലൈബ്രറിയിലേക്ക് പുസ്തകങ്ങളും പ്രധാനാധ്യാപികയ്ക്ക് കൈമാറി. കലാപരിപാടികളും ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍മാരായ സി.കെ.ശ്രീലത, ജൂലിയറ്റ് ആന്റോ, ജി.സുധ, സി.ജെ.ഷീന, ജിജി മണക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Read more

2026- 2027 സാമ്പത്തിക വർഷം ബഡ്ജറ്റിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ 139 കോടി രൂപയുടെ പ്രവർത്തികൾക്ക് അംഗീകാരം

തൃശ്ശൂർ: 2026 -2027 സാമ്പത്തികവർഷത്തെ ബഡ്ജറ്റിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ 139 കോടി രൂപയുടെ പ്രവർത്തികൾക്ക് അംഗീകാരം ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. മേലൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊമ്പിച്ചാല്‍ – കുറുപ്പം റോഡ് ബി സി നിലവാരത്തില്‍ നിര്‍മ്മാണത്തിന് 1.5 കോടി രൂപ, കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ ചാത്തന്‍ചാല്‍ റോഡ് ബി സി നിലവാരത്തില്‍ നിര്‍മ്മാണത്തിന് 1 കോടി രൂപ, കോടശ്ശേരി ഗ്രാമപഞ്ചായത്തില്‍ കുറ്റിച്ചിറ– ചായ്പ്പന്‍കുഴി റോഡ‍് ബി സി നിലവാരത്തില്‍ നിര്‍മ്മാണത്തിന് 2 കോടി രൂപ, ചാലക്കുടി നഗരസഭയില്‍ […]
Read more

കാവിലക്കാട് പൂരത്തിന് പത്ത് വർഷത്തിന് ശേഷം വെടിക്കെട്ടിന് അനുമതി

തൃശ്ശൂർ: കുന്നംകുളം ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിന് ഇക്കുറി വെടിക്കെട്ട് നടത്തുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ചു. ജനുവരി 30 വെള്ളിയാഴ്ച നടക്കുന്ന പൂരത്തിനായുള്ള വെടിക്കെട്ട് അനുമതി ഇന്ന് ഉച്ചയോടെയാണ് ബന്ധപ്പെട്ട വകുപ്പുകൾ നൽകിയത്. കാവിലക്കാട് കരിമ്പനത്തറ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെടിക്കെട്ട് സംഘടിപ്പിക്കുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കാവിലക്കാട് പൂരത്തിൽ വീണ്ടും വെടിക്കെട്ട് അരങ്ങേറുന്നത്. നാളെ വൈകിട്ട് 7.30ന് കാവിലക്കാട് പാടശേഖരത്തിലാണ് ഗംഭീര വെടിക്കെട്ട് നടക്കുക. അനുമതി ലഭിച്ചതോടെ ആഘോഷങ്ങൾക്ക് കൂടുതൽ ഉത്സാഹം പകരുകയാണ്.
Read more

എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം

തൃശ്ശൂർ: എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാജാഥയുടെ ഭാഗമായി കുന്നംകുളം മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗൺ കേന്ദ്രമായി പ്രചാരണം നടത്തുന്നത്. ജാഥയ്ക്ക് മുന്നോടിയായി ബോർഡ് സ്ഥാപിക്കൽ, ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജാഥ 2026 ഫെബ്രുവരി നാലിന് വൈകീട്ട് ആറു മണിക്ക് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. സ്വീകരണ പരിപാടി വൻവിജയമാക്കുന്നതിനായി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും പൊതുജനങ്ങളിൽ എത്തിക്കുക […]
Read more

ആറു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 54കാരന് പതിനാലു വർഷം കഠിനതടവ്

തൃശ്ശൂർ: ആറു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അൻപത്തിനാല് വയസ്സുകാരനെ പതിനാലു വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും ശിക്ഷിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും നിർദേശം നൽകി.ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ മുഹമ്മദാലിയുടെ മകൻ റഷീദ് എന്നയാളെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം അവഗണിച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer