Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം

തൃശ്ശൂർ: നഗരമധ്യത്തിൽ അതീവ സുരക്ഷാ മേഖലയായ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. സെക്യൂരിറ്റി ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, കൈവശമുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ […]
Read more

പൗലോസ് താക്കോൽക്കാരൻ പുരസ്ക്കാരം സിസ്റ്റർ ഡോ. ഐറിന്

തൃശ്ശൂർ: പൗലോസ് താക്കോൽക്കാരൻ പുരസ്ക്കാരത്തിനായി ചാലക്കുടി എസ്. എച്ച്. കോളേജ് പ്രിൻസിപ്പാൾ റവ.സിസ്റ്റർ.ഡോ. ഐറിനെ തെരഞ്ഞെടുത്തു. ചാലക്കുടിയുടെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകളും, എസ്. എച്ച് . കോളേജിന് സ്വയം ഭരണാവകാശം നേടിയെടുക്കാനും, കോളേജിൻ്റെ പാഠ്യ, പാഠ്യാനുബന്ധ, പാഠ്യേതര മേഖലകളിലെ വളർച്ചയിലും വഹിച്ച നേതൃപരമായ പങ്കും പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 25000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 2 ന് വൈകീട്ട് 4 മണിക്ക് ചാലക്കുടി ടൗൺ ഹാളിൽ നടക്കുന്ന പൗലോസ് താക്കോൽക്കാരൻ അനുസ്മരണ […]
Read more

കെ. സരസ്വതിയമ്മ അനുസ്മരണം നടത്തി

തൃശ്ശൂർ: പ്രശസ്ത കഥാകാരി കെ. സരസ്വതിയമ്മയുടെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കെ. സരസ്വതിയമ്മ അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തിൽ സെമിനാർ, ശില്പശാല, നാടകാവതരണം തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന 100 പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. അതിലെ രണ്ടാമത്തെ പരിപാടിയായ കെ. സരസ്വതിയമ്മ അനുസ്മരണ പ്രഭാഷണം ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ നടത്തി. അനുസ്മരണ സമ്മേളനം പ്രിൻസിപ്പാൾ ഡോ. ഷാജു കെ. എസ് ഉദ്ഘാടനം ചെയ്തു. ശ്രീകേരളവർമ്മകോളേജിലെ മലയാളം അധ്യാപിക ഡോ. ബ്രില്ലിറാഫേൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. […]
Read more

അതിരപ്പിള്ളിയിൽ നിന്നും 200 ലിറ്റർ വാഷും ഉപകരണങ്ങളും പിടികൂടി

തൃശ്ശൂർ: അതിരപ്പിള്ളി വില്ലേജിൽ വെറ്റിലപ്പാറ -15 ദേശത്ത് അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപത്ത്കൂടി പോകുന്ന എക്സ് സർവീസ് മെൻ റോഡിൽ നടത്തിയ സംയുക്ത പരിശോധനയിൽ  പാറക്കെട്ടുകൾക്കിടയിൽ നിന്നും ചാരായം വറ്റുന്നതിനുള്ള 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിൽ  ചാലക്കുടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി. പി. പി, ജെയ്സൺ ജോസ്, ജീസ്മോൻ. കെ. വി. (എക്‌സൈസ് ഇന്റലിജൻസ് ബ്യുറോ, തൃശ്ശൂർ) സിവിൽ എക്‌സൈസ് ഓഫീസർ […]
Read more

തെരുവ് നായ് ശല്യം അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു

തൃശ്ശൂർ: തെരുവ് നായ് ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.ഇത് സംബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ശുപാർശയും,എൽഡിഎഫ് കൗൺസിലർമാർ നൽകിയ കത്തും കൺസിൽ ചർച്ച ചെയ്തു. തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടർ നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തൽ,തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ, വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷനും ലൈസൻസ് നൽകലും, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.നായ്ക്കൾക്കുള്ള വന്ദ്യംകരണം ,മാള ബ്ലോക്ക് പഞ്ചായത്തിൻ്റെ സെൻ്ററിൽ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെടും. തെരുവ് നായ്ക്കൾക്ക് പൊതു സ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നവർക്കെതിരെ കർശന […]
Read more

കരുവന്നൂരിൽ തെരഞ്ഞെടുപ്പ്; 13 അംഗ ഭരണസമിതിയെ തെരഞ്ഞെടുക്കും

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്ത്. അടുത്തമാസം 22 ന് മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പതിമൂന്ന് അംഗ ഭരണ സമിതിയെ ആണ് തെരഞ്ഞെടുക്കുന്നത്. കരുവന്നൂർ കൊള്ള കണ്ടെത്തിയതോടെ 2021 മുതൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. വോട്ടര്‍ പട്ടിക പ്രകാരം പതിമൂവായിരം വോട്ടര്‍മാരാണ് കരുവന്നൂരുള്ളത്. എക്ലാസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്കാണ് വോട്ടു ചെയ്യാൻ കഴിയുക.
Read more

കുന്നംകുളം കോടതിയിൽ മോഷണ ശ്രമം

തൃശ്ശൂർ: കുന്നംകുളം കോടതിയിൽ മോഷണ ശ്രമം. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. കോടതി ഓഫീസിന്റെ പൂട്ട് തകർത്ത നിലയിലാണ് കണ്ടെത്തിയത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ വാച്ച്മാനെ പ്രതി ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഇയാളുടെ കൈവശം കമ്പിപ്പാര ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും പറയുന്നു. ഹിന്ദി ഭാഷയിലാണ് പ്രതി സംസാരിച്ചതെന്ന് വാച്ച്മാൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഓഫീസിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Read more

അഞ്ഞൂർ പാർക്കാടി പൂരത്തിന് കൊടിയേറി

തൃശ്ശൂർ: അഞ്ഞൂർ പാർക്കാടി പൂരത്തിന് ഇന്ന് ഔപചാരികമായി കൊടിയേറി. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷമായിരുന്നു കൊടിയേറ്റം ചടങ്ങ്. ക്ഷേത്രം ഊരാളൻ തോട്ടപ്പായ മനക്കൽ ശങ്കരൻ നമ്പൂതിരി, സജീഷ് നമ്പൂതിരി എന്നിവർ ശ്രീകോവിലിൽ നിന്ന് പൂജിച്ച് നൽകിയ കൊടിക്കൂറ, ക്ഷേത്രം കോമരം രാജേഷ് കുട്ടഞ്ചേരിയുടെ നേതൃത്വത്തിൽ ദേശവാസികൾ ചേർന്ന് ക്ഷേത്രമുറ്റത്തെ അരയാലിൽ ഉയർത്തി.തുടർന്ന് കലം കരിക്കൽ ചടങ്ങുകളും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഉത്സവ ഒരുക്കങ്ങളുടെ ഭാഗമായി ക്ഷേത്രപരിസരത്ത് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.അഞ്ഞൂർ പാർക്കാടി പൂരം ജനുവരി […]
Read more

പെയിന്റ് ക്യാൻ റോഡിലേക്ക് വീണു; വഴുതി വീണ് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

തൃശ്ശൂർ: കുന്നംകുളം– പട്ടാമ്പി റോഡിൽ റോയൽ ജ്വല്ലറിക്ക് മുൻവശത്ത് ഇന്ന് രാവിലെ 645 ഓടെ പെയിന്റ് നിറച്ച വലിയ ക്യാൻ റോഡിലേക്ക് വീണതിനെ തുടർന്ന് അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നാണ് ഏകദേശം 20 ലിറ്റർ ശേഷിയുള്ള പെയിന്റ് ക്യാൻ മറിഞ്ഞുവീണത്. സംഭവം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതെ ലോറി മുന്നോട്ട് പോയതോടെ, വീണ ക്യാനിൽ നിന്നുള്ള പെയിന്റ് റോഡിലാകെ ഒലിച്ചുപടർന്നു. ഒലിച്ച പെയിന്റിൽ കയറിയ രണ്ട് ബൈക്ക് യാത്രക്കാർ നിയന്ത്രണം നഷ്ടപ്പെടുത്തി തെന്നിവീണു. പരിക്കേറ്റവരെ ഉടൻ തന്നെ […]
Read more

ഗുരുവായൂരപ്പന് വഴിപാടായി ഇലക്ട്രിക് മിനി ട്രക്ക്

തൃശ്ശൂർ: ഭക്തർക്കുള്ള കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി ശ്രീ ഗുരുവായൂരപ്പന് ഒരു പുത്തൻ ഇലക്ട്രിക് മിനി ട്രക്ക് വഴിപാടായി സമർപ്പിച്ചു. അഡയാർ ആനന്ദഭവൻ സ്വീറ്റ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമ ശ്രീനിവാസ രാജയാണ് അശോക് ലെയ്ലാൻഡിന്റെ ‘ബഡാ ദോസ്ത്’ ശ്രേണിയിലുള്ള ഇലക്ട്രിക് മിനി ട്രക്ക് വഴിപാടായി സമർപ്പിച്ചത്. ഏകദേശം 16 ലക്ഷം രൂപ വിപണി വിലയുള്ള ഈ ഇലക്ട്രിക് വാഹനത്തിന് 2500 ലിറ്റർ വരെ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer